Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LPGCylinders

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഇ - ​കൊ​മേ​ഴ്സ് ആ​പ്പ് വ​ഴി വീ​ടു​ക​ളി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ഇ​നി ഇ - ​കൊ​മേ​ഴ്സ് ആ​പ്പ് വ​ഴി വീ​ടു​ക​ളി​ലേ​ക്ക്. സ്വി​ഗി​യു​ടെ ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി​യാ​ണ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി (എ​ച്ച്പി​സി​എ​ൽ) സ്വി​ഗി ഇ​തു സം​ബ​ന്ധി​ച്ച് ക​രാ​ർ ഒ​പ്പി​ട്ടു. രാ​ജ്യ​ത്ത് ഇ​താ​ദ്യ​മാ​യാ​ണ് ഇ - ​കൊ​മേ​ഴ്സ് ആ​പ്പ് വ​ഴി എ​ൽ​പി​ജി സി​ലി​ണ്ട​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

എ​ച്ച്‌​പി‌​സി‌​എ​ൽ പു​തു​താ​യി വി​പ​ണി​യി​ലെ​ത്തി​ച്ച 10 കി​ലോ ഭാ​ര​മു​ള്ള ‘എ​ച്ച്പി ന​വ്യ' എ​ന്ന എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ വീ​ടു​ക​ളി​ലേ​ക്ക് എ​ത്താ​ൻ പോ​വു​ക​യാ​ണ്. തു​ട​ക്ക​ത്തി​ൽ ബെം​ഗ​ളൂ​രു​വി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. എ​ച്ച്പി ന​വ്യ​യ്ക്ക് പു​റ​മെ അ​ഞ്ച് കി​ലോ​യു​ടെ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളും ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് വ​ഴി ഓ​ർ​ഡ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും.

നി​ല​വി​ൽ ഗാ​ർ​ഹി​ക എ​ൽ​പി​ജി ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്കും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ത്യേ​ക​ത. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ൻ​സ്റ്റാ​മാ​ർ​ട്ട് ആ​പ്പ് വ​ഴി സി​ലി​ണ്ട​ർ ഓ​ർ​ഡ​ർ ചെ​യ്യാം. ആ​ദ്യ​മാ​യി വാ​ങ്ങു​ന്ന​വ​ർ​ക്ക് ഇ​ത് പു​തി​യ സി​ലി​ണ്ട​ർ പ​ർ​ച്ചേ​സ് ആ​യി​ട്ടാ​യി​രി​ക്കും ല​ഭി​ക്കു​ക. പി​ന്നീ​ട് റീ​ഫി​ൽ ഓ​ർ​ഡ​റു​ക​ൾ​ക്കാ​യി ഡെ​ലി​വ​റി സ​മ​യ​ത്ത് ഒ​ഴി​ഞ്ഞ സി​ലി​ണ്ട​ർ തി​രി​കെ ന​ൽ​കി​യാ​ൽ മ​തി​യാ​കും. എ​ച്ച്പി​സി​എ​ല്ലി​ന്‍റെ അം​ഗീ​കൃ​ത ഡി​സ്ട്രി​ബ്യൂ​ട്ട​ർ ശൃം​ഖ​ല വ​ഴി​യാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ആ​ദ്യ​ത്തെ ഓ​ർ​ഡ​റി​ന് തി​രി​ച്ച​റി​യ​ൽ രേ​ഖാ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ണ്.

Latest News

Corehub Up