ചിത്രത്തിന്റെ ടീസറിൽ നിന്നും
ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രമായ റിമെയ്ൻ ആദ്യ ടീസർ എത്തി. വാർണർ ബ്രദേഴ്സ് നിർമിക്കുന്ന ചിത്രം സൂപ്പർ നാച്വറൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ്.
നിക്കോളാസ് സ്പാർക്ക്സിന്റേതാണ് കഥ. ജെയ്ക്ക് ജില്ലെൻഹാൾ, ഫീബി ഡിനോവർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം 2027 ഫെബ്രുവരിയിൽ വാലന്‍ന്റൈൻസ് ദിനത്തിൽ റിലീസ് ചെയ്യും.
ടെയ്റ്റ് എന്ന ആർകിടെക്ടായാണ് ജെയ്ക്ക് ജില്ലെൻഹാൾ വേഷമിടുന്നത്. തീരദേശഗ്രാമത്തിൽ പുതിയ തുടക്കത്തിനായി താമസമാരംഭിക്കുന്ന ടെയ്റ്റിന്റെ ജീവിതത്തിലേക്ക് റെൻ (ഫീബി ഡിനോവർ) എന്ന യുവതി എത്തുന്നതും ഇരുവരുടെയും പ്രണയവും പിന്നീട് ഉണ്ടാകുന്ന അതിമാനുഷിക സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
‘റിമെയ്ൻ’ ടീസർ പുറത്തുവന്നതിനു പിന്നാലെ ചിത്രം ശ്യാമളന്റെ ‘സ്പ്ലിറ്റ്’ എന്ന ചിത്രത്തിന്റെ സീക്വൽ ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.