x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10 കിലോ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഹോം ഡെലിവറി സേവനവുമായി ഇന്ത്യന്‍ ഓയില്‍

വെബ്ഡെസ്ക്
Published: July 27, 2026 12:33 AM IST | Updated: July 27, 2026 12:33 AM IST

ഇ​​ന്‍ഡെ​​യ്ന്‍ എ​​ക്‌​​സ്ട്രാ​​ലൈ​​റ്റ് നൗ ​​കോ​​മ്പോ​​സി​​റ്റ് എ​​ല്‍പി​​ജി സി​​ലി​​ണ്ടർ

കൊ​​ച്ചി: ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ 10 കി​​ലോ​​ഗ്രാം ഭാ​​ര​​മു​​ള്ള ഇ​​ന്‍ഡെ​​യ്ന്‍ എ​​ക്‌​​സ്ട്രാ​​ലൈ​​റ്റ് നൗ ​​കോ​​മ്പോ​​സി​​റ്റ് എ​​ല്‍പി​​ജി സി​​ലി​​ണ്ട​​റും അ​​തി​​നൊ​​പ്പ​​മു​​ള്ള അ​​തി​​വേ​​ഗ ഹോം ​​ഡെ​​ലി​​വ​​റി സേ​​വ​​ന​​വും അ​​വ​​ത​​രി​​പ്പി​​ച്ചു. ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ ചെ​​യ​​ര്‍മാ​​ന്‍ എ.എ​​സ്. സാ​​ഹ്നി, മാ​​ര്‍ക്ക​​റ്റിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ സൗ​​മി​​ത്ര പി. ​​ശ്രീ​​വാ​​സ്ത​​വ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ഖ്യാ​​പ​​നം.

ബു​​ക്കിം​​ഗ് ന​​ട​​ത്തി​​യ നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ സി​​ലി​​ണ്ട​​ര്‍ വീ​​ട്ടി​​ലെ​​ത്തി​​ക്കു​​ന്ന സേ​​വ​​ന​​മാ​​ണ് പു​​തി​​യ പ​​ദ്ധ​​തി​​യു​​ടെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ഇ​​തോ​​ടൊ​​പ്പം അ​​ഞ്ചു കി​​ലോ​​ഗ്രാം ഛോട്ടു ​​സി​​ലി​​ണ്ട​​റി​​നും നാ​​ലു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ല്‍ ഹോം ​​ഡെ​​ലി​​വ​​റി ല​​ഭ്യ​​മാ​​ക്കു​​ന്ന സേ​​വ​​ന​​വും ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ ആ​​രം​​ഭി​​ച്ചു.

ഭാ​​രം കു​​റ​​ഞ്ഞ​​തും തു​​രു​​മ്പ് പി​​ടി​​ക്കാ​​ത്ത​​തു​​മാ​​യ കോ​​മ്പോ​​സി​​റ്റ് സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​ന്‍ഡെ​​യ്ന്‍ എ​​ക്‌​​സ്ട്രാ​​ലൈ​​റ്റ് നൗ ​​സി​​ലി​​ണ്ട​​ര്‍ നി​​ര്‍മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സി​​ലി​​ണ്ട​​റി​​ലെ വാ​​ത​​ക​​ത്തി​​ന്‍റെ അ​​ള​​വ് പു​​റ​​ത്തു​​നി​​ന്നു​​ത​​ന്നെ മ​​ന​​സി​​ലാ​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന സു​​താ​​ര്യ​​മാ​​യ പു​​റം​​ഭാ​​ഗം ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്.

ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് ഇ​​ഷ്ട​​മു​​ള്ള സ​​മ​​യ​​ത്ത് വി​​ത​​ര​​ണം, കു​​റ​​ഞ്ഞ രേ​​ഖ​​ക​​ളോ​​ടെ പു​​തി​​യ ക​​ണ​​ക്ഷ​​ന്‍, നാ​​ല് മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ലെ അ​​തി​​വേ​​ഗ വി​​ത​​ര​​ണം എ​​ന്നി​​വ​​യും സേ​​വ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. പൂ​​ന, ഗു​​രു​​ഗ്രാം, ഇ​​ന്‍ഡോ​​ര്‍, കോ​​യ​​മ്പ​​ത്തൂ​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് പ​​ദ്ധ​​തി ആ​​ദ്യം ന​​ട​​പ്പാ​​ക്കു​​ക.

ഓ​​ഗ​​സ്റ്റ് പ​​കു​​തി​​യോ​​ടെ 25 ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും ഒ​​ക്ടോ​​ബ​​ര്‍ അ​​വ​​സാ​​ന​​ത്തോ​​ടെ പ്ര​​ധാ​​ന ന​​ഗ​​ര​​ങ്ങ​​ളി​​ലേ​​ക്കും സേ​​വ​​നം വ്യാ​​പി​​പ്പി​​ക്കും. ഉ​​പ​​യോ​​ക്താ​​ക്ക​​ള്‍ക്ക് ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ വ​​ണ്‍ മൊ​​ബൈ​​ല്‍ ആ​​പ്പി​​ലൂ​​ടെ​​യും ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ ഉ​​പ​​ഭോ​​ക്തൃ പോ​​ര്‍ട്ട​​ലി​​ലൂ​​ടെ​​യും പു​​തി​​യ ക​​ണ​​ക്ഷ​​ന്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാ​​നും റീ​​ഫി​​ല്‍ ബു​​ക്ക് ചെ​​യ്യാ​​നും ക​​ഴി​​യും. വാ​​ട്‌​​സ്ആ​​പ് ബു​​ക്കിം​​ഗ് സം​​വി​​ധാ​​ന​​വും ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും.

ന​​ഗ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ കു​​ടും​​ബ​​ങ്ങ​​ള്‍ക്കും ജോ​​ലി​​ക്കാ​​ര്‍ക്കും കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​വും സു​​താ​​ര്യ​​വു​​മാ​​യ എ​​ല്‍പി​​ജി സേ​​വ​​നം ന​​ല്‍കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് പു​​തി​​യ പ​​ദ്ധ​​തി അ​​വ​​ത​​രി​​പ്പി​​ച്ച​​തെ​​ന്ന് ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ അ​​റി​​യി​​ച്ചു.

Tags : IndianOil LPGCylinders HomeDelivery Service launches Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up