x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊള്ളലേറ്റുള്ള വയോധികന്‍റെ മരണം കൊലപാതം; മകൻ അറസ്റ്റിൽ

വെബ് ഡെസ്ക്
Published: October 24, 2026 08:29 PM IST | Updated: October 24, 2026 08:29 PM IST

വിനോദ്

തൃശൂർ: പുതുക്കാട് പൊള്ളലേറ്റുള്ള വയോധികന്‍റെ മരണം കൊലപാതകമെന്ന കണ്ടെത്തലിൽ പൊലിസ്. പുതുക്കാട് ഞെള്ളൂർ കണ്ടൻകവിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ വിനോദിനെ പുതുക്കാട് പൊലിസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് ഗോപാലകൃഷ്ണന്‍റെ ശരീരത്തിലേക്ക് ചൂട് കഞ്ഞിവെള്ളം ഒഴിച്ച് വിനോദ് പൊള്ളലേൽപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു.

തുടർന്ന് നടത്തിയ പൊലിസ് അന്വേഷണത്തിലും ചോദ്യം ചെയ്യലിലും വിനോദ് കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags : Crime Death Injuries Murder Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up