പ്രതീകാത്മക ചിത്രം
കോട്ടയം: എംജി സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് പുനഃസംഘടിപ്പിച്ചു. എംഎല്‍എ പ്രതിനിധിയായി മാത്യു കുഴല്‍നാടനെ തെരഞ്ഞെടുത്തു.
മറ്റ് അംഗങ്ങള്‍: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നുള്ള പ്രതിനിധികളായി കോട്ടയം ബസേലിയോസ് കോളജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. തോമസ് കുരുവിള, റിട്ട പ്രഫ. പി.കെ. മോഹന്‍രാജ്, കുറവിലങ്ങാട് ദേവമാതാ കോളജ് മലയാളം വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജോബിന് ജോസ്, കട്ടപ്പന ഗവണ്മെന്റ് കോളജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. അല്സണ് മാര്‍ട്ട്, ഡോ. മാജോ വി. കുര്യാക്കോസ്, എംജി യൂണിവേഴ്സിറ്റി പ്രദര്‍ശിനി ഹില്‍സ് സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് പ്രഫ. ഡോ. രാജേഷ് കോമത്ത്, അഡ്വ. കെ.എം. മിജാസ്. വനിതാ പ്രതിനിധിയായി ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. ആതിര പ്രകാശ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധിയായി മേലുകാവ് ഹെന്റി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി. എസ്. ഗിരീഷ് കുമാര്‍, മാന്നാനം കെഇ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഐസണ്‍ വി.വഞ്ചിപ്പുരയ്ക്കല്‍ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
കോളജ് അധ്യാപകരുടെ പ്രതിനിധികളായി സിഎംഎസ് കോളജ് ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫ. ഡോ. പി.ഷാഹ്വാസ് ഷെരീഫ്, എറണാകുളം മഹാരാജാസ് കോളജ് കെമിസ്ട്രി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. പി.കെ. റെജിമോന്, എറണാകുളം തൃപ്പൂണിത്തുറ ഗവണ്മെന്റ് കോളജ് ഹിസ്റ്ററി വിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. അബ്ദുല്‍ ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു.
റിസേര്‍ച്ച് സ്കോളർ പ്രതിനിധിയായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ഹിസ്റ്ററി വിഭാഗം ഗവേഷക ആൻ സെബാസ്റ്റ്യനെ തെരഞ്ഞെടുത്തു.
Tags : Syndicate MGUniversity Reorganized Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash