x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഷ്ട്രീ​യം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ ന​ട​ൻ വാ​യ തു​റ​ന്നു തു​ട​ങ്ങി; ടൊ​വീ​നോ​യു​ടെ വീ​ടി​ന് മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 23, 2026 10:29 AM IST | Updated: July 23, 2026 10:29 AM IST

ടൊവീനോയുടെ വീടിന് അകത്ത് പോലീസ് സുരക്ഷ, പ്രതിഷേധവുമായി യുവമോർച

ന​ട​ന്‍ ടൊ​വി​നോ തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ യു​വ​മോ​ര്‍​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി വാ​യ്മൂ​ടി​കെ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ടൊ​വി​നോ​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ടി​നു​മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ ടി. ​രാ​ജ് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ടൊ​വി​നോ കു​റി​പ്പ് പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ ഇ​ങ്ങ​നെ​യാ​ണോ നേ​രി​ടേ​ണ്ട​തെ​ന്ന് ടൊ​വി​നോ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഭാ​വി​ത​ല​മു​റ സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ലെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​പ​ക്ഷം ഭാ​വി ത​ന്നെ​യാ​ണ് ച​വി​ട്ടി താ​ഴ്ത്ത​പ്പെ​ടു​ന്ന​തെ​ന്നു​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശ്വ​ന്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​മോ​ന്‍, യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ അ​ഭി​ന​വ്, രാ​ഹു​ല്‍, പ്ര​ഫു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം​ ന​ല്‍​കി.

Tags : Yuva Morcha protest house JantarMantarProtest MollywoodSupportsStudents StudentProtest Tovino Thomas

Recent News

Corehub Up