x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രിയുടെ അതിവേഗ കോടതി നിർദേശം വഞ്ചനാപരമെന്ന് കോൺഗ്രസ്

വെബ്ഡെസ്ക്
Published: July 24, 2026 12:14 AM IST | Updated: July 24, 2026 12:14 AM IST

ജ​യ്റാം ര​മേ​ശ്

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാനു​ള്ള ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളു​ടെ രൂ​പീ​ക​ര​ണ​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം വ​ള​രെ ചെ​റു​തും വ​ള​രെ വൈ​കി​യ​തും വ​ള​രെ വ​ഞ്ച​നാ​പ​ര​വു​മാ​ണെ​ന്നു വി​മ​ർ​ശി​ച്ചു കോ​ൺ​ഗ്ര​സ്.

ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത്ത​രം ഭാ​ഗി​ക​മാ​യ ന​ട​പ​ടി​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യു​ന്ന​തി​നു​ള്ള മോ​ദി സ​ർ​ക്കാ​രി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ യ​ഥാ​ർ​ഥ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് അ​വ​ർ തേ​ടു​ന്ന​തെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ലൂ​ടെ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച അ​നു​വ​ദി​ച്ച​തി​ന്‍റെ​യും അ​തെ​ങ്ങ​നെ മ​റ​ച്ചു​വ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​തി​ന്‍റെ​യും സ​ത്യം പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്നു ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​നു കീ​ഴി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​ണ്ടാ​യെ​ന്നു സ​മ്മ​തി​ക്കാ​ൻ പോ​ലും ധൈ​ര്യ​മി​ല്ലെ​ന്നു ജ​യ്റാം പ​റ​ഞ്ഞു.

എ​ൻ​ടി​എ​യു​ടെ കീ​ഴി​ൽ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​ക​ളു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യോ​ട് മു​മ്പ് അ​വ​കാ​ശ​പ്പെ​ട്ട​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം.

സ​ത്യം അം​ഗീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യും ധ​ർ​മേ​ന്ദ്ര പ​ധാ​നും ജ​ന​ങ്ങ​ളോ​ടും പാ​ർ​ല​മെ​ന്‍റി​നോ​ടും ല​ജ്ജ​യി​ല്ലാ​തെ ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ജ​യ്റാം പ​റ​ഞ്ഞു.

Tags : Congress FastTrack Court PMModi criticized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash StudentProtest

Recent News

Corehub Up