x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു; നീറ്റ്: ചോർച്ചയ്ക്കു പിന്നിൽ എൻടിഎ 'വൈദഗ്ധ്യം'

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 8, 2026 02:47 AM IST | Updated: August 8, 2026 02:48 AM IST

സി​​​ബി​​​ഐ

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ബോ​​​ട്ട​​​ണി വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ ഗു​​​രു​​​നാ​​​ഥ് മ​​​ന്ധാ​​​രെ, കെ​​​മി​​​സ്ട്രി വി​​​ദ​​​ഗ്ധ​​​യാ​​​യ പ്ര​​​ഹ്‌​​​ളാ​​​ദ് വി​​​ത്ത​​​ൽ റാ​​​വു കു​​​ൽ​​​ക്ക​​​ർ​​​ണി, ഫി​​​സി​​​ക്സ് വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് ഹ​​​വ​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക​​​യും വി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല​​​യി​​​ലെ എ​​​ൻ​​​ടി​​​എ ഓ​​​ഫീ​​​സി​​​ൽ നി​​​ര​​​വ​​​ധി വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​രും ഇ​​​തു മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​ച്ചു​​​വ​​​ച്ചും കു​​​റി​​​ച്ചു​​​വ​​​ച്ചു​​​മാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ പി​​​ന്നീ​​​ട് പ​​​ത്ത് പ്ര​​​തി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഒ​​​രു ക്രി​​​മി​​​ന​​​ൽ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് വാ​​ഗ്‌​​മാ​​റെ എ​​​ന്ന ബ്യൂ​​​ട്ടീ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ടി​​​എ​​​യ്ക്കു​​​ള്ളി​​​ലെ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​രി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.

തേ​​​ജ​​​സ് ഷാ, ​​​ശി​​​വ​​​രാ​​​ജ് മൊ​​​ട്ടേ​​​ഗാ​​​വ്ക​​​ർ, ഡോ. ​​​മ​​​നോ​​​ജ് ഷി​​​രൂ​​​ർ, ധ​​​ന​​​ഞ്ജ​​​യ് ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം ഖൈ​​​ർ​​​നാ​​​ർ, യാ​​​ഷ് യാ​​​ദ​​​വ്, മം​​​ഗി​​​ലാ​​​ൽ ബി​​​വാ​​​ൾ, ദി​​​നേ​​​ഷ് ബി​​​വാ​​​ൾ, വി​​​കാ​​​സ് ബി​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ലു​​ണ്ട്. ചോ​​​ർ​​​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ലോ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലോ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലോ ഇ​​​വ​​​ർ ഓ​​​രോ​​​രു​​​ത്ത​​​രും പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ലു​​​ക​​​ൾ, പെ​​​ൻ ഡ്രൈ​​​വു​​​ക​​​ൾ, മ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നെ​​​ല്ലാം നീ​​​റ്റ് ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പി​​​ഡി​​​എ​​​ഫു​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രീ​​​ക്ഷ​​​യ്ക്കു മു​​​മ്പ് ടെ​​​ലി​​​ഗ്രാം, വാ​​​ട്സാ​​​പ്പ്, മ​​​റ്റു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ചോ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​റ്റ​പ​ത്ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ളു​ണ്ട്.

ചോദ്യം പോയ വഴി കണ്ടുപിടിക്കാൻ ഡിജിറ്റൽ തെളിവുകൾ

ന്യൂ​​ഡ​​ൽ​​ഹി: ചോ​​ർ​​ന്ന നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​റു​​ക​​ൾ പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​യ വ​​ഴി​​ക​​ൾ പു​​ന​​ർ​​നി​​ർ​​മി​​ക്കാ​​ൻ ഡി​​ജി​​റ്റ​​ൽ തെ​​ളി​​വു​​ക​​ൾ സ​​ഹാ​​യി​​ച്ച​​താ​​യി സി​​ബി​​ഐ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

പ്ര​​തി​​യാ​​യ യ​​ഷ് യാ​​ദ​​വി​​ൽ​​നി​​ന്ന് ടെ​​ല​​ഗ്രാം ആ​​പ്പ് വ​​ഴി മം​​ഗി​​ലാ​​ൽ ബി​​വാ​​ൾ ചോ​​ദ്യ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​താ​​യി ഏ​​ജ​​ൻ​​സി ആ​​രോ​​പി​​ച്ചു. ഈ ​​ധാ​​ര​​ണ​​യു​​ടെ ഭാ​​ഗ​​മാ​​യി, യാ​​ദ​​വി​​ന്‍റെ കൂ​​ട്ടാ​​ളി​​ക​​ളി​​ലൊ​​രാ​​ൾ​​ക്ക് ഉ​​റ​​പ്പി​​നാ​​യി ഒ​​പ്പി​​ട്ട ബ്ളാ​​ങ്ക് ചെ​​ക്കി​​നൊ​​പ്പം ത​​ന്‍റെ ഒ​​റി​​ജി​​ന​​ൽ പ​​ത്ത്, പ​​ന്ത്ര​​ണ്ട് ക്ലാ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ബി​​വാ​​ൾ കൈ​​മാ​​റി. ഈ ​​രേ​​ഖ​​ക​​ൾ പി​​ന്നീ​​ട് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ വീ​​ണ്ടെ​​ടു​​ത്ത​​താ​​യി കു​​റ്റ​​പ​​ത്ര​​ത്തി​​ൽ പ​​റ​​യു​​ന്നു.

നാ​​സി​​ക് കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള പ്ര​​തി​​യാ​​യ ശു​​ഭം ഖൈ​​ർ​​നാ​​റി​​ൽ നി​​ന്നാ​​ണ് യ​​ഷ് യാ​​ദ​​വ് പേ​​പ്പ​​റു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. യാ​​ദ​​വി​​ന്‍റെ മൊ​​ബൈ​​ൽ ഫോ​​ണി​​ൽ ന​​ട​​ത്തി​​യ ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന​​യി​​ൽ “എ​​പി ബ്രോ​​ക്ക​​ർ” എ​​ന്ന് സേ​​വ് ചെ​​യ്തി​​ട്ടു​​ള്ള കോ​​ൺ​​ടാ​​ക്ടു​​മാ​​യു​​ള്ള ചാ​​റ്റു​​ക​​ളും ചോ​​ദ്യ​​പേ​​പ്പ​​ർ ചോ​​ർ​​ന്ന​​ത് അ​​ട​​ങ്ങി​​യ പി​​ഡി​​എ​​ഫ് ഫ​​യ​​ലു​​ക​​ളും ക​​ണ്ടെ​​ത്തി​​യ​​താ​​യി കു​​റ്റ​​പ​​ത്ര​​ത്തി​​ലു​​ണ്ട്.

ചോ​​ർ​​ന്ന പേ​​പ്പ​​റി​​നാ​​യി ഖൈ​​ർ​​നാ​​ർ ധ​​ന​​ഞ്ജ​​യ് ലോ​​ഖ​​ണ്ഡെ​​യ്ക്ക് 25 ല​​ക്ഷം രൂ​​പ ന​​ൽ​​കി​​യ​​താ​​യും സി​​ബി​​ഐ ആ​​രോ​​പി​​ച്ചു. സാ​​മ്പ​​ത്തി​​ക ഇ​​ട​​പാ​​ടു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഖൈ​​ർ​​നാ​​ർ ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി. അ​​തേ​​സ​​മ​​യം, ഇ​​ട​​നി​​ല​​ക്കാ​​ർ വ​​ഴി ഫി​​സി​​ക്ക​​ൽ കോ​​പ്പി​​ക​​ൾ എ​​ത്തി​​ക്കാ​​ൻ ഏ​​ർ​​പ്പാ​​ട് ചെ​​യ്ത മ​​നീ​​ഷ സ​​ഞ്ജ​​യ് വാ​​ഗ്‌​​മാ​​റെ​​യി​​ൽ നി​​ന്നാ​​ണ് ലോ​​ഖ​​ണ്ഡെ​​യ്ക്ക് ചോ​​ർ​​ന്ന പേ​​പ്പ​​റു​​ക​​ൾ ല​​ഭി​​ച്ച​​തെ​​ന്നും ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്നു.

വാ​​ഗ്‌​​മാ​​റെ​​യു​​ടെ വ​​സ​​തി​​യി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ “നീ​​റ്റ് 2026” എ​​ന്ന് പേ​​രി​​ട്ട വാ​​ട്ട്‌​​സാ​​പ്പ് ഗ്രൂ​​പ്പ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​ത് ഗൂ​​ഢാ​​ലോ​​ച​​ന​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്ന് അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ക​​രു​​തു​​ന്നു.

മ​​റാ​​ത്തി​​യി​​ൽ നി​​ന്ന് ഇം​​ഗ്ലീ​​ഷി​​ലേ​​ക്കു​​ള്ള പ​​രി​​ഭാ​​ഷ ചെ​​യ്തി​​രു​​ന്ന എ​​ൻ​​ടി​​എ കെ​​മി​​സ്ട്രി വി​​ദ​​ഗ്ദ്ധ​​നാ​​യ കു​​ൽ​​ക്ക​​ർ​​ണി​​യു​​മാ​​യി വാ​​ഗ്‌​​മാ​​റെ ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന​​താ​​യും ഏ​​ജ​​ൻ​​സി ആ​​രോ​​പി​​ച്ചു. സി​​ബി​​ഐ​​യു​​ടെ കു​​റ്റ​​പ​​ത്ര​​പ്ര​​കാ​​രം മ​​ന്ധാ​​ര​​യെ​​യും കു​​ൽ​​ക്ക​​ർ​​ണി​​യെ​​യും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​ക്കൊ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ലൂ​​ടെ​​യാ​​ണ് വാ​​ഗ്‌​​മാ​​റെ ബ​​യോ​​ള​​ജി ചോ​​ദ്യ​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

അ​​ന്വേ​​ഷ​​ണ​​ത്തി​​നി​​ടെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ മൊ​​ഴി​​ക​​ളും കു​​റ്റ​​പ​​ത്ര​​ത്തി​​ൽ പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്. ഒ​​രു എ​​ൻ​​ടി​​എ വി​​ഷ​​യ വി​​ദ​​ഗ്ധ​​ൻ ന​​ട​​ത്തു​​ന്ന ഓ​​ഫ്‌​​ലൈ​​ൻ റി​​വി​​ഷ​​ൻ ക്ലാ​​സു​​ക​​ളും കോ​​ച്ചിം​​ഗ് പി​​ന്തു​​ണ​​യും സ​​ഹി​​തം നാ​​ലു ല​​ക്ഷം രൂ​​പ​​യ്ക്ക് നീ​​റ്റ് ചോ​​ദ്യ​​പേ​​പ്പ​​ർ വാ​​ഗ്ദാ​​നം ചെ​​യ്തു​​വെ​​ന്ന് ഒ​​രു ഉ​​ദ്യോ​​ഗാ​​ർ​​ഥി​​യും പി​​താ​​വും ആ​​രോ​​പി​​ച്ചു.

പി​​ടി​​ച്ചെ​​ടു​​ത്ത ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, ചാ​​റ്റ് റി​​ക്കാ​​ർ​​ഡു​​ക​​ൾ, വീ​​ണ്ടെ​​ടു​​ത്ത രേ​​ഖ​​ക​​ൾ, സാ​​ക്ഷി​​മൊ​​ഴി​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ഫോ​​റ​​ൻ​​സി​​ക് പ​​രി​​ശോ​​ധ​​ന ഗൂ​​ഢാ​​ലോ​​ച​​ന, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഔ​​ദ്യോ​​ഗി​​ക പ​​ദ​​വി ദു​​രു​​പ​​യോ​​ഗം ചെ​​യ്തു എ​​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ളും ചോ​​ദ്യ​​ക്ക​​ട​​ലാ​​സ് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ്ര​​ച​​രി​​പ്പി​​ച്ചു എ​​ന്ന​​തും തെ​​ളി​​യി​​ക്കു​​ന്നു​​ണ്ടെ​​ന്ന് സി​​ബി​​ഐ വ്യ​​ക്ത​​മാ​​ക്കി.

Tags : CBI Chargesheet Files NEET NTA Expertise Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash QuestionPaperLeak

Recent News

Corehub Up