x
ad
Wed, 22 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിഷേധത്തിരയിൽ മുഖ്യമന്ത്രിമാരും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 22, 2026 02:36 AM IST | Updated: July 22, 2026 02:36 AM IST

കോ​ൺ​ഗ്ര​സ് എം​പി​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കോ​ൺ​ഗ്ര​സ് എം​പി​മാ​ർ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റും.

ഉ​ച്ച​യ്ക്ക് മു​മ്പ് ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കേ​ര​ള ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന മു​ഖ്യ​മ​ന്ത്രി രാ​ഹു​ൽ ഗാ​ന്ധി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ക്ഷ​ണി​ച്ചു എ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ ശേ​ഷ​മാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മു​ന്നി​ലെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ട് വ​ക​വ​യ്ക്കാ​തെ പ്ര​തി​ഷേ​ധി​ക്കു​ന്ന എം​പി​മാ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഏ​ക​ദേ​ശം ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം സ​തീ​ശ​ൻ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ശേ​ഷം വൈ​കു​ന്നേ​ര​ത്തെ വി​മാ​ന​ത്തി​ൽ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്കു തി​രി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി​യി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ ഓ​ഫീ​സി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ഖാ​ർ​ഗെ​യ്ക്ക് ജ​ന്മ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന ശേ​ഷം എം​പി​മാ​രു​മാ​യും ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​രു​മാ​യും മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

K-Rail Survey

Tags : ChiefMinisters DelhiProtest StudentProtest Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VDSatheesan DKSivakumar

Recent News

Corehub Up