x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​​ർ​​ദി​​ക് ചെന്നൈയിലേ​​ക്ക്! വ​​മ്പ​​ൻ ഡീ​​ൽ?

വെബ്ഡെസ്ക്
Published: July 27, 2026 02:32 AM IST | Updated: July 27, 2026 02:32 AM IST

ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ

മും​​ബൈ: ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ട്രേ​​ഡ് ഡീ​​ലു​​ക​​ളി​​ലൊ​​ന്നി​​നാ​​ണ് ക്രി​​ക്ക​​റ്റ് ലോ​​കം സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ പോ​​കു​​ന്ന​​ത്.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് നാ​​യ​​ക​​ൻ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യെ സ്വ​​ന്ത​​മാ​​ക്കാ​​ൻ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ് ശ്ര​​മി​​ക്കു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്. 20 കോ​​ടി​​യി​​ല​​ധി​​കം വ​​രു​​ന്ന മൂ​​ല്യ​​മു​​ള്ള ട്രേ​​ഡ്.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സും ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സും ത​​മ്മി​​ൽ ര​​ണ്ട് രീ​​തി​​യി​​ലു​​ള്ള ട്രേ​​ഡ് സാ​​ധ്യ​​ത​​ക​​ളാ​​ണ് ഉ​​യ​​ർ​​ന്നു​​വ​​ന്നി​​ട്ടു​​ള്ള​​ത്. നി​​ല​​വി​​ൽ 16.35 കോ​​ടി രൂ​​പ​​യാ​​ണ് ഒ​​രു സീ​​സ​​ണി​​ൽ ഹാ​​ർ​​ദി​​ക്കി​​ന് മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് ന​​ൽ​​കു​​ന്ന​​ത്.

ഹാ​​ർ​​ദി​​ക്കി​​ന് പ​​ക​​ര​​മാ​​യി ഓ​​ൾ​​റൗ​​ണ്ട​​ർ ശി​​വം ദു​​ബെ​​യെ​​യും ആ​​യു​​ഷ് മാ​​ത്രെ​​യെ​​യു​​മാ​​ണ് മും​​ബൈ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. ഐ​​പി​​എ​​ൽ 2026 സീ​​സ​​ണി​​ൽ 180ന​​ടു​​ത്ത് സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ ബാ​​റ്റ് വീ​​ശി ശ്ര​​ദ്ധ നേ​​ടി​​യ ആ​​യു​​ഷ് മാ​​ത്രെ​​യെ ടീ​​മി​​ന്‍റെ ദീ​​ർ​​ഘ​​കാ​​ല ഭാ​​വി മു​​ന്നി​​ൽ​​ക്ക​​ണ്ടാ​​ണ് മും​​ബൈ നോ​​ട്ട​​മി​​ട്ടി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ 19കാ​​ര​​നാ​​യ മാ​​ത്രെ​​യെ വി​​ട്ടു​​കൊ​​ടു​​ക്കാ​​ൻ ചെ​​ന്നൈ ത​​യാ​​റ​​ല്ല. പ​​ക​​ര​​മാ​​യി മ​​റ്റൊ​​രു ഓ​​ഫ​​റാ​​ണ് സി​​എ​​സ്കെ മു​​ന്നോ​​ട്ടു​​വ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആ​​യു​​ഷ് മാ​​ത്രെ​​യെ വി​​ട്ടു​​ന​​ൽ​​കി​​ല്ല. പ​​ക​​രം ശി​​വം ദു​​ബെ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​വ​​ർ ഹി​​റ്റ​​ർ ഡെ​​വാ​​ൾ​​ഡ് ബ്രെ​​വി​​സ് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം 10 കോ​​ടി പ​​ണ​​മാ​​യും ന​​ൽ​​കാ​​മെ​​ന്നാ​​ണ് ചെ​​ന്നൈ മു​​ന്നോ​​ട്ടു​​വ​​ച്ച കൗ​​ണ്ട​​ർ ഓ​​ഫ​​ർ.

ഐ​​പി​​എ​​ൽ 2026ലെ ​​പ്ര​​ക​​ട​​ന​​ങ്ങ​​ളും ക​​ളി​​ക്കാ​​രു​​ടെ വി​​പ​​ണി മൂ​​ല്യ​​വും താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ ഈ ​​ഡീ​​ൽ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന് വ​​ൻ ലാ​​ഭ​​മാ​​ണെ​​ന്നാ​​ണ് നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്.

നി​​ല​​വി​​ലെ സാ​​ധ്യ​​ത

ഇ​​രു ഫ്രാ​​ഞ്ചൈ​​സി​​ക​​ളും ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി ഈ ​​ക​​രാ​​ർ സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. മും​​ബൈ​​യു​​ടെ യു​​വ​​താ​​ര​​ത്തോ​​ടു​​ള്ള താ​​ൽ​​പ​​ര്യ​​വും ചെ​​ന്നൈ​​യു​​ടെ കോ​​ർ ടീ​​മി​​നെ നി​​ല​​നി​​ർ​​ത്താ​​നു​​ള്ള നീ​​ക്ക​​വു​​മാ​​ണ് ച​​ർ​​ച്ച​​ക​​ളി​​ൽ പ്ര​​ധാ​​ന ത​​ട​​സ​​മാ​​കു​​ന്ന​​ത്. ഈ ​​ട്രേ​​ഡ് ച​​ർ​​ച്ച​​ക​​ൾ പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​റ്റ് പ്ര​​മു​​ഖ ഫ്രാ​​ഞ്ചൈ​​സി​​ക​​ൾ രം​​ഗ​​ത്തു​​ണ്ടാ​​കു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

2026 സീ​​സ​​ണ്‍ പ്ര​​ക​​ട​​നം:

ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ: 206 റ​​ണ്‍​സും നാ​​ല് വി​​ക്ക​​റ്റും. ഇ​​ക്ക​​ണോ​​മി റേ​​റ്റ് 11.43.

ശി​​വം ദു​​ബെ: 158.82 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 270 റ​​ണ്‍​സ് നേ​​ടി​​യ ദു​​ബെ സി​​എ​​സ്കെ​​യ്ക്കാ​​യി ഫി​​നി​​ഷ​​ർ റോ​​ളി​​ൽ തി​​ള​​ങ്ങി.

ആ​​യു​​ഷ് മാ​​ത്രെ: ആ​​റ് ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 179.46 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 201 റ​​ണ്‍​സ്.

 

Tags : HardikPande Chennai IPL Sports ChennaiSuperKing Cricket

Recent News

Corehub Up