x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അടുത്ത ലക്ഷ്യം ഗഡ്കരി; ഇ-20ക്കെതിരേ സമരവുമായി ടാക്സി ഡ്രൈവർമാർ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 27, 2026 02:02 AM IST | Updated: July 27, 2026 02:02 AM IST

നി​തി​ൻ ഗ​ഡ്ക​രി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി​ക്കും 36 ദി​വ​സം നീ​ണ്ടു നി​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ വി​ജ​യ​ത്തി​നും പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ മ​റ്റൊ​രു പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഇ20 ​ന​യ​ത്തി​നെ​തി​രേ ഡ​ൽ​ഹി ടാ​ക്സി ആ​ൻ​ഡ് ടൂ​റി​സ്റ്റ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് ആ​ൻ​ഡ് ടൂ​ർ ഓ​പ​റേ​ഷ​ൻ അ​സോ​സി​യേ​ഷ​നാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ഓ​ഗ​സ്റ്റ് നാ​ലി​ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം.

ഇ​തോ​ടൊ​പ്പം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും ഇ20 ​ന​യ​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. ഇ20 ​ജ​ന​ത പാ​ർ​ട്ടി എ​ന്ന പേ​രി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളാ​യ എ​ക്‌​സി​ലും ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും പേ​ജു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

പെ​ട്രോ​ളി​ൽ 20 ശ​ത​മാ​നം എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യം പി​ൻ​വ​ലി​ക്കു​ക എ​ന്ന ആ​വ​ശ്യ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ ഉ​യ​രു​ന്ന​ത്. അ​തേ​സ​മ​യം സി​ജെ​പി​ക്ക് ആ​ദ്യം ല​ഭി​ച്ച പി​ന്തു​ണ ഇ20 ​ജ​ന​ത പാ​ർ​ട്ടി​്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ല​ഭി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും എ​ക്‌​സി​ലു​മാ​യി അ​റു​പ​ത്തി​നാ​യി​ര​ത്തോ​ളം ഫോ​ളേ​വേ​ഴ്‌​സാ​ണ് പേ​ജി​നു​ള്ള​ത്.

ഇ20 ​ഇ​ന്ധ​നം ഉ​പ​യോ​ഗി​ക്കാ​ൻ ആ​രം​ഭി​ച്ച​തു​മു​ത​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മൈ​ലേ​ജ് കു​റ​യു​ക​യും എ​ൻ​ജി​ൻ അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വാ​ഹ​ന ഉ​ട​മ​ക​ളും ഡ്രൈ​വ​ർ​മാ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തു​ണ്ട്.

2015ന് ​മു​മ്പ് നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള ഇ​ന്ധ​ന​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും പു​തി​യ മോ​ഡ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​ത് അ​നു​യോ​ജ്യ​മെ​ന്നും ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പെ​ട്രോ​ളി​ന് ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കു​മ്പോ​ൾ എ​ന്തി​ന് മാ​യം ക​ല​ർ​ത്തി​യ ഇ​ന്ധ​നം ന​ൽ​കു​ന്നു​വെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

വാ​ഹ​ന ഉ​ട​മ​ക​ൾ, ഉ​പ​ഭോ​ക്താ​ക്ക​ൾ, ഗ​താ​ഗ​ത ഓ​പ്പ​റേ​റ്റ​ർ​മാ​ർ, വാ​ഹ​ന നി​ർ​മാ​താ​ക്ക​ൾ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി എ​ഥ​നോ​ൾ ന​യ​ത്തെ സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര​മാ​യ ശാ​സ്ത്രീ​യ അ​വ​ലോ​ക​നം ന​ട​ത്ത​ണ​മെ​ന്നാ​ണ് ഡ​ൽ​ഹി ടാ​ക്സി ആ​ൻ​ഡ് ടൂ​റി​സ്റ്റ് ട്രാ​ൻ​സ്പോ​ർ​ട്ടേ​ഴ്സ് ആ​ൻ​ഡ് ടൂ​ർ ഓ​പ്പ​റേ​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​വ​ശ്യം.

എ​ന്നാ​ൽ, കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി എ​ഥ​നോ​ൾ ന​യ​ത്തെ നി​ര​ന്ത​രം ന്യാ​യീ​ക​രി​ച്ചു രം​ഗ​ത്തു​ണ്ട്. ശു​ദ്ധ​മാ​യ പെ​ട്രോ​ളി​ന് വി​ല കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ മ​ക​ന് എ​ഥ​നോ​ൾ ഉ​ത്പാദ​ന​വു​മാ​യി ബ​ന്ധ​മു​ള്ള​തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഈ ​ന​യ​ത്തെ പി​ന്ത​ണ​യ്ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​ണ്.

Tags : NidhinGadkari TaxiDrivers protest E20 Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up