Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QuestionPaperLeak

നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ഹ​ർ​ജി ഇ​ന്ന് സു​പ്രീം​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ച് ആ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തി​യ അ​മി​ത അ​ധി​കാ​ര പ്ര​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കൊ​ണ്ടു​വ​രു​മെ​ന്ന് സു​പ്രീം​കോ​ട​തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ക്കാ​ർ​ക്ക് നേ​രെ ന​ട​ന്ന പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തും കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. വി​ഷ​യ​ത്തി​ലും ഇ​ന്ന് കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തേ​ക്കും.

National

ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള​വ​ർ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കും: അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: യു​വ ത​ല​മു​റ​യു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ തു​ട​ർ​ച്ച​യാ​യി പ​രി​ഷ്കാ​ര​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​രാ​ജ്യ​ത്തെ പ​രീ​ക്ഷാ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി രൂ​പീ​ക​രി​ച്ച ഉ​ന്ന​ത​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ പ​വി​ത്ര​ത ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​മി​ത് ഷാ ​എ​ക്സി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലു​ള്ള കു​റ്റ​വാ​ളി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ത്തു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ന​ൽ​കും. ഭാ​വി​യി​ൽ ഈ ​കു​റ്റം ചെ​യ്യാ​ൻ ആ​രും ധൈ​ര്യ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​മെ​ന്നും അ​മി​ത് ഷാ ​അ​റി​യി​ച്ചു.

 

National

ചോദ്യപേപ്പർ ചോർച്ച; കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കാൻ അടുത്ത ആഴ്ച പാർലമെന്‍റിൽ ബിൽ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച രാത്രി വൈകി പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ ഒരൊറ്റ ദിവസത്തിനിടെ പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ പ്രതികരണമാണിത്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എക്സിലൂടെ മോദിയുടെ വീഡിയോ സന്ദേശം എത്തിയത്.

"ചോദ്യപേപ്പർ ചോർച്ച എന്നത് ചെറിയൊരു വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് കടുത്ത മാനസിക വിഷമമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ടര മാസത്തിനിടെ സർക്കാർ നിരവധി കർശന നടപടികൾ കൈക്കൊണ്ടതെന്നും മോദി പറഞ്ഞു.

പ്രതികൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനായി വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേരുമെന്നും മോദി കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതിനകം തന്നെ പിടികൂടി ജയിലിലടച്ചിട്ടുണ്ടെന്നും വിദ്യാർഥികളുടെ ഒരു വർഷം പോലും നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്‍റെ പ്രധാന ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ ഭാഗമായാണ് പരീക്ഷകൾ എത്രയും വേഗം വീണ്ടും നടത്താൻ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിയെ കുറിച്ച് വീഡിയോ സന്ദേശത്തിൽ യാതൊരു പരാമർശവുമില്ല.

Kerala

'നി​ല​വാ​ര​ത്തി​ൽ നീ​റ്റ്, ലീ​ക്ക് ഇ​ല്ലാ​ത്ത പാ​യ്ക്ക്'; ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ ട്രോ​ളി സ​പ്ലൈ​കോ

കോ​ട്ട​യം: നീ​റ്റ് പ​രീ​ക്ഷ ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​യി​ൽ രാ​ജ്യ​ത്താ​ക​മാ​നം പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്ന​തി​നി​ടെ സം​ഭ​വ​ത്തി​ൽ ട്രോ​ളു​മാ​യി സ​പ്ലൈ​കോ​യു​ടെ പ​ര​സ്യ​വാ​ച​കം. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പ​ര​സ്യ​ചി​ത്ര​ത്തി​നൊ​പ്പ​മു​ള്ള വാ​ച​ക​മാ​ണ് ഇ​തോ​ട​കം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

"നി​ല​വാ​ര​ത്തി​ൽ നീ​റ്റ്, ലീ​ക്ക് ഇ​ല്ലാ​ത്ത പാ​യ്ക്ക്' എ​ന്നാ​ണ് സ​പ്ലൈ​കോ​യു​ടെ പ​ര​സ്യ​വാ​ച​കം. ഇ​തോ​ടൊ​പ്പം, മി​ക​ച്ച ഗു​ണ​നി​ല​വാ​ര​ത്തി​നാ​യി ഒ​ന്നി​ച്ച് നി​ൽ​ക്കാം. സ​പ്ലൈ​കോ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ​യു​ടെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും ഉ​റ​പ്പാ​ണെ​ന്നും കു​റി​ച്ചി​ട്ടു​ണ്ട്.

Kerala

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച; കോ​ൺ​ഗ്ര​സ് യു​വ മ​ഹാ​സ​മ​ര സം​ഗ​മം ഓ​ഗ​സ്റ്റ് ഒ​ന്നി​ന്

ഇ​രി​ട്ടി: രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ​യും ഭാ​വി​യെ ബാ​ധി​ക്കു​ന്ന ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ​ക്കു​മെ​തി​രേ കോ​ൺ​ഗ്ര​സ് യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ‘യു​വ മ​ഹാ​സ​മ​ര സം​ഗ​മം’​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട​യി​ൽ​നി​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ൺ വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് യു​വാ​ക്ക​ളെ അ​ണി​നി​ര​ത്തി രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ റാ​ലി​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ‘വി​ദ്യാ​ർ​ഥി ഗ​ർ​ജ​നം’​എ​ന്ന പേ​രി​ൽ സ​മ​ര​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

2014ന് ​ശേ​ഷം രാ​ജ്യ​ത്ത് 152ല​ധി​കം ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യും ഇ​ത് ഏ​ക​ദേ​ശം 7.5 കോ​ടി വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ബാ​ധി​ച്ച​താ​യും സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ മാ​ഫി​യ​യെ നി​യ​മ​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കാ​നോ ശി​ക്ഷി​ക്കാ​നോ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും രാ​ജ്യ​ത്താ​കെ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ യു​വ​ജ​ന പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ലും ആ​ശ​ങ്ക

കേ​ര​ള​ത്തി​ലും പി​എ​സ്‌​സി നി​യ​മ​ന​ങ്ങ​ളി​ൽ സ​മാ​ന​മാ​യ ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് സ​ണ്ണി ജോ​സ​ഫ് ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പോ​ലും കൈ​മാ​റാ​ൻ പി​എ​സ്‌​സി ത​യാ​റാ​കാ​ത്ത​ത് ദു​രൂ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ര​സ്യ​വി​മ​ർ​ശ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല

കെ​എ​സ്‌​യു സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും പ​ര​സ്യ​വി​മ​ർ​ശ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ ​എ​സ് യു ​നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട നേ​തൃ​ത്വ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up