ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും
നെറ്റ്ഫ്ലിക്സ് ആന്തോളജി ‘ലസ്റ്റ് സ്റ്റോറീസ് 3’ ട്രെയിലർ എത്തി. കാലിക പ്രസക്തമായ വിഷയങ്ങൾ കൊണ്ടും വേറിട്ട അവതരണശൈലികൊണ്ടും ശ്രദ്ധനേടിയ ആന്തോളജിക്ക് ആരാധകര്‍ ഏറെയാണ്.
വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവരാണ് മൂന്നാം ഭാഗത്തിൽ ചിത്രങ്ങളൊരുക്കിയിരിക്കുന്നത്.
ഇത്തവണ ഒരു മലയാളി പെൺകുട്ടിയുടെ കഥാപാത്രവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാധിക ആപ്തേ, കൊങ്കണ സെൻ ശർമ്മ, അദിതി റാവു ഹൈദരി, രാധികാ മദൻ, സന തമ്പി, വിജയ് വർമ്മ, അഭിഷേക് ബാനർജി, സിദ്ധാർത്ഥ്, അലി ഫസൽ , അലി ഫസൽ എന്നിവരാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
ആർഎസ്വിപിയും ഫ്ലയിങ് യൂണികോൺ എന്റർടെയ്ൻമെന്റും ചേർന്നാണ് ആന്തോളജി ചിത്രത്തിന്റെ നിർമാണം. സെപ്റ്റംബർ 18 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
2018ലാണ് ‘ലസ്റ്റ് സ്റ്റോറീസി’ന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. 2023ൽ രണ്ടാം ഭാഗവുമെത്തി.
Tags : Lust Stories Lust Stories 3 Trailer