Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Expertise

സി​​​ബി​​​ഐ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചു; നീറ്റ്: ചോർച്ചയ്ക്കു പിന്നിൽ എൻടിഎ 'വൈദഗ്ധ്യം'

ന്യൂ​​​ഡ​​​ൽ​​​ഹി: നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച സം​​​സ്ഥാ​​​നാ​​​ന്ത​​​ര സം​​​ഘ​​​ടി​​​ത ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ന്ന് സി​​​ബി​​​ഐ. പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന ദേ​​​ശീ​​​യ പ​​​രീ​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ (എ​​​ൻ​​​ടി​​​എ) മൂ​​​ന്ന് വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ത​​​ന്നെ​​​യാ​​​ണ് ആ​​​ദ്യം ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ഡ​​​ൽ​​​ഹി റൗ​​​സ് അ​​​വ​​​ന്യു കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് 13 പ്ര​​​തി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്തു പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യ​​​തു​​​ മു​​​ത​​​ൽ കോ​​​ച്ചിം​​​ഗ് ഓ​​​പ്പ​​​റേ​​​റ്റ​​​ർ​​​മാ​​​രും ബ്രോ​​​ക്ക​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലേ​​​ക്ക് ഇ​​​ത് കൈ​​​മാ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​ൻ തു​​​ക​​​യ്ക്ക് വി​​​റ്റ​​​തു​​​ വ​​​രെ നീ​​​ളു​​​ന്ന​​​താ​​​ണ് റാ​​​ക്ക​​​റ്റ്.

കു​​​റ്റ​​​പ​​​ത്ര​​​മ​​​നു​​​സ​​​രി​​​ച്ച് എ​​​ൻ​​​ടി​​​എ​​​യു​​​ടെ ബോ​​​ട്ട​​​ണി വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ ഗു​​​രു​​​നാ​​​ഥ് മ​​​ന്ധാ​​​രെ, കെ​​​മി​​​സ്ട്രി വി​​​ദ​​​ഗ്ധ​​​യാ​​​യ പ്ര​​​ഹ്‌​​​ളാ​​​ദ് വി​​​ത്ത​​​ൽ റാ​​​വു കു​​​ൽ​​​ക്ക​​​ർ​​​ണി, ഫി​​​സി​​​ക്സ് വി​​​ദ​​​ഗ്ധ​​​യാ​​​യ മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് ഹ​​​വ​​​ൽ​​​ദാ​​​ർ എ​​​ന്നി​​​വ​​​ർ ഔ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ണ് നീ​​​റ്റ് ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കു​​​ക​​​യും വി​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത ഡ​​​ൽ​​​ഹി ഓ​​​ഖ്‌​​​ല​​​യി​​​ലെ എ​​​ൻ​​​ടി​​​എ ഓ​​​ഫീ​​​സി​​​ൽ നി​​​ര​​​വ​​​ധി വീ​​​ഴ്ച​​​ക​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

മൂ​​​ന്നു വി​​​ദ​​​ഗ്ധ​​​രും ഇ​​​തു മു​​​ത​​​ലെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​ർ ചോ​​​ദ്യ​​​ങ്ങ​​​ൾ ഓ​​​ർ​​​മി​​​ച്ചു​​​വ​​​ച്ചും കു​​​റി​​​ച്ചു​​​വ​​​ച്ചു​​​മാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ക​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ പി​​​ന്നീ​​​ട് പ​​​ത്ത് പ്ര​​​തി​​​ക​​​ള​​​ട​​​ങ്ങു​​​ന്ന ഒ​​​രു ക്രി​​​മി​​​ന​​​ൽ ശൃം​​​ഖ​​​ല​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​ട​​​നി​​​ല​​​ക്കാ​​​രി​​​ലൂ​​​ടെ ചോ​​​ദ്യ​​​പേ​​​പ്പ​​​റു​​​ക​​​ൾ രാ​​​ജ​​​സ്ഥാ​​​നി​​​ലെ​​​യും ഹ​​​രി​​​യാ​​​ന​​​യി​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലേ​​​ക്കെ​​​ത്തി​​​ച്ച മ​​​നീ​​​ഷ സ​​​ഞ്ജ​​​യ് വാ​​ഗ്‌​​മാ​​റെ എ​​​ന്ന ബ്യൂ​​​ട്ടീ​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു എ​​​ൻ​​​ടി​​​എ​​​യ്ക്കു​​​ള്ളി​​​ലെ വി​​​ഷ​​​യ വി​​​ദ​​​ഗ്ധ​​​രി​​​ലേ​​​ക്ക് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്.

തേ​​​ജ​​​സ് ഷാ, ​​​ശി​​​വ​​​രാ​​​ജ് മൊ​​​ട്ടേ​​​ഗാ​​​വ്ക​​​ർ, ഡോ. ​​​മ​​​നോ​​​ജ് ഷി​​​രൂ​​​ർ, ധ​​​ന​​​ഞ്ജ​​​യ് ലോ​​​ഖ​​​ണ്ഡെ, ശു​​​ഭം ഖൈ​​​ർ​​​നാ​​​ർ, യാ​​​ഷ് യാ​​​ദ​​​വ്, മം​​​ഗി​​​ലാ​​​ൽ ബി​​​വാ​​​ൾ, ദി​​​നേ​​​ഷ് ബി​​​വാ​​​ൾ, വി​​​കാ​​​സ് ബി​​​വാ​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രും കു​​​റ്റ​​​പ​​​ത്ര​​​ത്തി​​ലു​​ണ്ട്. ചോ​​​ർ​​​ച്ച​​​യ്ക്ക് സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​ലോ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലോ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​ലോ ഇ​​​വ​​​ർ ഓ​​​രോ​​​രു​​​ത്ത​​​രും പ​​​ങ്ക് വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സി​​​ബി​​​ഐ ആ​​​രോ​​​പി​​​ക്കു​​​ന്ന​​​ത്.

പ്ര​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്ന് പി​​​ടി​​​ച്ചെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൊ​​​ബൈ​​​ലു​​​ക​​​ൾ, പെ​​​ൻ ഡ്രൈ​​​വു​​​ക​​​ൾ, മ​​​റ്റ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നെ​​​ല്ലാം നീ​​​റ്റ് ചോ​​​ദ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പി​​​ഡി​​​എ​​​ഫു​​​ക​​​ളും ഫോ​​​ട്ടോ​​​ക​​​ളും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​രീ​​​ക്ഷ​​​യ്ക്കു മു​​​മ്പ് ടെ​​​ലി​​​ഗ്രാം, വാ​​​ട്സാ​​​പ്പ്, മ​​​റ്റു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി ചോ​​​ർ​​​ന്ന ചോ​​​ദ്യ​​​ങ്ങ​​​ൾ രാ​​​ജ്യ​​​മെ​​​മ്പാ​​​ടും പ്ര​​​ച​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​നു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചും കു​റ്റ​പ​ത്ര​ത്തി​ൽ ചി​ല സൂ​ച​ന​ക​ളു​ണ്ട്.

Latest News

Corehub Up