x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്‌ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍ ഹ​ര്‍​ജി ന​ല്‍​കി


Published: March 16, 2026 11:52 PM IST | Updated: March 16, 2026 11:52 PM IST

കൊ​​​​ച്ചി: കു​​​​വൈ​​​​റ്റി​​​​ല്‍​നി​​​​ന്നു നാ​​​​ടു​​​​ക​​​​ട​​​​ത്തി കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തി​​​​യ​​​ശേ​​​​ഷം കാ​​​​ണാ​​​​താ​​​​യ ബം​​​​ഗ​​​​ളൂ​​​​രു സ്വ​​​​ദേ​​​​ശി സൂ​​​​ര​​​​ജ് ലാ​​​​മ മ​​​​രി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു മ​​​​ക​​​​ന്‍റെ ഹ​​​​ര്‍​ജി.

നേ​​​​ര​​​​ത്തേ ന​​​​ല്‍​കി​​​​യ ഹേ​​​​ബി​​​​യ​​​​സ് കോ​​​​ര്‍​പ​​​​സ് ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യാ​​​​ണ് മ​​​​ക​​​​ന്‍ സാ​​​​ന്‍റ​​​​ന്‍ ലാ​​​​മ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കു​​​​ണ്ടാ​​​​യ വീ​​​​ഴ്ച​​​മൂ​​​​ലം ഒ​​​​രു വ്യ​​​​ക്തി​​​​യു​​​​ടെ ജീ​​​​വ​​​​ന്‍ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടാ​​​​നി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ ന​​​​ഷ്‌​​​ട​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​ത്വം സ​​​​ര്‍​ക്കാ​​​​രി​​​​നു​​​​ണ്ടെ​​​​ന്നാ​​​​ണ് സു​​​​പ്രീം​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള​​​​ട​​​​ക്കം നി​​​​ര​​​​ത്തി ഹ​​​​ര്‍​ജി​​​​യി​​​​ലെ വാ​​​​ദം.

ഭേ​​​​ദ​​​​ഗ​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, ജോ​​​​ബി​​​​ന്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഹ​​​​ര്‍​ജി പി​​​​ന്നീ​​​​ട് പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.

കു​​​​വൈ​​​​റ്റി​​​​ല്‍നി​​​​ന്നു നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഒ​​​​ക്ടോ​​​​ബ​​​​ര്‍ അ​​​​ഞ്ചി​​​​നു പു​​​​ല​​​​ര്‍​ച്ചെ 2.15ന് ​​​​കൊ​​​​ച്ചി​​​​യി​​​​ല്‍ വി​​​​മാ​​​​ന​​​​മി​​​​റ​​​​ങ്ങി​​​​യ സൂ​​​​ര​​​​ജ് ലാ​​​​മ​​​​യെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം മു​​​​ത​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കോ​​​​ള​​​​ജ് വ​​​​രെ വീ​​​​ഴ്ച ഉ​​​​ണ്ടാ​​​​യെ​​​​ന്നു വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി നേ​​​​ര​​​​ത്തേ റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

Tags : Suraj Lama Son files petition compensation

Recent News

Corehub Up