x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഘോ​ഷ​വേ​ള​ക​ളി​ലെ തി​ര​ക്കൊഴിവാക്കാൻ പ്രീമിയം ബ​സു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ക്കാൻ കെ​എ​സ്ആ​ർ​ടി​സി

നി​​​ശാ​​​ന്ത് ഘോ​​​ഷ്
Published: July 27, 2026 01:25 AM IST | Updated: July 27, 2026 01:25 AM IST

പ്രതീകാത്മക ചിത്രം

ക​​​ണ്ണൂ​​​ര്‍: ഓ​​​ണ​​​മു​​​ൾ​​​പ്പെടെ​​​യു​​​ള്ള ആ​​​ഘോ​​​ഷവേ​​​ള​​​ക​​​ളി​​​ൽ തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കി സു​​​ഗ​​​മ​​​മാ​​​യ യാ​​​ത്ര ഉ​​​റ​​​പ്പു വ​​​രു​​​ത്താ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ്രീമിയം ബ​​​സു​​​ക​​​ൾ വാ​​​ട​​​ക​​യ്ക്കെ​​​ടു​​​ത്ത് സ​​​ർ​​​വീ​​​സ്
ന​​​ട​​​ത്തും.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് നി​​​ല​​​വി​​​ൽ അ​​​ധി​​​ക സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ ബ​​​സു​​​ക​​​ളി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പു​​​തി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ബ​​​സു​​​ക​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ "വെ​​​റ്റ് ലീ​​​സ്’രീ​​​തി​​​യി​​​ലാ​​​യി​​​രി​​​ക്കും ബ​​​സു​​​ക​​​ള്‍ വാ​​​ട​​​ക​​യ്​​​ക്കെ​​​ടു​​​ക്കു​​​ക.

സെ​​​പ്റ്റം​​​ബ​​​റോ​​​ടെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം ബ​​​സു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി​​​യും പൂ​​​ർ​​​ത്തി​​​യാ​​​കും. ഇ​​​തോ​​​ടെ നി​​​ര​​​ത്തി​​​ലു​​​ള്ള ബ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ​​ക്കൂ​​​ടി​​​യാ​​​ണ് വെ​​​റ്റ് ലീ​​​സ് വ്യ​​​വ​​​സ്ഥ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്.

ഓ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഉ​​​ത്സ​​​വ വേ​​​ള​​​ക​​​ളി​​​ൽ അ​​​ന്യ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നു നാ​​​ട്ടി​​​ലേ​​​ക്കെ​​​ത്താ​​​ൻ സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലെ​​​ക്കാ​​​ളും മൂ​​​ന്നി​​​രി​​​ട്ടി നി​​​ര​​​ക്കുവ​​​രെ ന​​​ൽ​​​കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണു മ​​​ല​​​യാ​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന​​​ത്. തി​​​ര​​​ക്കി​​​ന​​​നു​​​സ​​​രി​​​ച്ച് സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സു​​​കാ​​​ർ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പു​​​തി​​​യ രീ​​​തി​​​യി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങു​​​ന്ന​​​തോ​​​ടെ സ്വ​​​കാ​​​ര്യ ബ​​​സ് സ​​​ർ​​​വീ​​​സു​​​കാ​​​രു​​​ടെ ക​​​ഴു​​​ത്ത​​​റ​​​പ്പ​​​ൻ കൊ​​​ള്ള ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​കും. നേ​​​ര​​​ത്തേ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ആ​​​രും പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.

ഇ​​​തോ​​​ടെ റീ-​​​ടെ​​​ൻ​​​ഡ​​​ർ വി​​​ളി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​മാ​​​യി മ​​​ന്ത്രി സി.​​​പി. ജോ​​​ണും നേ​​​രി​​​ട്ട് രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ന​​​ല്ല ക​​​ണ്ടീ​​​ഷ​​​നു​​​ള്ള ബ​​​സു​​​ക​​​ൾ വി​​​ട്ടുത​​​രു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ത​​​ത് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ക​​​ല​​​ക്ഷ​​​നും എ​​​ടു​​​ക്കാ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ണ്ട​​​ക്ട​​​റെ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി നി​​​യോ​​​ഗി​​​ക്കും. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന​​​ല്ല, തി​​​ര​​​ക്ക് കു​​​റ​​​ച്ച് യാ​​​ത്ര സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ച​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​ന്ധ​​​നച്ചെ​​​ല​​​വ് ഉ​​​ൾ​​​പ്പെ ടെ​​​യു​​​ള്ള​​​വ ഉ​​​ട​​​മ​​​ക​​​ൾ വ​​​ഹി​​​ക്ക​​​ണം. ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ഹോ​​​ത്സ​​​വ സീ​​​സ​​​ണി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബ​​​സു​​​ക​​​ള്‍ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ക്കാ​​​നും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ടി​​​ക്ക​​​റ്റ് ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യാ​​​ൽ കർശന ന​​​ട​​​പ​​​ടി: മ​​​ന്ത്രി

ക​​​ണ്ണൂ​​​ര്‍: പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ചി​​​ല ബ​​​സു​​​ക​​​ളി​​​ൽ ക​​​ണ്ട​​​ക്‌ട​​​ർ​​​മാ​​​ർ ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഇ​​​ത്ത​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി സി.​​​പി. ജോ​​​ൺ.

പു​​​രു​​​ഷ യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് പ​​​ണം വാ​​​ങ്ങി സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള യാ​​​ത്രാ പ​​​ദ്ധ​​​തി​​​യു​​​ടെ ടി​​​ക്ക​​​റ്റ് ന​​​ൽ​​​കി പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​താ​​​യാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി​​​യി​​​ല്‍ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ യാ​​​ത്ര​​​ക്കാ​​​രു​​​ള്ള കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലെ മി​​​ന്നി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ത​​​ട്ടി​​​പ്പ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പ്രി​​​യ​​​ദ​​​ര്‍​ശി​​​നി ബ​​​സു​​​ക​​​ളി​​​ല്‍ വി​​​ജി​​​ല​​​ന്‍​സ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​ന ക​​​ര്‍​ശ​​​ന​​​മാ​​​ക്കാ​​​ന്‍ നി​​​ർ​​​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ത​​​ട്ടി​​​പ്പു​​​കാ​​​ർ​​​ക്കെ​​​തി​​രേ ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : KSRTC lease PremiumBuses congestion FestiveSeasons Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up