Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Files

സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു; നീറ്റ്: ചോർച്ചയ്ക്കു പിന്നിൽ എൻടിഎ 'വൈദഗ്ധ്യം'

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ബോ​​​ട്ട​​​ണി വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ ഗു​​​രു​​​നാ​​​ഥ് മ​​​ന്ധാ​​​രെ, കെ​​​മി​​​സ്ട്രി വി​​​ദ​​​ഗ്ധ​​​യാ​​​യ പ്ര​​​ഹ്‌​​​ളാ​​​ദ് വി​​​ത്ത​​​ൽ റാ​​​വു കു​​​ൽ​​​ക്ക​​​ർ​​​ണി, ഫി​​​സി​​​ക്സ് വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് ഹ​​​വ​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക​​​യും വി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല​​​യി​​​ലെ എ​​​ൻ​​​ടി​​​എ ഓ​​​ഫീ​​​സി​​​ൽ നി​​​ര​​​വ​​​ധി വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​രും ഇ​​​തു മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​ച്ചു​​​വ​​​ച്ചും കു​​​റി​​​ച്ചു​​​വ​​​ച്ചു​​​മാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ പി​​​ന്നീ​​​ട് പ​​​ത്ത് പ്ര​​​തി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഒ​​​രു ക്രി​​​മി​​​ന​​​ൽ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് വാ​​ഗ്‌​​മാ​​റെ എ​​​ന്ന ബ്യൂ​​​ട്ടീ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ടി​​​എ​​​യ്ക്കു​​​ള്ളി​​​ലെ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​രി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.

തേ​​​ജ​​​സ് ഷാ, ​​​ശി​​​വ​​​രാ​​​ജ് മൊ​​​ട്ടേ​​​ഗാ​​​വ്ക​​​ർ, ഡോ. ​​​മ​​​നോ​​​ജ് ഷി​​​രൂ​​​ർ, ധ​​​ന​​​ഞ്ജ​​​യ് ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം ഖൈ​​​ർ​​​നാ​​​ർ, യാ​​​ഷ് യാ​​​ദ​​​വ്, മം​​​ഗി​​​ലാ​​​ൽ ബി​​​വാ​​​ൾ, ദി​​​നേ​​​ഷ് ബി​​​വാ​​​ൾ, വി​​​കാ​​​സ് ബി​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ലു​​ണ്ട്. ചോ​​​ർ​​​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ലോ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലോ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലോ ഇ​​​വ​​​ർ ഓ​​​രോ​​​രു​​​ത്ത​​​രും പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ലു​​​ക​​​ൾ, പെ​​​ൻ ഡ്രൈ​​​വു​​​ക​​​ൾ, മ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നെ​​​ല്ലാം നീ​​​റ്റ് ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പി​​​ഡി​​​എ​​​ഫു​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രീ​​​ക്ഷ​​​യ്ക്കു മു​​​മ്പ് ടെ​​​ലി​​​ഗ്രാം, വാ​​​ട്സാ​​​പ്പ്, മ​​​റ്റു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ചോ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​റ്റ​പ​ത്ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ളു​ണ്ട്.

Kerala

സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്‌ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ ഹ​ര്‍​ജി ന​ല്‍​കി

കൊ​​​​ച്ചി: കു​​​​വൈ​​​​റ്റി​​​​ല്‍​നി​​​​ന്നു നാ​​​​ടു​​​​ക​​​​ട​​​​ത്തി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം കാ​​​​ണാ​​​​താ​​​​യ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി സൂ​​​​ര​​​​ജ് ലാ​​​​മ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മ​​​​ക​​​​ന്‍റെ ഹ​​​​ര്‍​ജി.

നേ​​​​ര​​​​ത്തേ ന​​​​ല്‍​കി​​​​യ ഹേ​​​​ബി​​​​യ​​​​സ് കോ​​​​ര്‍​പ​​​​സ് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യാ​​​​ണ് മ​​​​ക​​​​ന്‍ സാ​​​​ന്‍റ​​​​ന്‍ ലാ​​​​മ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു​​​​ണ്ടാ​​​​യ വീ​​​​ഴ്ച​​​മൂ​​​​ലം ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ ജീ​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​നി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​ത്വം സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള​​​​ട​​​​ക്കം നി​​​​ര​​​​ത്തി ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം.

ഭേ​​​​ദ​​​​ഗ​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഹ​​​​ര്‍​ജി പി​​​​ന്നീ​​​​ട് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

കു​​​​വൈ​​​​റ്റി​​​​ല്‍നി​​​​ന്നു നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു പു​​​​ല​​​​ര്‍​ച്ചെ 2.15ന് ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ സൂ​​​​ര​​​​ജ് ലാ​​​​മ​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം മു​​​​ത​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് വ​​​​രെ വീ​​​​ഴ്ച ഉ​​​​ണ്ടാ​​​​യെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി നേ​​​​ര​​​​ത്തേ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ‌ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി സ്വീ​ക​രി​ച്ച കോ​ട​തി, പോ​ലീ​സി​നോ​ട് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​ന്‍ വേ​ണ്ടി​യു​ള്ള ക​മ്മി​റ്റി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​യു​മു​ണ്ടാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലി​ൽ തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി ക​ൻ​റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നോ​ടും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​രാ​തി ആ​വ​ർ​ത്തി​ച്ചു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

.

Latest News

Corehub Up