ബംഗളൂരുവിലെ ഫ്രീഡം പാർക്കിൽ നടത്തിയ പ്രതിഷേധം.
ന്യൂഡൽഹി: ജന്തർ മന്തറിലെ വൻ വിജയത്തിനു പിന്നാലെ കേന്ദ്ര സർക്കാരിനെ പാർലമെന്റിൽ നേരിടാൻ പ്രതിപക്ഷം പടയൊരുക്കം തുടങ്ങി.
ജൂലൈ 20ന് വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെ ഡൽഹി പോലീസും കേന്ദ്ര സേനയും നടത്തിയ ക്രൂര നടപടിയിൽ ഉത്തരവാദികളെ ശിക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടാണ് പുതിയ സമ്മർദതന്ത്രം.
ഇന്ന് രാവിലെ പത്തിന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റിലെ ഓഫീസിൽ ചേരുന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ വരുംദിവസങ്ങളിലെ ആക്ഷൻ പ്ലാൻ ഉരുത്തിരിയും.
പൊതുപരീക്ഷകളിലെ ക്രമക്കേടുകൾക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരേ നിലവിലുള്ള നിയമങ്ങൾ കർശനമാക്കാൻ 2024ലെ പബ്ലിക് എക്സാമിനേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) നിയമ ഭേദഗതി ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
എന്നാൽ, ഈ ബില്ലിനോട് സഹകരിക്കണോ എന്ന കാര്യവും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. ബിൽ അവതരിപ്പിക്കുന്നതും ചർച്ച ചെയ്യുന്നതും പാസാക്കുന്നതും ഒരേ ദിവസംതന്നെ ലിസ്റ്റ് ചെയ്തത് ചോദ്യം ചെയ്തും പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂർണമായും തടസപ്പെട്ടിരുന്നു.
പെല്ലറ്റ് ഗൺ ഉൾപ്പെടെ മാരകായുധങ്ങൾ ഉപയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്.
സാധാരണ വേഷത്തിലെത്തി ലാത്തികൊണ്ട് വിദ്യാർഥികളെ മർദിച്ച വ്യക്തികൾ പോലീസുകാരാണോ അതോ മറ്റാരെങ്കിലുമാണോ എന്നും അവരെ നിയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് അതിക്രമത്തിനെതിരേ രാജ്യസഭയിൽ ചർച്ച ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളും നോട്ടീസ് നൽകി.
വിദ്യാർഥി പ്രശ്നം കൂടാതെ അയോധ്യ സംഭാവനക്കൊ ള്ള, എഥനോൾ വിഷയം, നീറ്റ് പരീക്ഷയിലെ തുടർ നടപടികൾ, വിദേശകാര്യ നയം തുടങ്ങി നിരവധി ആയുധങ്ങൾ പ്രതിപക്ഷത്തിന്റെ പക്കലുണ്ട്.
ധർമേന്ദ്ര പ്രധാൻ രാജിവച്ച സാഹചര്യത്തിൽ ഇതുവരെ മുങ്ങിനിന്ന അയോധ്യ സംഭാവനക്കൊള്ള പ്രതിപക്ഷം വൈകാതെ സർക്കാരിനെതിരേ ഉപയോഗിച്ചേക്കും. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ഉൾപ്പെടെ വിവാദ ബില്ലുകൾ വരുംദിവസങ്ങളിൽ പാർലമെന്റിന്റെ പരിഗണനയിൽ എത്തിയേക്കും. വിവാദ ബില്ലുകളിൽ കേന്ദ്ര സർക്കാരിനെതിരേ ഒന്നിച്ചുനിൽക്കാൻതന്നെയാണ് പ്രതിപക്ഷതീരുമാനം.
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഒരു തുടക്കം മാത്രമാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെ. ഇന്നലെ വീഡിയോ സന്ദേശത്തിലൂടെയാണ് ദീപ്കെ ഇക്കാര്യം പറഞ്ഞത്.
Tags : Street Sabha StudentProtest JantarMandar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash