ഏഷ്യൻ ചാന്പ്യൻഷിപ്പില് സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അഗംങ്ങള്‍.
മസ്കറ്റ്: മസ്കറ്റിൽ നടന്ന എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ഏഷ്യൻ ചാന്പ്യൻഷിപ്പ് 2026ൽ സ്വർണ മെഡൽ നേട്ടവുമായി ഇന്ത്യ.
ചിരവൈരികളായ പാക്കിസ്ഥാനെ 3-1 സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സബ്-ജൂനിയർ പുരുഷ ഹോക്കി ടീം നേട്ടം കൊയ്തത്.
വിജയത്തോടെ എലൈറ്റ് പൂൾ പട്ടികയിൽ ഇന്ത്യ തോൽവി അറിയാതെ കുതിപ്പ് പൂർത്തിയാക്കി. ഫൈനലിലെത്തിയതിലൂടെ ഇന്ത്യയും പാക്കിസ്ഥാനും പ്രഥമ എഫ്ഐഎച്ച് യൂത്ത് ഹോക്കി ഫൈവ്സ് ലോകകപ്പിന് യോഗ്യത നേടി.
വനിതാ വിഭാഗം മത്സരത്തിൽ ഫൈനലിൽ ചൈനയോട് 2-4 സ്കോറിന് പരാജയപ്പെട്ട ഇന്ത്യൻ ടീം റണ്ണറപ്പായി.
Tags : FIH Youth Hockey India wins Goldmedal Sports