Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JantarMantarProtest

ജന്തർ മന്തർ പ്രതിഷേധം: പൊലിസിന്‍റെ കാമറാ സാങ്കേതികവിദ്യ സംശയനിഴലിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ൽ ന​​​ട​​​ന്ന നീ​​​റ്റ് പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ക്രി​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ഡ​​​ൽ​​​ഹി പൊ​​​ലി​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച ഫേ​​​ഷ്യ​​​ൽ റെ​​​ക്ക​​​ഗ്നി​​​ഷ​​​ൻ സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ കൃ​​​ത്യ​​​ത ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

കാ​​​മ​​​റ​​​വ​​​ഴി ക​​​ണ്ടെ​​​ത്തി​​​യ ക്രി​​​മി​​​ന​​​ൽ​​​പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള ചി​​​ല​​​ർ സ​​​മ​​​രം ന​​​ട​​​ക്കു​​​മ്പോ​​​ൾ ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​മു​​​യ​​​ർ​​​ന്ന​​​ത്.

ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2,873 പേ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ ഈ ​​​പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള 205 പേ​​​രു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ, കു​​​റ​​​ഞ്ഞ​​​ത് 25 പേ​​​രെ​​​ങ്കി​​​ലും സ​​​മ​​​ര​​​സ​​​മ​​​യ​​​ത്തു ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഒ​​​രു ദേ​​​ശീ​​​യ ദി​​​ന​​​പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇവരി​​​ൽ 17 പേ​​​ർ കൊ​​​ല​​​ക്കേ​​​സിലും നാ​​​ലു​​​പേ​​​ർ ബ​​​ലാ​​​ത്സം​​​ഗ​​​ക്കേ​​​സിലും നാ​​​ലു​​​പേ​​​ർ വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സിലും പ്ര​​​തി​​​ക​​​ളു​​​മാ​​​ണ്.

സ​​​മ​​​ര​​​കാ​​​ല​​​ത്ത് ഇ​​​വ​​​ർ വി​​​വി​​​ധ ജ​​​യി​​​ലു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പോ​​​ലീ​​​സ്, ജ​​​യി​​​ൽ, കോ​​​ട​​​തി രേ​​​ഖ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് പ​​​ത്രം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു. കാ​​​മ​​​റ​​​യി​​​ൽ പ​​​തി​​​യു​​​ന്ന മു​​​ഖ​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു പൊ​​​ലി​​​സ് ഡാ​​​റ്റാ​​​ബേ​​​സി​​​ലെ ചി​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്താ​​​ണ് സോ​​​ഫ്റ്റ്‌​​​വേ​​​ർ ആ​​​ളു​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.

 

Movies

രാ​ഷ്ട്രീ​യം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ ന​ട​ൻ വാ​യ തു​റ​ന്നു തു​ട​ങ്ങി; ടൊ​വീ​നോ​യു​ടെ വീ​ടി​ന് മു​ന്നി​ൽ യു​വ​മോ​ർ​ച്ച പ്ര​തി​ഷേ​ധം

ന​ട​ന്‍ ടൊ​വി​നോ തോ​മ​സ് ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ചു​ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രേ യു​വ​മോ​ര്‍​ച്ച ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ലം ക​മ്മി​റ്റി വാ​യ്മൂ​ടി​കെ​ട്ടി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ടൊ​വി​നോ​യു​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ വീ​ടി​നു​മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ ടി. ​രാ​ജ് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം​ചെ​യ്തു.

പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ടൊ​വി​നോ കു​റി​പ്പ് പ​ര​സ്യ​മാ​യി പ​ങ്കു​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്.

സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ക്കു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി സ​മ​ര​ത്തെ ഇ​ങ്ങ​നെ​യാ​ണോ നേ​രി​ടേ​ണ്ട​തെ​ന്ന് ടൊ​വി​നോ പ്ര​തി​ക​രി​ച്ചി​രു​ന്നു. ഭാ​വി​ത​ല​മു​റ സം​സാ​രി​ക്കു​മ്പോ​ള്‍ അ​തി​ലെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന​പ​ക്ഷം ഭാ​വി ത​ന്നെ​യാ​ണ് ച​വി​ട്ടി താ​ഴ്ത്ത​പ്പെ​ടു​ന്ന​തെ​ന്നു​മാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ശ്വ​ന്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ശ്രീ​മോ​ന്‍, യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളാ​യ അ​ഭി​ന​വ്, രാ​ഹു​ല്‍, പ്ര​ഫു​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം​ ന​ല്‍​കി.

Latest News

Corehub Up