x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ൽ കൂ​ട്ട അ​ഴി​ച്ചു​പ​ണി വ​രു​ന്നു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: July 27, 2026 12:56 AM IST | Updated: July 27, 2026 12:56 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സി​​​ൽ വീ​​​ണ്ടും കൂ​​​ട്ട അ​​​ഴി​​​ച്ചു​​​പ​​​ണി വ​​​രു​​​ന്നു. എ​​​സ്ഐ​​​മാ​​​ർ മു​​​ത​​​ൽ ഉ​​​ന്ന​​​ത ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ ത​​​ലം വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കാ​​​ണ് മാ​​​റ്റം. ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സ്ഥ​​​ലം​​​മാ​​​റ്റ ഉ​​​ത്ത​​​ര​​​വ് അ​​​ടു​​​ത്ത ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങും.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ എ​​​സ്എ​​​ച്ച്ഒ സം​​​വി​​​ധാ​​​നം വീ​​​ണ്ടും എ​​​സ്ഐ​​​മാ​​​രി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി ഓ​​​ഗ​​​സ്റ്റ് 15ന് ​​​സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ തു​​​ട​​​ങ്ങു​​​മെ​​​ന്നാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സ്ഥ​​​ല​​​ം മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ക. യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ വ്യാ​​​പ​​​ക മാ​​​റ്റം ന​​​ട​​​ന്നി​​​രു​​​ന്നി​​​ല്ല.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ൻ​​​പ് നി​​​യ​​​മി​​​ച്ച​​​വ​​​രെയും മാ​​​റ്റി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ വ്യാ​​​പ​​​ക സ്ഥ​​​ലം​​​മാ​​​റ്റ​​​പ്പ​​​ട്ടി​​​ക​​​യാ​​​ണ് ത​​​യാ​​​റാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 161 ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രെ മാ​​​റ്റി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​യ എ​​​ഡി​​​ജി​​​പി എം.​​​ആ​​​ർ. അ​​​ജി​​​ത്കു​​​മാ​​​റി​​​ന് പ​​​ക​​​രം ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ എം​​​ഡി​​​യെ നി​​​യ​​​മി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. നി​​​ല​​​വി​​​ലെ ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യു വി​​​ഭാ​​​ഗം മേ​​​ധാ​​​വി നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ൾ ഈ ​​​മാ​​​സം 31നു ​​​സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്നു വി​​​ര​​​മി​​​ക്കും. പ​​​ക​​​രം ഡി​​​ജി​​​പി ത​​​സ്തി​​​ക​​​യി​​​ൽ ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​യ​​​മ​​​നം ന​​​ൽ​​​കേ​​​ണ്ട​​​തു​​​ണ്ട്.

ചി​​​ല ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും മാ​​​റ്റം വ​​​രു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. അ​​​ങ്ങ​​​നെ വ​​​രു​​​ന്പോ​​​ൾ എ​​​സ്പി ത​​​ല​​​ത്തി​​​ൽ വീ​​​ണ്ടും മാ​​​റ്റം വ​​​രും. ഐ​​​ജി, ഡി​​​ഐ​​​ജി ത​​​ല​​​ത്തി​​​ൽ നേ​​​രത്തേ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​രു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 484 പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​തി​​​ൽ 376 എ​​​ണ്ണ​​​ത്തി​​​ൽ എ​​​സ്ഐ​​​മാ​​​രെ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ. 108 സ്റ്റേഷ​​​നു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​സ്എ​​​ച്ച്ഒ സം​​​വി​​​ധാ​​​നം തു​​​ട​​​രും.

Tags : Massive Crackdown KeralaPolice Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up