Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injuries

നെ​ടു​മ​ങ്ങാ​ട്ട് പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് വ​ട്ട​റ​ത്ത​ല​യി​ൽ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. വെ​മ്പാ​യം സ്വ​ദേ​ശി സൗ​മ്യ (30) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സൗ​മ്യ​യ്ക്ക് പൊ​ള്ള​ലേ​റ്റ​ത്.

പൊ​ള്ള​ലേ​റ്റ​തി​ന് പി​ന്നാ​ലെ സൗ​മ്യ​യെ വീ​ട്ടി​ലെ കി​ണ​റ്റി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സ​ജി​യു​ടെ ക​ഴു​ത്തി​ലും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​രു​ന്നു.

ഇ​രു​വ​രും നെ​ടു​മ​ങ്ങാ​ട് വ​ട്ട​റ​ത്ത​ല​യി​ൽ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​ര​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സൗ​മ്യ​യ്ക്ക് എ​ങ്ങ​നെ​യാ​ണ് പൊ​ള്ള​ലേ​റ്റ​ത് എ​ന്നു​ള്ള കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള സ​ജി​യെ ചോ​ദ്യം ചെ​യ്താ​ലേ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കൂ.

Kerala

ത​ട​ഞ്ഞ് നി​ർ​ത്തി രാ​സ​വ​സ്തു എ​റി​ഞ്ഞു; തെ​ലു​ങ്കാ​ന​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ൽ ജി​ല്ല​യി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി‍​യെ അ​ജ്ഞാ​ത​ർ രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു. കാ​സി​പേ​ട്ട് മ​ണ്ഡ​ൽ പ്ര​ദേ​ശ​ത്ത് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ഇ​ട​തു​കാ​ലി​നും അ​ര​ക്കെ​ട്ടി​ലും പൊ​ള്ള​ലേ​റ്റു. എം​ജി​എം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് പെ​ൺ​കു​ട്ടി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കു​ട്ടി ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഹ​നം​കൊ​ണ്ട​യി​ലെ കോ​ള​ജി​ൽനി​ന്നു മു​ത്ത​ശി​യെ കാ​ണാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​കു​മ്പോ​ഴാ​ണ് പെ​ൺ​കു​ട്ടി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മു​ഖം​മൂ​ടി ധ​രി​ച്ച മൂ​ന്ന് പേ​ർ കു​ട്ടി​യെ ത​ട​ഞ്ഞ് നി​ർ​ത്തി​യ​തിനു ശേ​ഷം വി​ഷാം​ശം ക​ല​ർ​ന്ന ദ്രാ​വ​കം എ​റി​യു​ക​യും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തിനു പി​ന്നി​ലെ കാ​ര​ണം ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​കാ​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up