x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ത്തി​ലെ ക​ഥ​യ​ല്ല ഹി​ന്ദി​യി​ൽ; ദൃ​ശ്യം 3 ട്രെ​യി​ല​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 9, 2026 03:15 PM IST | Updated: September 9, 2026 03:15 PM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

‘ദൃ​ശ്യം’ ഹി​ന്ദി പ​തി​പ്പ് ആ​യ ദൃ​ശ്യം 3: ദ് ​ക​ണ്‍​ക്ലൂ​ഷ​ൻ സി​നി​മ​യു​ടെ ട്രെ​യി​ല​ർ എ​ത്തി. ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളെ ക​ട​ത്തി​വെ​ട്ടു​ന്ന സി​നി​മ​യാ​കും ‘ദൃ​ശ്യം 3’ എ​ന്ന സൂ​ച​ന​യാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന​ത്. ‘ദൃ​ശ്യം 3’ മ​ല​യാ​ളം പ​തി​പ്പി​ന്‍റെ അ​തേ ക​ഥ​യ​ല്ല ഹി​ന്ദി​യി​ൽ.

അ​ഭി​ഷേ​ക് പ​ഥ​ക് ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. ആ​മി​ൽ കീ​യ​ൻ ഖാ​ൻ, അ​ഭി​ഷേ​ക് പ​ഥ​ക്, പ​ർ​വീ​സ് ഷെ​യ്ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സു​ധീ​ർ കു​മാ​ർ ചൗ​ധ​രി​യാ​ണ് ഛായാ​ഗ്ര​ഹ​ണം. ര​വി ബ​സ്രൂ​ർ, റോ​ച​ക് കോ​ഹ്ലി, ക​ർ​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സം​ഗീ​തം. ഇ​ത് വി​ജ​യ് സ​ൽ​ഗോ​ങ്ക​റു​ടെ (ഹി​ന്ദി​യി​ലെ ജോ​ർ​ജു​കു​ട്ടി) അ​വ​സാ​ന ക​ഥ​യാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ ത​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ളി​ലും മ​റ്റും സൂ​ചി​പ്പി​ക്കു​ന്ന​തും.

 

ര​ണ്ടാം ഭാ​ഗ​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ അ​ക്ഷ​യ് ഖ​ന്ന, പ്ര​തി​ഫ​ല​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഈ ​സി​നി​മ​യി​ൽ നി​ന്നും പി​ന്മാ​റി​യി​രു​ന്നു.

ജ​യ്ദീ​പ് അ​ഹ്ലാ​വ​ത്ത്, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​രാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​ലെ പു​തി​യ താ​ര​ങ്ങ​ൾ. പ​നോ​ര​മ സ്റ്റു​ഡി​യോ​സ് ആ​ണ് നി​ർ​മാ​ണം. ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ​ര​ണ്ടു​ഭാ​ഗ​ങ്ങ​ള്‍ ഹി​ന്ദി​യി​ല്‍ റീ​മേ​ക്ക് ചെ​യ്തി​റ​ക്കി​യ നി​ര്‍​മാ​ണ​ക്ക​മ്പ​നി​യാ​ണ് പ​നോ​ര​മ സ്‌​റ്റു​ഡി​യോ​സ്. 

ചി​ത്രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ലോ​ക് ജെ​യ്നും അ​ജി​ത് അ​ന്ദാ​ര​യും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. അ​ജ​യ് ദേ​വ്ഗ​ൺ നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ ത​ബു, ശ്രീ​യ ശ​ര​ൺ, ര​ജ​ത് ക​പൂ​ർ, ഇ​ഷി​ത ദ​ത്ത എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. 

Tags : Drishyam: The Conclusion Ajay Devgn Tabu Trailer

Recent News

Corehub Up