x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജന്തർ മന്തർ പ്രതിഷേധം: ഡൽഹി പോലീസ് ഇന്‍റലിജൻസിൽ അടിമുടി അഴിച്ചുപണി

വെബ്ഡെസ്ക്
Published: August 26, 2026 02:10 AM IST | Updated: August 26, 2026 02:10 AM IST

ഡ​​​ൽ​​​ഹി പോ​​​ലീ​​​സ്

ന്യൂ​​​ഡ​​​ല്‍ഹി: ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ൽ കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന യു​​​വ​​​ജ​​​ന പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം അ​​​ടി​​​മു​​​ടി പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി ഡ​​​ൽ​​​ഹി പോ​​​ലീ​​​സ്. ജൂ​​​ലൈ 20ന് ​​​രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ വ​​​ൻ അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി.

ഇ​​​നി​​​മു​​​ത​​​ൽ ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഏ​​​തൊ​​​രു പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും മു​​​ന്പാ​​​യി, കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നും അ​​​വ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​നും ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​നു​​​രാ​​​ഗ് കു​​​മാ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ശേ​​​ഖ​​​രി​​​ക്കേ​​​ണ്ട പ്ര​​​ധാ​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ:

സം​​​ഘാ​​​ട​​​ന​​​വും പ​​​ങ്കാ​​​ളി​​​ത്ത​​​വും: പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഏ​​​തൊ​​​ക്കെ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് എ​​​ത്തു​​​ന്ന​​​ത്, ആ​​​ളു​​​ക​​​ളെ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ സ്വീ​​​ക​​​രി​​​ച്ച മാ​​​ർ​​​ഗ​​​ങ്ങ​​​ൾ, സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ​​​ങ്ക്.നേ​​​തൃ​​​ത്വ​​​വും സ​​​മ്പ​​​ർ​​​ക്ക​​​വും: സ​​​മ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളും സം​​​ഘാ​​​ട​​​ക​​​രും, ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​വ​​​ർ ത​​​ങ്ങു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ൾ, അ​​​വ​​​ർ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ൾ, ത​​​ല​​​സ്ഥാ​​​ന​​​ത്ത് അ​​​വ​​​ർ​​​ക്കു​​​ള്ള ബ​​​ന്ധ​​​ങ്ങ​​​ൾ.

സാ​​​മ്പ​​​ത്തി​​​ക-​​​സാ​​​ങ്കേ​​​തി​​​ക പ​​​ശ്ചാ​​​ത്ത​​​ലം:

സ​​​മ​​​ര​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക സ്രോ​​​ത​​​സു​​​ക​​​ൾ, ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​നാ​​​യി ചെ​​​യ്തി​​​ട്ടു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ.

ല​​​ക്ഷ്യ​​​വും ആ​​​വ​​​ശ്യ​​​ങ്ങ​​​ളും:

പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ അ​​​ജ​​​ൻ​​​ഡ​​​യും പ്ര​​​ധാ​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ളും മു​​​ൻ​​​കൂ​​​ട്ടി മ​​​ന​​​സി​​​ലാ​​​ക്ക​​​ൽ. പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം, അ​​​വ​​​രു​​​ടെ ഏ​​​കോ​​​പ​​​നം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് മു​​​ൻ​​​കൂ​​​ട്ടി കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​താ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ്, ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്തി​​​ന്‍റെ വ​​​ലി​​​പ്പം മാ​​​ത്രം ക​​​ണ​​​ക്കാ​​​ക്കാ​​​തെ കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദ​​​വും കൃ​​​ത്യ​​​വു​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

Tags : JantarMantarProtest DelhiPolice Intelligence Overhaul Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up