നടന് ടൊവിനോ തോമസ് ഡല്‍ഹിയില്‍ നടന്ന സമരത്തെ അനുകൂലിച്ചുനടത്തിയ പ്രതികരണത്തിനെതിരേ യുവമോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി വായ്മൂടികെട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ടൊവിനോയുടെ ഇരിങ്ങാലക്കുടയിലെ വീടിനുമുന്നിലായിരുന്നു പ്രതിഷേധം. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശിഷ ടി. രാജ് പ്രതിഷേധം ഉദ്ഘാടനംചെയ്തു.
പ്രതിഷേധം കണക്കിലെടുത്ത് നടന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ടൊവിനോ കുറിപ്പ് പരസ്യമായി പങ്കുവച്ചതിന് പിന്നാലെയാണ് താരത്തിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകർ എത്തിയത്.
സമാധാനപരമായി നടക്കുന്ന ഒരു വിദ്യാര്‍ഥി സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ടൊവിനോ പ്രതികരിച്ചിരുന്നു. ഭാവിതലമുറ സംസാരിക്കുമ്പോള്‍ അതിലെ അടിച്ചമര്‍ത്തുന്നപക്ഷം ഭാവി തന്നെയാണ് ചവിട്ടി താഴ്ത്തപ്പെടുന്നതെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.
യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി അശ്വന്ത്, മണ്ഡലം സെക്രട്ടറി ശ്രീമോന്, യുവമോര്‍ച്ച നേതാക്കളായ അഭിനവ്, രാഹുല്‍, പ്രഫുല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.