x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്തു പോ​കണം; ‍​ ഹർജിയുമായി തച്ചങ്കരി

വെബ്ഡെസ്ക്
Published: October 24, 2026 10:04 PM IST | Updated: October 24, 2026 10:04 PM IST

ടോ​​​​മി​​​​ന്‍ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി​​​​

കൊ​​​​ച്ചി: ജോ​​​​ലി​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ കാ​​​​ര്യ​​​​ത്തി​​​​ന് വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു പോ​​​​കാ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു​​​സ​​​​മ്പാ​​​​ദ​​​​ന കേ​​​​സി​​​​ല്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട മു​​​​ന്‍ ഡി​​​​ജി​​​​പി ടോ​​​​മി​​​​ന്‍ ജെ. ​​​​ത​​​​ച്ച​​​​ങ്ക​​​​രി​​​​യു​​​​ടെ ഹ​​​​ര്‍​ജി.

ഷാ​​​​ര്‍​ജ​​​​യി​​​​ലെ സ്വ​​​​ര്‍​ണ​​​വ്യാ​​​​പാ​​​​ര സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ല്‍ ഓ​​​​പ്പ​​​​റേ​​​​റ്റിം​​​​ഗ് മാ​​​​നേ​​​​ജ​​​​രാ​​​​യി ജോ​​​​ലി​​​​യു​​​​ണ്ടെ​​​​ന്നും മ​​​​റ്റൊ​​​​രു ഐ​​​​ടി ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍​സി സ്ഥാ​​​​പ​​​​ന ന​​​​ട​​​​ത്തി​​​​പ്പി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടെ​​​​ന്നും പോ​​​യി​​​​ല്ലെ​​​​ങ്കി​​​​ല്‍ ജോ​​​​ലി ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​മെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഈ ​​​​മാ​​​​സം 26ന് ​​​​വി​​​​ദേ​​​​ശയാ​​​​ത്ര​​​​യ്ക്ക് അ​​​​നു​​​​മ​​​​തി തേ​​​​ടി ഉ​​​​പ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി​​​​യ ജ​​​​സ്റ്റീ​​​​സ് എ.​​​​ ബ​​​​ദ​​​​റു​​​​ദ്ദീ​​​ന്‍ ഹ​​​​ര്‍​ജി ന​​​​വം​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​നു പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ന്‍ മാ​​​​റ്റി.

നാ​​​​ലു​​​​വ​​​​ര്‍​ഷം ത​​​​ട​​​​വി​​​​നും 30,84,892 രൂ​​​​പ പി​​​​ഴ​​​​യ​​​ട​​​യ്ക്കാ​​​​​നു​​​​മു​​​​ള്ള കോ​​​​ട്ട​​​​യം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി വി​​​​ധി​​​​ക്കെ​​​​തി​​​​രേ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ശി​​​​ക്ഷ ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് മ​​​​ര​​​​വി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ല്‍ ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ജാ​​​​മ്യ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ് ത​​​​ച്ച​​​​ങ്ക​​​​രി. ഇ​​​​പ്പോ​​​​ള്‍ ജ​​​​യി​​​​ലി​​​​ല്‍നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യ​​​​ത​​​​ല്ലേ​​​യു​​​ള്ളൂ​​​വെ​​​ന്നും കു​​​​റ​​​​ച്ച് ക​​​​ഴി​​​​യ​​​​ട്ടെയെ​​​​ന്നും ഹ​​​​ർ​​​​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​വേ കോ​​​​ട​​​​തി വാ​​​​ക്കാ​​​​ല്‍ പ​​​​രാ​​​​മ​​​​ര്‍​ശം ന​​​​ട​​​​ത്തി.

പി​​​​ഴ​​​​ത്തു​​​​ക​​​​യു​​​​ടെ 75 ശ​​​​ത​​​​മാ​​​​നം കെ​​​​ട്ടി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന​​​​ത​​​​ട​​​​ക്കം ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​പ്പോ​​​​ഴു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളെ​​​​ല്ലാം പാ​​​​ലി​​​​ച്ചെ​​​​ന്ന് ത​​​​ച്ച​​​​ങ്ക​​​​രി​​​​ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ലാ​​​​തെ രാ​​​​ജ്യം വി​​​​ട്ടു​​​​പോ​​​​ക​​​​രു​​​​തെ​​​​ന്ന ഉ​​​​പാ​​​​ധി പാ​​​​ലി​​​​ക്കാ​​​​നാ​​​​ണ് ഉ​​​​പ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്.

വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി പൂ​​​​ര്‍​ണ​​​​മാ​​​​യും സ​​​​ഹ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. ത​​​​ന്‍റെ വീ​​​​ടും ബ​​​​ന്ധു​​​​ക്ക​​​​ളും സ്വ​​​​ത്തു​​​വ​​​​ക​​​​ക​​​​ളും ഇ​​​​വി​​​​ടെ​​​​യാ​​​​ണു​​​​ള്ള​​​​ത്. വി​​​​ദേ​​​​ശ​​​​യാ​​​​ത്ര നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍നി​​​​ന്ന് ഒ​​​​ളി​​​​ച്ചോ​​​​ടാ​​​​ന​​​​ല്ലെ​​​​ന്നും അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് ഹ​​​​ര്‍​ജി​​​​യി​​​​ലെ ആ​​​​വ​​​​ശ്യം.

Tags : Abroad Petition Files Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up