അരിയിൽ അബ്ദുൾ ഷുക്കൂർ
2012 ഫെബ്രുവരി 20: അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന സക്കറിയയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
മാർച്ച് 22: എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത്, തളിപ്പറമ്പ് നഗരസഭ മുൻ ചെയർമാനും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന വാടി രവിയുടെ മകൻ ബിജുമോൻ എന്നിവരടക്കം 18 പേരെ ഉൾപ്പെടുത്തി ആദ്യ പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു.
മാർച്ച് 29: 12-ാം പ്രതി ബിജുമോൻ ഉൾപ്പടെയുള്ള സിപിഎം പ്രവർത്തകർ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കീഴടങ്ങി.
മേയ് 25: കേസിലെ പത്താം പ്രതി അജിത്കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മേയ് 26: ഗൂഢാലോചനയിൽ പ്രധാന പങ്കുണ്ടെന്ന് അന്വേഷണ സംഘം ആരോപിച്ച അരിയിൽ ലോക്കൽ സെക്രട്ടറി യു.വി. വേണുവിനെ അറസ്റ്റ് ചെയ്തു.
മേയ് 27: ഡിവൈഎഫ്ഐ പാപ്പിനിശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന രണ്ടാം പ്രതി ഗണേശൻ, കണ്ണപുരം മുതുവാനി യൂണിറ്റ് സെക്രട്ടറിയായിരുന്ന എട്ടാം പ്രതി ലതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു.
ജൂൺ 02: ഷുക്കൂറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി 16-ാം പ്രതി സജിത്തിന്റെ ബൈക്കിന്റെ ടൂൾ ബോക്സിൽനിന്നു കണ്ടെടുത്തു.
ജൂൺ 08: സക്കറിയയെ ആക്രമിക്കാനുപയോഗിച്ച ആയുധം കീഴറയ്ക്കടുത്തുള്ള ചേരയിലെ കുറ്റിക്കാട്ടിൽനിന്നു കണ്ടെടുത്തു.
ജൂൺ 09: ചോദ്യം ചെയ്യലിനു ഹാജരാകാൻ പി. ജയരാജനും ടി.വി. രാജേഷിനും അന്വേഷണസംഘം നോട്ടീസ് നൽകി.
ജൂൺ 12: പി. ജയരാജനെ കണ്ണൂർ ഗസ്റ്റ് ഹൗസിൽവച്ച് ചോദ്യം ചെയ്തു.
ജൂൺ 14: തളിപ്പറമ്പ് ഏരിയ സെക്രട്ടറി പി. വാസുദേവനെയും തളിപ്പറമ്പ് നഗരസഭാ മുൻ വൈസ് ചെയർമാൻ കോമത്ത് മുരളീധരനെയും ചോദ്യം ചെയ്തു.
ജൂൺ 22: കേസിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ജൂലൈ 05: സിപിഎം മൊറാഴ ലോക്കൽ കമ്മിറ്റി അംഗം എ.വി. ബാബുവിനെ അറസ്റ്റ് ചെയ്തു.
ജൂലൈ 09: പി. ജയരാജനെ കണ്ണൂർ ഗസ്റ്റ് ഹൗസിൽവച്ച് രണ്ടാമതും ചോദ്യം ചെയ്തു.
ജൂലൈ 29: ടി.വി. രാജേഷ് എംഎൽഎയെ ചോദ്യം ചെയ്തു.
ഓഗസ്റ്റ് 01: പി. ജയരാജനെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂരിൽ വ്യാപക അക്രമസംഭവങ്ങൾ
ഓഗസ്റ്റ് 07: പി. ജയരാജന്റെ ജാമ്യാപേക്ഷയും ടി.വി. രാജേഷിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. തുടർന്ന് ടി.വി. രാജേഷ് എംഎൽഎ കണ്ണൂർ കോടതിയിൽ കീഴടങ്ങി.
ഓഗസ്റ്റ് 27: പി. ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒക്ടോബർ 07: കേസിലെ 20-ാം പ്രതി മൊറാഴ സെൻട്രൽ നോർത്ത് കുമ്മനങ്ങാട്ടെ അച്ചാലി സരീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തു.
2013 ഡിസംബർ 10: ഷുക്കൂറിന്റെ ഉമ്മയുടെ ആവശ്യപ്രകാരം ഉമ്മൻചാണ്ടി സർക്കാർ കേസ് സിബിഐക്കു കൈമാറാൻ ഉത്തരവിട്ടു. എന്നാൽ സിബിഐ അന്വേഷണം ഏറ്റെടുക്കാൻ തയാറായില്ല.
ഡിസംബർ: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ഉമ്മ ഹൈക്കോടതിയെ സമീപിച്ചു.
2016 ഫെബ്രുവരി 08: ഹൈക്കോടതി ജസ്റ്റീസ് കമാൽപാഷ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
മാർച്ച് 19: സിബിഐ അന്വേഷണ ഉത്തരവിനെതിരേ സിപിഎം നേതാക്കൾ അപ്പീൽ സമർപ്പിച്ചു.
ഏപ്രിൽ 04: സിബിഐ അന്വേഷണം ആരംഭിച്ചു.
ജൂൺ 27: സിബിഐ അന്വേഷണത്തിനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചു.
2017: സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇതിനെതിരേ പ്രതികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അന്വേഷണത്തിന് സ്റ്റേ ലഭിക്കാത്തതിനാൽ സിബിഐ അന്വേഷണം തുടർന്നു.
2019 ഫെബ്രുവരി 11: പി. ജയരാജനും ടി.വി. രാജേഷിനുമെതിരേ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ചു.
2020: കേസിന്റെ വിചാരണ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലേക്കു മാറ്റി.
2024 സെപ്റ്റംബർ 19: പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജനും ടി.വി. രാജേഷും സമർപ്പിച്ച ഹർജി കോടതി തള്ളി.
2024 ഒക്ടോബർ 18: കേസിലെ പ്രതികൾക്കെതിരേ കോടതി കുറ്റം ചുമത്തി. ഇതോടെ വിചാരണ നടപടികൾക്ക് വഴിതുറന്നു.
2025 മേയ് 5: കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു.
2026 നവംബർ 19: 17 മാസം നീണ്ട വിചാരണയ്ക്കുശേഷം അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധി പ്രസ്താവിച്ചു.
Tags : Shukoor Murder Case Chronology Case CBI