x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒസ്മാൻ ഹാദി വധക്കേസിൽ വഴിത്തിരിവ്: പ്രതി ഇന്ത്യയിലല്ല, ദുബായിലെന്ന് വെളിപ്പെടുത്തൽ


Published: January 1, 2026 07:09 AM IST | Updated: January 1, 2026 07:45 AM IST

ന്യൂ​​ഡ​​ൽ​​ഹി: ബം​ഗ്ലാ​ദേ​ശി​ലെ രാ​ഷ്ട്രീ​യ ച​ല​ന​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് ഒ​സ്മാ​ൻ ഹാ​ദി​യു​ടെ വ​ധ​ക്കേ​സി​ൽ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം സ​ങ്കീ​ർ​ണ​മാ​യ ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.

കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ഫൈ​സ​ൽ ക​രീം മ​സൂ​ദ് ഇ​ന്ത്യ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന ബം​ഗ്ലാ​ദേ​ശ് പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ളെ പൂ​ർ​ണ​മാ​യും നി​രാ​ക​രി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തെ​ത്തി.

താ​ൻ നി​ല​വി​ൽ ദു​ബാ​യി​ലാ​ണെ​ന്നും നി​യ​മ​പ​ര​മാ​യ വീ​സ​യി​ലാ​ണ് അ​വി​ടെ എ​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന മ​സൂ​ദി​ന്‍റെ വീ​ഡി​യോ സ​ന്ദേ​ശം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്.

ഹാ​ദി​യു​മാ​യി ബി​സി​ന​സ് പ​ര​മാ​യ സൗ​ഹൃ​ദം മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​തെ​ന്നും ജോ​ലി വാ​ഗ്ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് അ​ഞ്ച് ല​ക്ഷം ടാ​ക്ക കൈ​മാ​റി​യി​രു​ന്ന​താ​യും മ​സൂ​ദ് അ​വ​കാ​ശ​പ്പെ​ടു​ന്നു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ത​ന്നെ ക​രു​വാ​ക്കു​ക​യാ​ണെ​ന്നും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കു​ള്ളി​ലെ ചി​ല തീ​വ്ര വി​ഭാ​ഗ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നു​മാ​ണ് ഇ​യാ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം.

അ​തേ​സ​മ​യം, പ്ര​തി​ക​ൾ അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ബം​ഗ്ലാ​ദേ​ശ് മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം ഇ​ന്ത്യ ശ​ക്ത​മാ​യി നി​ഷേ​ധി​ച്ചു. അ​യ​ൽ​രാ​ജ്യ​ത്തെ ചി​ല തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ഇ​ന്ത്യ​ക്കെ​തി​രെ വ്യാ​ജ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണെ​ന്നും ഇ​തി​ൽ വാ​സ്ത​വ​മി​ല്ലെ​ന്നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ഷേഖ് ഹ​സീ​ന​യു​ടെ ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ച പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ഒ​സ്മാ​ൻ ഹാ​ദി ഡി​സം​ബ​റി​ലാ​ണ് ധാ​ക്ക​യി​ൽ വ​ച്ച് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് സിം​ഗ​പ്പൂ​രി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ അ​ദ്ദേ​ഹം മ​ര​ണ​പ്പെ​ട്ടു.

ഹാ​ദി​യു​ടെ വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ ബം​ഗ്ലാ​ദേ​ശി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റു​ക​യും പ്ര​മു​ഖ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ പു​റ​ത്തു​വ​ന്ന വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലെ സ​ത്യ​സ​ന്ധ​ത​യെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Tags : FaisalKarimMasud OsmanHadi BangladeshNews StudentProtest DhakaNews

Recent News

Corehub Up