Business
കൊച്ചി: പോര്ഷെ ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ നിര വിപുലീകരിച്ചുകൊണ്ട് കയ്ന് ഇലക്ട്രിക് അവതരിപ്പിച്ചു.
കയ്ന് ഇലക്ട്രിക്കിന് 1,77,27,000 രൂപയും കെയെന് ടര്ബോ ഇലക്ട്രിക്കിന് 2,27,51,000 രൂപയുമാണ് അടിസ്ഥാന വില.
ബ്രാന്ഡിന്റെ നിലവിലുള്ള മോഡല് പോര്ട്ട്ഫോളിയോയ്ക്കൊപ്പമാണു പൂര്ണ വൈദ്യുത ഓപ്ഷന് ഉപഭോക്താക്കള്ക്കു നൽകി പുതിയ മോഡലുകൾ അവതരിപ്പിച്ചതെന്ന് പോര്ഷെ ഇന്ത്യ മേധാവി അശുതോഷ് ദീക്ഷിത് പറഞ്ഞു.
National
മധുര: നവജാതശിശുക്കള്ക്ക് സ്വര്ണമോതിരം സമ്മാനമായി നൽകുന്ന ‘തായ്മാമന് തങ്കമോതിരം' പദ്ധതി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ രാജാജി ആശുപത്രി നടന്ന ചടങ്ങിൽ ഓഡിറ്റോറിയത്തില്വച്ച് 25 കുഞ്ഞുങ്ങള്ക്ക് നേരിട്ട് ഒരു ഗ്രാം വരുന്ന സ്വർണമോതിരം നല്കിയശേഷം, മുഖ്യമന്ത്രി പ്രസവവാര്ഡിലെത്തി 10 നവജാതശിശുക്കള്ക്കുകൂടി സ്വര്ണമോതിരങ്ങള് സമ്മാനിച്ചു.
സര്ക്കാര് ആശുപത്രികളില് ജനിക്കുന്ന കുട്ടികള്ക്കായി ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം സ്വര്ണമോതിരങ്ങള് സര്ക്കാര് തയാറാക്കിയിട്ടുണ്ട്. 755.83 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
മാതൃത്വം ആദരിക്കുക, സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുക, കൂടുതല് കുടുംബങ്ങളെ സര്ക്കാര് ആരോഗ്യമേഖലയിലേക്ക് ആകര്ഷിച്ച് ആശുപത്രി പ്രസവങ്ങള് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
Auto
കിയയുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്യുവി സൊറെന്റോ ഇന്ത്യൻ വിപണിയിലെത്തി. ആറ് സീറ്റർ, ഏഴ് സീറ്റർ കോണ്ഫിഗറേഷനുകളിലും ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലുമാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് സൊറെന്റോയുടെ എക്സ് ഷോറൂം വില.
പുറംമോടി
മസ്കുലാർ ബോഡി ലൈനുകളും 18, 19 ഇഞ്ച് അലോയ് വീൽ ഓപ്ഷനുകളും വാഹനത്തിന് പ്രീമിയം എസ്യുവി ലുക്ക് നൽകുന്നു. നീളമേറിയ ബോഡിയും വലിയ വീൽബേസും ഉള്ളിലെ മൂന്ന് നിരകളിലും കൂടുതൽ ക്യാബിൻ സ്പേസ് ഉറപ്പാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
മുന്നിലെ വലിയ ഗ്രിൽ, ക്രിസ്റ്റൽ ക്യൂബ് എൽഇഡി ഹെഡ്ലാന്പുകൾ, സ്റ്റാർമാപ്പ് എൽഇഡി ലൈറ്റുകൾ എന്നിവ സൊറെന്റോയുടെ പുറംമോടി കൂട്ടുന്നു.
അകത്തളം
സൊറെന്റോയുടെ അകത്തെ പ്രധാന ആകർഷണങ്ങളിലൊന്ന് ഡാഷ്ബോർഡിലെ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ്. 12 സ്പീക്കറുകളുള്ള ബോസ് പ്രീമിയം ഓഡിയോ സിസ്റ്റം, പനോരമിക് സണ്റൂഫ്, ഡ്യുവൽ സോണ് ക്ലൈമറ്റ് കണ്ട്രോൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവേർഡ് ടെയിൽഗേറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.
10 വേ പവർ അഡ്ജസ്റ്റ്മെന്റ് ലംബർ സപ്പോർട്ട് വെന്റിലേറ്റഡ് സീറ്റുകൾ, രണ്ടാം നിര സീറ്റുകൾ ഇലക്ട്രോണിക്കായി മടക്കാനുള്ള സംവിധാനം എന്നിവയാണ് ക്യാബിനിലെ പ്രധാന സൗകര്യങ്ങൾ. ആറ് സീറ്റർ പതിപ്പിൽ രണ്ടാം നിരയിലും വെന്റിലേഷൻ സൗകര്യമുണ്ട്.
സുരക്ഷാ
10 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഡിജിറ്റൽ ഇൻസൈഡ് റിയർവ്യൂ മിറർ, ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫ്രണ്ട്-റിയർ ഡാഷ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ പ്രധാന സുരക്ഷാ സംവിധാനങ്ങളാണ്. ലെവൽ 2 അഡാസ് സംവിധാനവും വാഹനത്തിലുണ്ട്.
ഉൾക്കരുത്ത്
രണ്ട് പവർട്രെയിൻ ഓപ്ഷനുകളാണ് കിയ സൊറെന്റോയ്ക്ക് നൽകിയിരിക്കുന്നത്. 1.6 ലിറ്റർ ടർബോ പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എൻജിൻ 180 എച്ച്പിയും 265 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇതോടൊപ്പം 65 എച്ച്പിയും 264 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമുണ്ട്. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഹൈബ്രിഡ് പതിപ്പിൽ.
ഡീസൽ പതിപ്പിൽ 2.2 ലിറ്റർ എൻജിനാണ് ഉപയോഗിക്കുന്നത്. 193 എച്ച്പി കരുത്തും 442 എൻഎം ടോർക്കും നൽകുന്ന ഡീസൽ എൻജിനൊപ്പം 8-സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്.
സ്കോഡ കൊഡിയാക്, ഫോക്സ്വാഗണ് ടെയ്റോണ്, ജീപ്പ് മെറിഡിയൻ എന്നിവരാണ് നേരിട്ടുള്ള എതിരാളികൾ. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വലിയ 7-സീറ്റർ എസ്യുവികളുമായും സൊറെന്റോ മത്സരിക്കും.
ഫ്രണ്ട് വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. 27.99 ലക്ഷം മുതൽ 40.39 ലക്ഷം വരെയാണ് എക്സ് ഷോറൂം വില
Business
കൊച്ചി: ഡിജിറ്റല് രൂപയുടെ ഉപയോഗം കൂടുതല് വ്യാപകമാക്കാന് അഞ്ച് പുതിയ സംവിധാനങ്ങള് അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്.
ക്രെഡിറ്റ് കാര്ഡ് റിവാര്ഡ് പോയിന്റുകള് ഡിജിറ്റല് രൂപയാക്കി മാറ്റാനുള്ള സൗകര്യം, ഉപഭോക്തൃ പ്രമോഷനുകളില് ഡിജിറ്റല് രൂപ ഗിഫ്റ്റ് വൗച്ചറുകള് നല്കല് എന്നിവയാണു പ്രധാന പദ്ധതികള്.
കോര്പറേറ്റ് നെറ്റ് ബാങ്കിംഗ് വഴി ജീവനക്കാരുടെ ഭക്ഷണം, ഇന്ധനം, യാത്രാ അലവന്സുകളും റീ ഇംബേഴ്സ്മെന്റുകളും ഡിജിറ്റല് രൂപയില് നല്കാനുള്ള സംവിധാനവും ബാങ്ക് അവതരിപ്പിക്കും.
ഡിജിറ്റല് രൂപ വാലറ്റുകള് ഭീം ആപ്പിലും ലഭ്യമാക്കും. ഇന്റർനെറ്റ് കണക്ഷനില്ലാതെയും വിമാനത്തിനുള്ളില് ഭക്ഷണം, പാനീയങ്ങള്, സീറ്റ് അപ്ഗ്രേഡ് തുടങ്ങിയവയ്ക്കായി പണമടയ്ക്കാന് കഴിയുന്ന ഓഫ്ലൈന് സിബിഡിസി സംവിധാനവും ഉടന് അവതരിപ്പിക്കും.
റിസര്വ് ബാങ്കുമായി സഹകരിച്ച് സുരക്ഷിതവും വിപുലവുമായ ഡിജിറ്റല് രൂപ സേവനങ്ങള് വികസിപ്പിക്കുമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് അറിയിച്ചു.
Business
കൊച്ചി: വിതരണസമയത്ത് യഥാര്ഥ തകരാര് കണ്ടെത്തുന്ന ഭാരത് ഗ്യാസ് സിലിണ്ടറുകള് സൗജന്യമായി റീഫില് ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് (ബിപിസിഎല്).
ബോട്ടിലിംഗ് പ്ലാന്റുകളില്നിന്നു ഗുണഭോക്താക്കളുടെ പക്കലെത്തുന്നതുവരെ ഭാരത് ഗ്യാസ് എല്പിജി സിലിണ്ടറുകള്ക്ക് ഗുണമേന്മയും അധിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ആദ്യഘട്ടത്തില് തിരുവനന്തപുരം നഗരത്തില് ആരംഭിക്കുന്ന പദ്ധതി വരുംദിവസങ്ങളില് വിപുലീകരിക്കുമെന്നും ബിപിസിഎല് അറിയിച്ചു. സിലിണ്ടര് വിതരണ സേവനങ്ങളെ കാര്യക്ഷമമാക്കുകയാണ് സീറോ കാ ദം എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ബിപിസിഎല് ലക്ഷ്യമിടുന്നത്.
തകരാര് സംഭവിച്ച സിലിണ്ടറുകള്ക്കു പകരം, മാനദണ്ഡങ്ങള്ക്കനുസൃതമായാണ് പുതിയത് അനുവദിച്ചു നല്കുക. നാഷണല് അക്രഡിറ്റേഷന് ബോര്ഡിന്റെ (എന്എബിസിബി) അംഗീകാരത്തോടെ പ്രവര്ത്തിക്കുന്ന സ്വതന്ത്ര ഏജന്സികളുടെ ഗുണനിലവാര പരിശോധനയ്ക്ക് പുറമെ സാങ്കേതികവിദ്യ, പരിപാലനം, സുരക്ഷാ പരിശോധനകള് എന്നിവയും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പ്രവര്ത്തനക്ഷമതയും ഉപഭോക്തൃ സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം ഉയര്ന്ന ഗുണമേന്മയുള്ള സിലിണ്ടറുകള് വിതരണം ചെയ്യുന്നതിനുള്ള ബിപിസിഎല്ലിന്റെ പ്രതിബദ്ധതയുമാണ് പദ്ധതിയിലൂടെ പ്രതിഫലിക്കുന്നതെന്ന് ബിപിസിഎല് എല്പിജി വിഭാഗം ബിസിനസ് ഹെഡ് ടി.വി. പാണ്ഡ്യന് പറഞ്ഞു.
Kerala
കൊച്ചി: ആസ്റ്റര് മെഡിസിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോര്ജ പദ്ധതി കമ്മിഷന് ചെയ്ത് ആസ്റ്റര് ഡിഎം ക്വാളിറ്റി കെയര്. കൂടുതല് സുസ്ഥിരവും ഊര്ജക്ഷമവുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള് നിര്മിക്കുന്നതിനായി ഓയിസ്റ്റര് റിന്യൂവബിള് എനര്ജി പ്രൈവറ്റ് ലിമിറ്റഡുമായി ചേര്ന്നാണു പദ്ധതി ഒരുക്കുന്നത്.
ഓയിസ്റ്റര് റിന്യൂവബിള് വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാര് പ്രൊജക്ട് കാസര്ഗോഡ് ഹൊസ്ദുര്ഗില് അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണു സ്ഥിതി ചെയ്യുന്നത്.
ആസ്റ്റര് മെഡ്സിറ്റിയുടെ 24 മണിക്കൂറുമുള്ള ഊര്ജ ആവശ്യങ്ങള് മികച്ച രീതിയില് നിറവേറ്റാന് ഇതു സഹായിക്കും. പ്രതിവര്ഷം 1.6 മുതല് 1.75 കോടി വരെ യൂണിറ്റ് ഹരിതോര്ജം ഉത്പാദിപ്പിക്കാന് ലക്ഷ്യമിടുന്ന പദ്ധതിക്കായി ആസ്റ്റര് ഡിഎം ക്വാളിറ്റി കെയര് ചെലവിട്ടത് 3.87 കോടി രൂപയാണ്.
Kerala
തിരുവനന്തപുരം: യാത്രാപ്രേമികള്ക്കായി ലക്ഷദ്വീപിലേക്ക് പുതിയ ടൂര് പാക്കേജുമായി കെഎസ്ആര്ടിസി ബജറ്റ് ടൂറിസം സെല്. കൊച്ചിയില്നിന്നും ആരംഭിച്ച് ലക്ഷദ്വീപിലെ പ്രധാന ആകര്ഷണങ്ങളായ അഗത്തി, കല്പ്പട്ടി ദ്വീപുകള് സന്ദര്ശിക്കാനാണ് കെഎസ്ആര്ടിസി അവസരമൊരുക്കുന്നത്. സാധാരണക്കാരുടെ സാമ്പത്തികശേഷിയില് ഒതുങ്ങുന്ന രീതിയില് മൂന്നു രാത്രിയും നാലു പകലുകളും നീണ്ടുനില്ക്കുന്ന വിപുലമായ യാത്രായാണ് തയാറാക്കിയിരിക്കുന്നത്.
പ്രകൃതിഭംഗി തുളുമ്പുന്ന പവിഴദ്വീപുകളിലേക്കുള്ള ഈ യാത്ര സാധാരണക്കാരുടെകൂടി ബജറ്റില് ഒതുങ്ങുന്ന രീതിയിലാണു രൂപകല്പ്പന ചെയ്തിരിക്കുന്നത്. ആദ്യ യാത്രാ സംഘം ഈ മാസം 23ന് പുറപ്പെടും.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്നിന്നാണു യാത്ര ആരംഭിക്കുക. ഈ മാസം 23ന് ആരംഭിക്കുന്ന ആദ്യ ട്രിപ്പിന് 29,500 രൂപയാണ് ചെലവ്. അതിനു ശേഷമുള്ള ട്രിപ്പുകള്ക്ക് വിമാനനിരക്കിലെ വ്യത്യാസം അനുസരിച്ച് 1000-1500 രൂപ വ്യത്യാസം വരാം.
ചെലവ് കുറയ്ക്കാം
യാത്രികര്ക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് രണ്ടു തരത്തിലുള്ള താമസ സൗകര്യങ്ങള് തെരഞ്ഞെടുക്കാം. കുറഞ്ഞ ചെലവില് യാത്ര ചെയ്യാന് ആഗ്രഹിക്കുന്നവര്ക്കായി ഹോം സ്റ്റേ പാക്കേജുണ്ട്. ദ്വീപുവാസികളുടെ തനത് സംസ്കാരവും ജീവിതരീതിയും അടുത്തറിയാന് ഇത് സഹായകമാകും. മികച്ച റിസോര്ട്ടുകളില് താമസിക്കാന് താത്പര്യമുള്ളവര്ക്കായി റിസോര്ട്ട് പാക്കേജുമുണ്ട്. ഇതിലൂടെ കൂടുതല് സ്വകാര്യതയും ബീച്ചിലേക്ക് നേരിട്ട് പ്രവേശനവും ലഭിക്കും.
കൊച്ചിയില്നിന്ന് അഗത്തിയിലേക്ക്
കൊച്ചിയില്നിന്ന് വിമാനമാര്ഗം അഗത്തി എയര്പോര്ട്ടില് എത്തുന്നതാണ് ആദ്യ ദിവസത്തെ പ്രധാന പരിപാടി. തുടര്ന്ന് ലഗൂണ് ബീച്ച്, വെസ്റ്റേണ് ജെട്ടി, സൗത്ത് ബീച്ച്, ഈസ്റ്റേണ് ജെട്ടി എന്നിവിടങ്ങള് സന്ദര്ശിക്കും.
വൈകുന്നേരം അന്ധന് ബീച്ചിലെ സൂര്യാസ്തമയ കാഴ്ചയോടെ ആദ്യ ദിവസം അവസാനിക്കും. സ്നോര്ക്കെലിംഗ്, നീന്തല്, ഡോള്ഫിന് വാച്ച്, ഡീപ് സീ ബോട്ട് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങള്ക്കാണു രണ്ടാം ദിവസം മാറ്റിവച്ചിരിക്കുന്നത്. മൂന്നാം ദിവസം ഗ്ലാസ് ബോട്ട് യാത്ര, കടലാമകളെ കാണല്, കയാക്കിംഗ് എന്നിവയ്ക്ക് ശേഷം പ്രൈവറ്റ് ബോട്ടില് കല്പ്പട്ടി ദ്വീപിലേക്ക് യാത്ര തിരിക്കും. നാലാം ദിവസം ലക്ഷദ്വീപിന്റെ തനത് പലഹാരങ്ങളും അച്ചാറുകളും വാങ്ങാന് സമയം നല്കിയ ശേഷം തിരികെ കൊച്ചിയിലേക്ക് മടങ്ങും.
രേഖകള് നല്കണം
യാത്ര തിരിക്കുന്നതിന് 17 ദിവസം മുന്പെങ്കിലും യാത്രക്കാരുടെ വിവരങ്ങളും പെര്മിറ്റിനായുള്ള രേഖകളും നല്കണം. സീറ്റുകള് ഉറപ്പിക്കുന്നതിനായി ബുക്കിംഗ് ദിവസംതന്നെ പാക്കേജിന്റെ മുഴുവന് തുകയും അടയ്ക്കണം. രണ്ടു വയസു മുതലുള്ള കുട്ടികള്ക്കും പൂര്ണ വിമാന ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും.
യാത്രാ പാക്കേജില് ലക്ഷദ്വീപ് എന്ട്രി പെര്മിറ്റ്, വിമാനത്താവളത്തില് നിന്നുള്ള യാത്ര, താമസം, ഭക്ഷണം, കാഴ്ചകള് കാണല്, ഗ്ലാസ് ബോട്ട് യാത്ര, സ്നോര്ക്കെലിംഗ്, കയാക്കിംഗ്, ഡോള്ഫിന് വാച്ച്, സൗജന്യ വൈഫൈ, ഇന്ഷ്വറന്സ് എന്നിവ ഉള്പ്പെടുത്തിയിട്ടുണ്ട്. സ്കൂബ ഡൈവിംഗ് ചെയ്യാന് ഒരാള്ക്ക് 4000 രൂപയും പാരാസെയിലിംഗിനു 3500 രൂപയും അധികമായി നല്കണം.
ശ്രദ്ധ വേണം
കാലാവസ്ഥാ വ്യതിയാനങ്ങളും കടല്ക്ഷോഭവും യാത്രാക്രമങ്ങളെ പെട്ടെന്ന് ബാധിച്ചേക്കാമെന്നതിനാല് സുരക്ഷ മുന്നിര്ത്തി ഔദ്യോഗിക നിര്ദേശങ്ങള് കര്ശനമായി പാലിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള് കൈവശം കരുതണം. മാംസാഹാരം ഒഴിവാക്കാന് ആഗ്രഹിക്കുന്നവര് ബുക്കിംഗ് സമയത്ത് മുന്കൂട്ടി അറിയിക്കണം.
കൂടുതല് വിവരങ്ങള്ക്കും ബുക്കിംഗിനുമായി അടുത്തുള്ള കെഎസ്ആര്ടിസി ബജറ്റ് ടൂറിസം സെല് കൗണ്ടറുകളുമായി ബന്ധപ്പെടാം.
Business
കൊച്ചി: വി ഗാര്ഡ് ഇന്ഡസ്ട്രീസ് ലിമിറ്റഡ് പ്രീമിയം മോഡുലാര് സ്വിച്ചുകളും ഡിസൈനര് കവര് പ്ലേറ്റുകളും വിപണിയിലെത്തിച്ചു.
അരിസോ, സൈറോ എന്നീ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനര് കവര് പ്ലേറ്റുകളായ പേസാര്ട്ട്, ട്രോഷിയയുമാണ് പുറത്തിക്കിയത്.
വ്യത്യസ്ത ഇന്റീരിയര് ശൈലികള്ക്ക് അനുയോജ്യമായ നിറങ്ങളിലും ഫിനിഷുകളിലുമുള്ളതാണ് അരിസോ സ്വിച്ചുകള്. അക്രിലിക്, ഗ്ലാസ്, മെറ്റല്, വുഡ്, മാര്ബിള് തുടങ്ങിയ ഫിനിഷുകളില് പേസാര്ട്ട് കവര് പ്ലേറ്റുകളും ലഭിക്കും.
അരിസോ, പേസാര്ട്ട് ശ്രേണികള്ക്ക് 15 വര്ഷവും സൈറോ, ട്രോഷിയ ശ്രേണികള്ക്ക് പത്തു വര്ഷവും വാറന്റിയുണ്ടെന്ന് മാനേജിംഗ് ഡയറക്ടര് മിഥുന് കെ. ചിറ്റിലപ്പിള്ളി അറിയിച്ചു.
Business
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള ‘കേരള ബ്രാൻഡ്’ പോർട്ടൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് തയാറാക്കിയ പോർട്ടൽ വഴി ഉയർന്ന ഗുണനിലവാരവും തനിമയും പുലർത്തുന്ന തദേശീയ ഉത്പന്നങ്ങൾക്ക് മെയ്ഡ് ഇൻ കേരള എന്ന സവിശേഷമായ ആഗോള സ്വത്വം കൈവരും.
വെളിച്ചെണ്ണ, കാപ്പി, തേയില, പാദരക്ഷകൾ, നെയ്യ്, തേൻ, കുപ്പിവെള്ളം, പ്ലൈവുഡ്, പിവിസി പൈപ്പ്, സർജിക്കൽ റബർ ഗ്ലൗസ്, കാലിത്തീറ്റ എന്നിങ്ങനെ 11 ഉത്പന്നങ്ങളാണ് ആദ്യഘട്ടത്തിൽ സംസ്ഥാനതല സമിതി ഇതിനായി അംഗീകരിച്ചിട്ടുള്ളത്.
കേരളത്തിൽനിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമിക്കുന്നതും പരിസ്ഥിതി സൗഹൃദവും ബാലവേലയോ വിവേചനങ്ങളോ ഇല്ലാത്തതുമായ തൊഴിൽ സാഹചര്യങ്ങളിൽ തയാറാക്കുന്നതുമായ ഉത്പന്നങ്ങൾക്കാണ് ഈ അംഗീകാരം നൽകുന്നത്.
Business
കൊച്ചി: പ്രമുഖ വാഹനനിര്മാതാക്കളായ ബിഎംഡബ്ല്യു ചെന്നൈയിലെ പ്ലാന്റില് നിര്മിച്ച പുതിയ എക്സ് വണ് ലോംഗ് വീല്ബേസ് പതിപ്പ് പുറത്തിറക്കി. 49.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
4,616 മില്ലീമീറ്റര് നീളവും 2,104 മില്ലീമീറ്റര് വീതിയും 1,641 മില്ലീമീറ്റര് ഉയരവും 2,800 മില്ലീമീറ്റര് വീല്ബേസുമുള്ള ഈ വാഹനം ഈ സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ മോഡലാണ്.
1.5 ലിറ്റര് ട്വിന്പവര് ടര്ബോ പെട്രോള് എന്ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
Business
കൊച്ചി: പള്സര് ബ്രാന്ഡിന്റെ 25-ാം വാര്ഷികത്തോടനുബന്ധിച്ച് ബജാജ് ഓട്ടോ പുതിയ പള്സര് 150, പള്സര് 125 മോഡലുകള് വിപണിയിലെത്തിച്ചു.
പള്സറിന്റെ പ്രകടനം, രൂപഭാവം, റോഡ് സാന്നിധ്യം എന്നിവ നിലനിര്ത്തി പുതിയ എന്ജിന്, ഗിയര്ബോക്സ്, മോണോഷോക്ക് സസ്പെന്ഷന്, അഞ്ച് ഇഞ്ച് ടിഎഫ്ടി കണ്സോള്,ക്രോള്ടെക്, ഗൂഗിള് മാപ്സ് നാവിഗേഷന് തുടങ്ങിയ സവിശേഷതകളാണ് പുതിയ മോഡലുകളില് ഉള്പ്പെടുത്തിയിരിക്കുന്നത്.
Business
കൊച്ചി: സൺ ടിവി നെറ്റ്വർക്ക് പുതിയ മൈക്രോ-ഡ്രാമ പ്ലാറ്റ്ഫോമായ സൺ എൻഎക്സ്ടി ഷോർട്സ് അവതരിപ്പിച്ചു. സൺ എൻഎക്സ്ടിയുടെ പ്രധാന ആപ്പിൽ ഇതു ലഭിക്കും.
തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, കേരളം എന്നിവിടങ്ങളിലെ പ്രേക്ഷകരുടെ മാറിവരുന്ന കണ്ടന്റ് ഉപഭോഗരീതികൾക്ക് അനുസൃതമായി ആകർഷകവും കുറഞ്ഞ സമയത്തിനുള്ളിൽ കഥപറയുന്നതുമായ രീതിയിലാണ് സൺ നെക്സ്റ്റ് ഷോർട്സ് പ്രേക്ഷകരിലെത്തുന്നത്. 150ലധികം ടൈറ്റിലുകളും ഒറിജിനൽ കണ്ടന്റുകളും ഉൾപ്പെടുന്നു.
എക്സ്ക്ലൂസീവ് ഒറിജിനൽ സീരീസുകൾ, അന്താരാഷ്ട്ര ഡബ് ചെയ്ത ഷോർട്ടുകൾ, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂര്യ ടിവി സീരിയലുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ കണ്ടന്റ് ശേഖരമാണ് ഈ പ്ലാറ്റ്ഫോമിലുള്ളത്.
മൈക്രോ-ഡ്രാമകൾക്കായി ദക്ഷിണേന്ത്യയിൽ ആദ്യമായി ടെലിവിഷൻ പ്രേക്ഷകർക്കായി 4:3 ഫോർമാറ്റിൽ ഷോർട്ട്-ഫോർമാറ്റ് കഥപറച്ചിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
Business
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി മാനുഫാക്ചററും ഹോൾസെയിലറുമായ റീഗൽ ജ്വല്ലേഴ്സിന്റെ ഫ്ളാഗ്ഷിപ് ഷോറൂം ഇടപ്പള്ളി എൻഎച്ച് ബൈപാസിൽ പ്രവർത്തനം തുടങ്ങി. ചലച്ചിത്രതാരവും ബ്രാൻഡ് അംബാസഡറുമായ മഞ്ജു വാര്യർ ഉദ്ഘാടനം നിർവഹിച്ചു.
ഉമ തോമസ് എംഎൽഎ, കൊച്ചി കോർപറേഷൻ മേയർ മിനിമോൾ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. റിഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസ്, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, മാനേജിംഗ് ഡയറക്ടർ പല്ലവി നാംദേവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നവിധമാണ് പുതിയ ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്.
ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷനുകൾ, പരന്പരാഗത കേരളീയ ആഭരണങ്ങൾ, ബോംബെ-കോൽക്കത്ത ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി കളക്ഷനുകൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം റീഗൽ ജ്വല്ലഴ്സിന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും ന്യൂ ഏജ് ബ്രൈഡൽ ഫെസ്റ്റും ആരംഭിച്ചു.
പാരന്പര്യ ഡിസൈനുകളുടെ ഭംഗിയും ആധുനിക ട്രെൻഡുകളുടെ പുതുമയും സമന്വയിപ്പിച്ച പ്രത്യേക ബ്രൈഡൽ കളക്ഷനുകളാണ് ഒരുക്കിയിട്ടുള്ളത്.
കുറഞ്ഞ ഭാരത്തിൽ കൂടുതൽ പൊലിമയും പ്രൗഢിയും തോന്നിക്കുന്നതാണ് ഈ ശേഖരത്തിന്റെ പ്രധാന സവിശേഷത. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ ഫ്ളാറ്റ് 50 ശതമാനം കിഴിവു നൽകും. കൊച്ചിക്ക് എല്ലാത്തരത്തിലും പുതിയ ഒരു ഗോൾഡ് ഷോപ്പിംഗ് അനുഭവമായിരിക്കും ഷോറൂം സമ്മാനിക്കുകയെന്ന് റീഗൽ ജ്വല്ലേഴ്സ് ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗോപാൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് - 8867909090.
Business
കൊച്ചി: ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടും ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫും അവതരിപ്പിച്ചു.
നിഫ്റ്റി എനർജി ടിആർഐയെ പിന്തുടരുന്ന ഇരു പദ്ധതികളും ഓയിൽ ആൻഡ് ഗ്യാസ്, പവർ ജനറേഷൻ, ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, പുനരുപയോഗ ഊർജം, എനർജി ഉപകരണങ്ങൾ തുടങ്ങിയ മേഖലകളിൽ നിക്ഷേപം ലക്ഷ്യമിടുന്നു.
ആക്സിസ് നിഫ്റ്റി എനർജി ഇൻഡക്സ് ഫണ്ടിന്റെ എൻഎഫ്ഒ 21 വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 100 രൂപയാണ്. അലോട്ട്മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പിൻവലിച്ചാൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ബാധകമാണ്.
ആക്സിസ് നിഫ്റ്റി എനർജി ഇടിഎഫിന്റെ എൻഎഫ്ഒ 21 വരെയാണ്. കുറഞ്ഞ അപേക്ഷാ തുക 5,000 രൂപയാണ്. എനർജിആക്സിസ് എന്ന ട്രേഡിംഗ് സിംബലിൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ഇടിഎഫിന് എക്സിറ്റ് ലോഡില്ല.
Business
കൊച്ചി: ഹ്രസ്വകാല സാമ്പത്തികബാധ്യതകളുള്ളവര്ക്കായി ഐസിഐസിഐ പ്രുഡന്ഷ്യല് ലൈഫ് ഇന്ഷ്വറന്സ് ഐസിഐസിഐ പ്രു ഐ പ്രൊട്ടക്ട് സ്മാര്ട്ട് പ്ലസില് 10 വര്ഷത്തെ ലൈഫ് കവര് ഓപ്ഷന് അവതരിപ്പിച്ചു.
ഹോം ലോണ്, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ബാധ്യതകളുള്ളവര്ക്ക് ഇതു പ്രയോജനകരമാകും.
കുറഞ്ഞ പ്രീമിയത്തില് ഉയര്ന്ന ലൈഫ് കവര് ലഭ്യമാക്കുന്ന ഈ പ്ലാനില് 67,100 രൂപ വരെ മൂല്യമുള്ള കോംപ്ലിമെന്ററി ഹെല്ത്ത് ആന്ഡ് വെല്നസ് സേവനങ്ങള്, മൂന്നു ലക്ഷം വരെ തത്ക്ഷണ ക്ലെയിം പേഔട്ട്, രോഗനിര്ണയത്തില് 100 ശതമാനം പേഔട്ട് എന്നിവയും ഉള്പ്പെടുത്തിയിട്ടുണ്ട്.
Kerala
കൊച്ചി: ഇന്ത്യന് ഓയില് 10 കിലോഗ്രാം ഭാരമുള്ള ഇന്ഡെയ്ന് എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എല്പിജി സിലിണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചു. ഇന്ത്യന് ഓയില് ചെയര്മാന് എ.എസ്. സാഹ്നി, മാര്ക്കറ്റിംഗ് ഡയറക്ടര് സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
ബുക്കിംഗ് നടത്തിയ നാലു മണിക്കൂറിനുള്ളില് സിലിണ്ടര് വീട്ടിലെത്തിക്കുന്ന സേവനമാണ് പുതിയ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതോടൊപ്പം അഞ്ചു കിലോഗ്രാം ഛോട്ടു സിലിണ്ടറിനും നാലു മണിക്കൂറിനുള്ളില് ഹോം ഡെലിവറി ലഭ്യമാക്കുന്ന സേവനവും ഇന്ത്യന് ഓയില് ആരംഭിച്ചു.
ഭാരം കുറഞ്ഞതും തുരുമ്പ് പിടിക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ഡെയ്ന് എക്സ്ട്രാലൈറ്റ് നൗ സിലിണ്ടര് നിര്മിച്ചിരിക്കുന്നത്. സിലിണ്ടറിലെ വാതകത്തിന്റെ അളവ് പുറത്തുനിന്നുതന്നെ മനസിലാക്കാന് കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.
ഉപയോക്താക്കള്ക്ക് ഇഷ്ടമുള്ള സമയത്ത് വിതരണം, കുറഞ്ഞ രേഖകളോടെ പുതിയ കണക്ഷന്, നാല് മണിക്കൂറിനുള്ളിലെ അതിവേഗ വിതരണം എന്നിവയും സേവനത്തിന്റെ ഭാഗമാണ്. പൂന, ഗുരുഗ്രാം, ഇന്ഡോര്, കോയമ്പത്തൂര് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
ഓഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബര് അവസാനത്തോടെ പ്രധാന നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ഉപയോക്താക്കള്ക്ക് ഇന്ത്യന് ഓയില് വണ് മൊബൈല് ആപ്പിലൂടെയും ഇന്ത്യന് ഓയില് ഉപഭോക്തൃ പോര്ട്ടലിലൂടെയും പുതിയ കണക്ഷന് രജിസ്റ്റര് ചെയ്യാനും റീഫില് ബുക്ക് ചെയ്യാനും കഴിയും. വാട്സ്ആപ് ബുക്കിംഗ് സംവിധാനവും ഉടന് ആരംഭിക്കും.
നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്ക്കും ജോലിക്കാര്ക്കും കൂടുതല് സൗകര്യപ്രദവും സുതാര്യവുമായ എല്പിജി സേവനം നല്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ഇന്ത്യന് ഓയില് അറിയിച്ചു.
Business
കൊച്ചി: ബാങ്ക് ഓഫ് ബറോഡ 119ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ഡിജിറ്റല് ബാങ്കിംഗ്, റീട്ടെയില്, എംഎസ്എംഇ മേഖലകള്ക്കായി പുതിയ പദ്ധതികള് പ്രഖ്യാപിച്ചു.
പുതിയ രീതിയില് വികസിപ്പിച്ച ബാങ്കിന്റെ ബിഒബി വേള്ഡ് മൊബൈല് ബാങ്കിംഗ് ആപ്പ് ബ്രാന്ഡ് അംബാസഡറായ സച്ചിന് തെണ്ടുല്ക്കറാണ് പുറത്തിറക്കിയത്.
ഭാവിയിലേക്കുള്ള ആധുനിക ബാങ്കിംഗ് പരിഹാരങ്ങള് വികസിപ്പിക്കുന്നതിനുള്ള ഗ്ലോബല് കേപ്പബിലിറ്റി, ഇന്നൊവേഷന് ആന്ഡ് ട്രാന്സ്ഫോര്മേഷന് സെന്ററും ആരംഭിച്ചു.
ഇതിനോടൊപ്പം ഉപഭോക്താക്കള്ക്ക് ബഹുഭാഷ, വോയ്സ് ബാങ്കിംഗ് സേവനങ്ങള് ലഭ്യമാക്കുന്ന നൂതനമായ ഇന്റലിജന്റ് വെര്ച്വല് ഫ്രണ്ട് ഓഫീസ് അദിതി 2.0 യും പുറത്തിറക്കി.
International
മോസ്കോ: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്റെ ഡ്രോൺ ആക്രമണം തുടരുന്നു. റഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ വില്പന കന്പനിയായ വൈൽഡ്ബറീസിന്റെ രണ്ടു ഗോഡണുകളിലുണ്ടായ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു; 62 പേർക്കു പരിക്കേറ്റു. മറ്റൊരാക്രമണത്തിൽ മോസ്കോയിലെ എണ്ണസംഭരണശാലയിൽ വൻ തീപിടിത്തമുണ്ടായി.
മോസ്കോയ്ക്കു 475 കിലോമീറ്റർ തെക്കുകിഴക്ക് ടാംബോവ് നഗരത്തിലെ ഗോഡൗണിലുണ്ടായ ആക്രമണത്തിൽ എട്ടു പേരാണു മരിച്ചത്. മോസ്കോ മേഖലയിലെ എലക്ട്രോസ്റ്റാൽ എന്ന സ്ഥലത്തെ ഗോഡൗണിലായിരുന്നു രണ്ടാമത്തെ ആക്രമണം. മരിച്ചവരെല്ലാം വൈൽഡ്ബറീസ് ജീവനക്കാരാണെന്നാണു നിഗമനം.
റഷ്യയിലെ ആമസോൺ വെബ്സൈറ്റ് എന്നാണ് വൈൽഡ്ബറീസ് അറിയിപ്പെടുന്നത്. പരിക്കേറ്റതിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
യുക്രെയ്നിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് യുക്രെയൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. റഷ്യൻ ഡ്രോൺ ഉത്പാദനത്തിനുവേണ്ട വസ്തുക്കൾ നല്കുന്ന ഗോഡൗണുകളാണ് യുക്രെയ്ൻ ആക്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
മോസ്കോ മേഖലയിലേക്ക് യുക്രെയ്ൻ തൊടുത്ത ഡ്രോണുകളിൽ 48 എണ്ണം വെടിവച്ചിട്ടെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്. ഇതിലൊരെണ്ണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് എണ്ണസംഭരണ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്.
സൈനിക മേധാവിയെ പുറത്താക്കണമെന്ന്
യുക്രെയ്ൻ ജനത
കീവ്: യുക്രെയ്നിലെ ജനപ്രിയ പ്രതിരോധമന്ത്രി മിഖെയ്ലോ ഫെഡറോവിനെ പുറത്താക്കിയ പ്രസിഡന്റ് സെലൻസ്കിയുടെ നടപടിക്കെതിരേ ഇന്നലെയും പ്രതിഷേധം തുടർന്നു. പ്രസിഡന്റിന്റെ വസതിക്കു പുറത്തുണ്ടായ പ്രതിഷേധത്തിൽ ആയിരങ്ങളാണു പങ്കെടുത്തത്. സൈനികമേധാവി ഒലക്സാണ്ടർ സിറിസ്കിയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
സിറിസ്കിയുമായുള്ള അഭിപ്രായഭിന്നതയാണ് ഫെഡറോവിനു പുറത്തേക്കുള്ള വഴി തുറന്നതെന്നു സൂചനയുണ്ട്.
തുറമുഖങ്ങളെ ലക്ഷ്യമിട്ട് റഷ്യ
കീവ്: യുക്രെയ്നിലെ തുറമുഖ നഗരങ്ങളിൽ വെള്ളിയാഴ്ച ഉണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മൈക്കോളേവിലെ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്നു വിദേശ കപ്പലുകൾക്കു കേടുപാടുണ്ടായി; ഒരു കപ്പലിലെ രണ്ട് യുക്രെയ്ൻ പൗരന്മാർ മരിച്ചു. പ്രധാന തുറമുഖമായ ഒഡേസയിലുണ്ടായ മറ്റൊരാക്രമണത്തിലാണ് മൂന്നാമത്തെ മരണം. മാർഷൽ ദ്വീപിൽ രജിസ്റ്റർ ചെയ്ത ഒരു കപ്പലിനു നേർക്കും റഷ്യൻ ആക്രമണം ഉണ്ടായി.
Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിന് പിന്നാലെ അര്ജന്റീന താരങ്ങള് നടത്തിയ വിവാദ ആഘോഷം വലിയ ചര്ച്ചയാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിൽ വച്ച് നടന്ന മത്സരത്തില് ഇംഗ്ലണ്ടിനെ 2-1ന് തോല്പ്പിച്ചതിന് ശേഷം അര്ജന്റീന താരങ്ങള് 'ഫോക്ക്ലാന്റ് ദ്വീപുകള് അര്ജന്റീനയുടേതാണ്' എന്ന് എഴുതിയ ബാനര് ഉയര്ത്തിക്കാട്ടിയതാണ് വിവാദങ്ങള്ക്ക് വഴിവച്ചത്.
പ്രീ-ക്വാര്ട്ടറില് ഈജിപ്റ്റിനെതിരെ വിജയിച്ചതിന് ശേഷവും സമാനമായ രീതിയില് അര്ജന്റീന താരങ്ങള് പാട്ടുപാടിയത് വലിയ വിമര്ശനങ്ങള്ക്കിടയാക്കിയിരുന്നു. വിവാദ ബാനര് ഉയര്ത്തിയ സംഭവത്തില് ഫിഫ ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഫോക്ക്ലാന്റ് ദ്വീപുകള് തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വര്ഷങ്ങള്ക്ക് മുമ്പ് ബ്രിട്ടനും അര്ജന്റീനയും തമ്മില് വലിയൊരു യുദ്ധം നടന്നിരുന്നു.
അര്ജന്റീന താരങ്ങളുടെ നടപടി അങ്ങേയറ്റം അപലപനീയവും സംവേദനക്ഷമതയില്ലാത്തതുമാണെന്ന്' ഫോക്ക്ലാന്റ് ദ്വീപ് സര്ക്കാര് പ്രതികരിച്ചു. മാച്ച് റിപ്പോര്ട്ടുകള് പരിശോധിച്ച ശേഷം തുടര് നടപടികള് സ്വീകരിക്കുമെന്ന് ഫിഫയുടെ അച്ചടക്ക സമിതി അറിയിച്ചു.
അതേസമയം, വിവാദ ബാനര് ഉയര്ത്തിയ താരങ്ങളെ പിന്തുണച്ച് വൈറ്റ് ഹൗസ് രംഗത്തെത്തിയത് ശ്രദ്ധേയമായി. വൈറ്റ് ഹൗസ് ഫിഫ ടാസ്ക് ഫോഴ്സ് തലവന് ആന്ഡ്രൂ ജിയൂലിയാനി വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത് ഇപ്രകാരമാണ്... 'അമേരിക്കയില് ഇത്തരം പ്രസ്താവനകള് നടത്താനുള്ള അവസരവും അവകാശവും അവര്ക്കുണ്ട്. ഞങ്ങള് ഇവിടെ അമേരിക്കയില് ഒന്നാം ഭേദഗതി അവകാശങ്ങളെ വിശ്വസിക്കുന്നു.' ജിയൂലിയാനി വ്യക്തമാക്കി.
തങ്ങളുടെ ഭാഗം ശക്തമായി വ്യക്തമാക്കിക്കൊണ്ട് ബ്രിട്ടീഷ് സര്ക്കാര് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില് ഇങ്ങനെ പറഞ്ഞു.. 'ലോകകപ്പ് ഒരുപക്ഷേ നമ്മുടേതായിരിക്കില്ല, എന്നാല് ഫോക്ക്ലാന്റ് ദ്വീപുകള് തീര്ച്ചയായും നമ്മുടേതാണ്.' 1982ല് ഫോക്ക്ലാന്റ് ദ്വീപിനെച്ചൊല്ലി 10 ആഴ്ച നീണ്ടുനിന്ന യുദ്ധത്തില് അര്ജന്റീന അധിനിവേശം നടത്തിയിരുന്നെങ്കിലും, ഒടുവില് കീഴടങ്ങുകയും ദ്വീപിന്റെ നിയന്ത്രണം ബ്രിട്ടന് തിരികെ നല്കുകയും ചെയ്തിരുന്നു.
International
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി വൻ ഡ്രോണാക്രമണവുമായി റഷ്യ. യുദ്ധം തുടങ്ങിയതിനു ശേഷം റഷ്യൻ മണ്ണിൽ യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ഡ്രോണാക്രമണമാണിത്.
ആക്രമണത്തിനുപിന്നാലെ മോസ്കോയിലെ മൂന്നു പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. മോസ്കോയ്ക്കുപുറമേ അതിർത്തിപ്രദേശങ്ങളായ ബ്രയാൻസ്ക്, കലുഗ, കുർസ്ക്, ടൂള എന്നീ മേഖലകളിലും യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി.
റഷ്യയുടെ ഉള്ളിലേക്കു യുദ്ധം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണു യുക്രെയ്ൻ ആക്രമണം ആസൂത്രണം ചെയ്തിരിക്കുന്നത്.അതിർത്തി കടന്നുള്ള യുക്രെയ്ന്റെ സൈനികമുന്നേറ്റം റഷ്യക്ക് വലിയ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്.
ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
യുക്രെയ്ൻ അയച്ച മുപ്പതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യൻ വ്യോമസേന അവകാശപ്പെട്ടു. ആക്രമണം ശക്തമായതോടെ അതിർത്തിമേഖലകളിൽ റഷ്യ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ, യുക്രെയ്ന്റെ ആക്രമണത്തെത്തുടർന്ന് തങ്ങളുടെ പ്രധാന വ്യോമപ്രതിരോധ സംവിധാനങ്ങൾ റഷ്യ മോസ്കോയിലേക്കു മാറ്റുകയാണെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി അവകാശപ്പെട്ടിരുന്നു.
Business
കൊച്ചി: ഇന്ത്യൻ വില്പനക്കാർക്ക് ബിസിനസ് കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കാൻ ആമസോൺ എഐ അധിഷ്ഠിത സെല്ലർ അസിസ്റ്റന്റ് അവതരിപ്പിച്ചു.
ഇംഗ്ലീഷിലും ഹിന്ദിയിലും 24 മണിക്കൂറും ലഭ്യമാകുന്ന ഈ സേവനം ഉത്പന്ന ലിസ്റ്റിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, പരസ്യസേവനങ്ങൾ, വിപണി വിശകലനം എന്നിവയിൽ വ്യക്തിഗത മാർഗനിർദേശങ്ങൾ നൽകും.
Business
കൊച്ചി: ആധുനിക എന്ജിനുകളുടെയും ഉയര്ന്ന പ്രവര്ത്തനക്ഷമതയുള്ള വ്യാവസായിക ഉപകരണങ്ങളുടെയും ആവശ്യങ്ങള് നിറവേറ്റുന്നതിനായി ഇന്ത്യന് ഓയില് തങ്ങളുടെ ഏറ്റവും നൂതനമായ പ്രീമിയം ലൂബ്രിക്കന്റ് ശ്രേണിയായ സെര്വോ ഹൈപ്പര് സീരീസ് പുറത്തിറക്കി.
നൂതന സിന്തറ്റിക് എണ്ണകളും അടുത്ത തലമുറ സംയോജിത സാങ്കേതികവിദ്യകളും ഉപയോഗിച്ചു വികസിപ്പിച്ച ഈ ശ്രേണി മികച്ച എന്ജിന് പ്രവര്ത്തനം, മെച്ചപ്പെട്ട ഇന്ധനക്ഷമത, ദീര്ഘകാല ഉപയോഗശേഷി എന്നിവ ഉറപ്പാക്കുന്നതായി ഇന്ത്യന് ഓയില് കോർപറേഷന് അധികൃതർ അറിയിച്ചു.
വാഹന വ്യവസായ മേഖലകളില് ഉയര്ന്ന നിലവാരമുള്ള ലൂബ്രിക്കേഷന് ഉത്പന്നങ്ങള്ക്കായുള്ള ആവശ്യകത വര്ധിക്കുന്നത് മുന്നിര്ത്തിയാണ് പുതിയ ശ്രേണി അവതരിപ്പിച്ചത്.
സാങ്കേതികവിദ്യ, പ്രവര്ത്തനമികവ്, വിശ്വാസ്യത എന്നിവയാണു ഭാവിയിലെ ലൂബ്രിക്കന്റ് വ്യവസായത്തെ നയിക്കുകയെന്നും സെര്വോ ഹൈപ്പര് സീരീസ് ഈ മൂന്ന് ഘടകങ്ങളുടെയും സമന്വയമാണെന്നും ഉത്പന്നം പുറത്തിറക്കവെ ഇന്ത്യന് ഓയില് ഡയറക്ടര് (മാര്ക്കറ്റിംഗ്) സൗമിത്ര പി. ശ്രീവാസ്തവ പറഞ്ഞു.
Business
കൊച്ചി: മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവിയുടെ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ നടി പ്രയാഗ മാർട്ടിനാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. ഡിഷ് ടിവി സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യൂ ഓഫീസർ സുഖ്പ്രീത് സിംഗ് എന്നിവർ പങ്കെടുത്തു.
പ്രാദേശിക ഉള്ളടക്കത്തിനുപുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, കായിക സംപ്രേഷണം എന്നിവ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം വി ഇസഡ് വൈ സ്മാർട്ട് ടിവികളിലുണ്ട്.
പ്രീമിയം ഡിസ്പ്ലേയും ആധുനിക ഓഡിയോസംവിധാനവുമാണ് സ്മാർട്ട് ടിവിയിലുള്ളത്. 65 ഇഞ്ച് വരെയുള്ള പ്രീമിയം മോഡലുകൾ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഫിഫ ഫുട്ബോൾ ലോകകപ്പ് സമയക്രമത്തെ ഉൾപ്പെടുത്തി ഫിഫ ടു ഫിഫ പ്രത്യേക വിനോദ പ്ലാനും ഡിഷ് ടിവി അവതരിപ്പിച്ചിട്ടുണ്ട്.
Business
തായ്പേയ്: അമേരിക്കൻ ബഹുരാഷ്ട്ര കന്പനിയായ എന്വിഡിയ തങ്ങളുടെ ഏറ്റവും പുതിയ വിന്ഡോസ് പിസി ചിപ്പായ ‘ആർടിഎക്സ് സ്പാര്ക്ക് സൂപ്പർചിപ്പ്’ ഔദ്യോഗികമായി പുറത്തിറക്കി.
തായ്വാനിൽ നടന്ന കംപ്യൂട്ടെക്സ് 2026ലാണ് പുറത്തിറക്കിയത്. ആര്ട്ടിഫിഷല് ഇന്റലിജന്സ് ടാസ്കുകള് കംപ്യൂട്ടറുകളില്ത്തന്നെ നേരിട്ട് കൂടുതല് വേഗത്തില് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എൻവിഡിയ സൂപ്പര്ചിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
മൈക്രോസോഫ്റ്റുമായി ചേര്ന്നു വികസിപ്പിച്ച ഈ ചിപ്പ് വിന്ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്ത്തനരീതിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എന്വിഡിയ സിഇഒ ജെന്സന് ഹുവാംഗ് പറഞ്ഞു.
എഐ പ്രകടനം: ഈ ചിപ്പിന് 1 പെറ്റാഫ്ളോപ്പ് എഐ കംപ്യൂട്ടിംഗ് പ്രകടനം കാഴ്ചവയ്ക്കാന് സാധിക്കും. ഇത് ക്ലൗഡിന്റെ സഹായമില്ലാതെ തന്നെ കംപ്യൂട്ടറിലെ എഐ ഏജന്റുകളെയും വലിയ ലാംഗ്വേജ് മോഡലുകളെയും സുഗമമായി പ്രവര്ത്തിപ്പിക്കാന് സഹായിക്കും.
ചിപ്പ് ഘടന: മീഡിയടെക്കുമായി സഹകരിച്ചു നിര്മിച്ച 20-കോര് ഉള്ള എന്വിഡിയ ഗ്രേസ് സിപിയുവും 6,144 ക്യൂഡ കോറുകളുള്ള (എന്വിഡിയ കമ്പനിയുടെ ഗ്രാഫിക്സ് പ്രോസറുകളില് ചെറിയ പ്രോസിംഗ് യൂണിറ്റുകളാണ് ക്യൂഡ കോറുകള്. ഒരേസമയം വലിയ അളവിലുള്ള ഡാറ്റ കൈകാര്യം ചെയ്യാനും സങ്കീര്ണമായ കണക്കുകൂട്ടലുകള് വേഗത്തില് തീര്ക്കാനും ക്യൂഡ കോറുകള് സഹായിക്കുന്നു) ബ്ലാക്ക്വെല് ആര്ടിഎക്സ് ജിപിയുവും ചേര്ന്നതാണ് ഈ ആം-ബേസ്ഡ് സൂപ്പര്ചിപ്പ്.
മെമ്മറി: 128ജിബി വരെയുള്ള യൂണിഫൈഡ് മെമ്മറി ഇതില് ലഭ്യമാണ്. 90 ജിബിയിലധികം വരുന്ന വലിയ 3 ഡി സീനുകള് റെന്ഡര് ചെയ്യാനും 12കെ വീഡിയോകള് എഡിറ്റ് ചെയ്യാനും ഇതു സഹായിക്കും.
വിന്ഡോസ് ഓപ്പണ് ഷെല്: കംപ്യൂട്ടറുകളില് പ്രവര്ത്തിക്കുന്ന എഐ ഏജന്റുകള്ക്ക് ഉപയോക്താവിന്റെ വ്യക്തിഗത വിവരങ്ങളിലേക്ക് എത്രത്തോളം അനുമതി നല്കണമെന്നതു നിയന്ത്രിക്കാന് മൈക്രോസോഫ്റ്റുമായി ചേര്ന്ന് സുരക്ഷിതമായ ഒരു റണ്ടൈം സംവിധാനവും ഇതില് ഒരുക്കിയിട്ടുണ്ട്.
ഗെയിമിംഗും ക്രിയേറ്റിവിറ്റിയും: മികച്ച എഐ പ്രകടനത്തിനൊപ്പം 1440 റസലൂഷനില് 100 എഫ്പിഎസിൽ കൂടുതല് വേഗതയില് റേ ട്രേസിംഗോടെ ഗെയിമുകള് കളിക്കാനും ചിപ്പ് സഹായിക്കും. കൂടാതെ അഡോബി തങ്ങളുടെ ഫോട്ടോഷോപ്പ്, പ്രീമിയര് പ്രോ തുടങ്ങിയ സോഫ്റ്റ്വേറുകൾ ഈ ചിപ്പിനായി പ്രത്യേകം മാറ്റം വരുത്തുമെന്ന് അറിയിച്ചു.
അസൂസ്, ഡെല്, എച്ച്പി, ലെനോവോ, എംഎസ്ഐ തുടങ്ങിയ മുന്നിര ബ്രാന്ഡുകളുടെ ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഈ വര്ഷം അവസാനത്തോടെ ആർടിഎക്സ് സ്പാര്ക്ക് ചിപ്പുകള് ലഭ്യമായിത്തുടങ്ങും. മൈക്രോസോഫ്റ്റ് തങ്ങളുടെ ഏറ്റവും പുതിയ സര്ഫേസ് ലാപ്ടോപ് അള്ട്രാ ഈ ചിപ്പോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
Business
കൊച്ചി: ബജാജ് ജനറൽ ഇൻഷ്വറൻസ് എംഎച്ച്സിപി എഡ്ജ് പ്ലസ് എന്ന പുതിയ തലമുറ ഹെൽത്ത് ഇൻഡെംനിറ്റി ഇൻഷ്വറൻസ് പദ്ധതി അവതരിപ്പിച്ചു.
അഞ്ചുലക്ഷം മുതൽ അഞ്ചു കോടി വരെ സം ഇൻഷ്വേർഡ് ഓപ്ഷനുകളോടെ കൂടുതൽ സൗകര്യപ്രദവും വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാവുന്നതുമായ ആരോഗ്യ പരിരക്ഷയാണു പദ്ധതി നൽകുന്നത്.
Business
കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ഭാഗമായ ചന്ദ്രിക, പ്രീമിയം ബ്യൂട്ടി സോപ്പ് ശ്രേണിയായ സൗന്ദര്യ അവതരിപ്പിച്ചു.
ജാസ്മിൻ ഇൻ കോക്കനട്ട് മിൽക്ക്, പിങ്ക് റോസ് ഇൻ കോക്കനട്ട് മിൽക്ക് എന്നീ ഇനങ്ങളിലാണ് സോപ്പുകൾ ലഭ്യമാകുന്നത് .
കേരളത്തിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉത്പന്നം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: പ്രമുഖ ആഗോള വീട്ടുപകരണ ബ്രാന്ഡായ ഹെയര് അപ്ലയന്സസ് ഇന്ത്യ എഐ ടച്ച് പാനലോട് കൂടിയ എഫ്11 വാഷിംഗ് മെഷീന് സീരീസ് പുറത്തിറക്കി.
തുണികൊണ്ടുള്ള ദുര്ഗന്ധം, ഡിറ്റര്ജന്റ് പാഴാക്കല് തുടങ്ങിയ സങ്കീര്ണ പ്രശ്നങ്ങള് പരിഹരിക്കുന്നതിനായി രൂപകല്പന ചെയ്തിരിക്കുന്ന ഹയര് എഫ്11 വാഷിംഗ് മെഷീന് അള്ട്രാ ഫ്രഷ് എയര് സാങ്കേതികവിദ്യയുടെ സഹായത്തോടെ വസ്ത്രങ്ങള് 12 മണിക്കൂര് വരെ പുതുമയോടെ നിലനിര്ത്തുന്നതായി കമ്പനി അവകാശപ്പെടുന്നു.
Business
കൊച്ചി: ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകൾക്ക് ഉപഭോക്താക്കളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ സഹായിക്കുന്ന ബിസിനസ് എഐ ഫീച്ചർ വാട്സാപ്പിൽ അവതരിപ്പിച്ചതായി മെറ്റ.
വാട്സാപ് ബിസിനസ് ആപ്പിൽ നേരിട്ടു ലഭ്യമാകുന്ന ഈ എഐ സംവിധാനം ഉപഭോക്തൃ ചോദ്യങ്ങൾക്ക് 24 മണിക്കൂറും മറുപടി നൽകുക, ഉത്പന്നങ്ങൾ ശിപാർശ ചെയ്യുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വില്പന വർധിപ്പിക്കുക എന്നിവയ്ക്ക് സഹായകമാകുന്നതാണ്.
ബിസിനസുകളുടെ വിവരങ്ങൾ അടിസ്ഥാനമാക്കി എഐ പ്രവർത്തിക്കുന്നതിനാൽ വില, ഓഫർ, ഷിപ്പിംഗ് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉടൻ മറുപടി ലഭിക്കും. ആവശ്യമെങ്കിൽ ബിസിനസ് ഉടമകൾക്ക് നേരിട്ടും ചാറ്റിൽ ഇടപെടാനാകും.
ഭാവിയിൽ യുപിഐ വഴിയുള്ള പേമെന്റുകളും നേരിട്ടു വാട്സാപ്പിൽ നടത്താൻ സൗകര്യമൊരുക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ എല്ലാ വാട്സാപ് ബിസിനസ് അക്കൗണ്ടുകൾക്കും വരും ആഴ്ചകളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
Business
കൊച്ചി: എയു സ്മോള് ഫിനാന്സ് ബാങ്ക് അന്തര്ദേശീയ പണമിടപാടുകളില് സുതാര്യത ഉറപ്പാക്കാന് സീറോ ഫോറെക്സ് മാര്ജിനും സീറോ ബാങ്ക് ചാര്ജുകളും ഉള്പ്പെട്ട പുതിയ റമിറ്റന്സ് സേവനം അവതരിപ്പിച്ചു.
ഇതോടെ ഇന്വേഡ്, ഔട്ട് ഡേറ്റഡ് റമിറ്റന്സുകളില് ഫോറെക്സ് മാര്ജിന് ഒഴിവാക്കുന്ന രാജ്യത്തെ ഏക സ്വകാര്യ മേഖലാ ബാങ്കായി എയു സ്മോള് ഫിനാന്സ് ബാങ്ക് മാറി.
വിദേശ വിദ്യാഭ്യാസം, കുടുംബസഹായം, നിക്ഷേപങ്ങള് തുടങ്ങി വിവിധ ആവശ്യങ്ങള്ക്കായി വിദേശത്തേക്കു പണം അയയ്ക്കുന്നവര്ക്കും വിദേശത്തുനിന്ന് ഇന്ത്യയിലേക്കു പണമയയ്ക്കുന്ന എന്ആര്ഐകള്ക്കും ഈ സേവനം പ്രയോജനപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
റമിറ്റന്സ് സേവനങ്ങള് എയുവിന്റെ ആര്ബിഐ നിയന്ത്രിത ഡിജിറ്റല് ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെയും ശാഖകളിലൂടെയും ലഭ്യമാകും.
Business
കൊച്ചി: പ്രമുഖ ബിസ്കറ്റ് കമ്പനിയായ ബ്രിട്ടാനിയ 50 ശതമാനം ക്രഞ്ചിയും 50 ശതമാനം മെല്റ്റിയുമായ ചീസ് ഡിപ്പ്ഡ് ക്രഞ്ചി ലെയേര്ഡ് സാന്ഡ്വിച്ച്, കാരമല് ഡിപ്പ്ഡ് ക്രഞ്ചി ലെയേര്ഡ് സാന്ഡ്വിച്ച് എന്നീ രണ്ട് പുതിയ ഉത്പന്നങ്ങള് വിപണിയിലിറക്കി.
ചീസും കാരമലും കൊണ്ട് പൊതിഞ്ഞ രണ്ട് ഉത്പന്നങ്ങളും 22 ബേക്ക്ഡ് ലെയറുകള് ഉപയോഗിച്ചു നിര്മിച്ചതാണ്.
Business
ന്യൂഡൽഹി: ഇന്ത്യയിലെ സവിശേഷമായ താപനിലയിൽനിന്ന് ആശ്വാസം നൽകാൻ അനുയോജ്യമായ എസികൾ അവതരിപ്പിച്ചു പ്രമുഖ ടെക് കന്പനിയായ എയ്സറിന്റെ ഉപകന്പനിയായ എയ്സർപ്യുയർ. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെ ഏഴ് റേഞ്ചിലുള്ള ചിൽ നിയോ സ്പ്ലിറ്റ് ഇൻവർട്ടർ എസികളാണ് എയ്സർപ്യുയർ അവതരിപ്പിച്ചിരിക്കുന്നത്.
58 ഡിഗ്രി സെൽഷസ് വരെയുള്ള താപനിലപോലും ഒറ്റ ക്ലിക്കുകൊണ്ട് തണുപ്പിക്കുന്ന രീതിയിലാണ് നിയോ എസി സീരീസിന്റെ നിർമാണം.
ഉയർന്ന വേനൽച്ചൂടിൽ ഒറ്റ ക്ലിക്കുകൊണ്ട് ഉടനടി തണുപ്പ് നൽകുന്ന ഫീച്ചറായ ’ഐസ് ബ്ലാസ്റ്റ് മോഡ്’, ഏഴു വ്യത്യസ്ത തലത്തിലുള്ള താപനില നൽകുന്ന ’7-ഇൻ-1 കണ്വേർട്ടിബിൾ’ ടെക്നോളജി, ഒരു ബട്ടണ് പ്രസിലൂടെ എസി സ്വയം ശുദ്ധീകരണം നടത്തുന്ന ’സെൽഫ് ക്ലീൻ ടെക്നോളജി’ എന്നിവ പുതിയ സീരീസിനെ വേറിട്ടതാക്കുന്നുണ്ട്.
29,000 രൂപ മുതൽ ലഭ്യമാകുന്ന എയ്സർപ്യുയർ ചിൽ നിയോ സ്പ്ലിറ്റ് ഇൻവേർട്ടർ എസികൾ ആമസോണിലും എയ്സർ എക്സ്ക്ലൂസീവ് സ്റ്റോറുകളിലും എയ്സറിന്റെ മറ്റ് അനുബന്ധ സ്റ്റോറുകളിലും ലഭ്യമാണ്.
Business
കൊച്ചി: വാണിജ്യ വാഹന നിര്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ഏഴു ടൺ മുതല് 55 ടണ് വരെ ഭാരം വഹിക്കാവുന്ന 17 ട്രക്കുകളുടെ പുതിയ ഉത്പന്നനിര പുറത്തിറക്കി.
പുതിയ അസുറ സീരീസ്, അത്യാധുനിക ടാറ്റ ട്രക്സ് ഇവി ശ്രേണി, നിലവില് സ്ഥാനമുറപ്പിച്ച പ്രൈമ, സിഗ്ന, അള്ട്രാ പ്ലാറ്റ്ഫോമുകളുടെ നിര്ണായക അപ്ഗ്രേഡുകള് എന്നിവയാണ് അവതരിപ്പിച്ചത്.
District News
പേരാവൂര്: നിക്ഷാൻ ഇലക്ട്രോണിക്സിന്റെ പുതിയ സംരംഭമായ നിക്ഷാൻ ഡിജിറ്റലിന്റെ രണ്ടാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം പേരാവൂരില് ഫൊറോന വികാരി ഫാ. മാത്യു തെക്കേമുറിയില്, നിക്ഷാന് ഗ്രൂപ്പ് ചെയര്മാന് കെ. മുസ്തഫ എന്നിവര് ചേര്ന്ന് നിര്വഹിച്ചു.
ഷോറൂമിലെ ആദ്യവില്പന ഷിനോജ് നരിതൂക്കിലിന് നല്കി നിക്ഷാന് മാനേജിംഗ് ഡയറക്ടര് എം.എം.വി. മൊയ്തു നിര്വഹിച്ചു. എക്സിക്യുട്ടീവ് ഡയറക്ടര് നിക്ഷാന് അഹമ്മദ്, പേരാവൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീഷ്, നിക്ഷാന് കാറ്റഗറി ബിസിനസ് ഹെഡ് ഇഖ്ബാല്, മാനേജര്മാര്, വ്യാവസായിക രംഗത്തെ മറ്റു പ്രമുഖര് എന്നിവരും ചടങ്ങില് സന്നിഹിതരായിരുന്നു.
സ്മാര്ട്ട് ഫോണുകള്, ലാപ്ടോപ്പുകള് തുടങ്ങിയ ഡിജിറ്റല് പ്രൊഡക്ടുകളുടെയും ആക്സസറീസുകളുടെയും, എൽഇഡി ടിവി, എയര്കണ്ടീഷണറുകള് എന്നിവയുടെയും അതിശയകരമായ നിര, മറ്റെവിടെയും ലഭിക്കാത്ത ഓഫറുകളോടെ നിക്ഷാന് ഡിജിറ്റല് പേരാവൂരില് ഉപഭോക്താക്കള്ക്കായി കാഴ്ചവയ്ക്കുന്നു.
കൂടാതെ ഈസി ഇഎംഐ സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ, ആക്സസറികളുടെ വിപുലമായ ശേഖരവും ഏറ്റവും മികച്ച സര്വീസും നിക്ഷാന് ഡിജിറ്റലിന്റെ ശോഭ കൂട്ടുന്നു. കൂടാതെ ഉപഭോക്താക്കള്ക്ക് തങ്ങളുടെ സ്മാര്ട്ട് ഫോണ്, ലാപ്ടോപ്പ് തുടങ്ങി എല്ലാ ഡിജിറ്റല് പ്രൊഡക്ടുകളും സര്വീസ് ചെയ്യുന്നത് നേരിട്ട് കാണുവാനുള്ള സൗകര്യവും നിക്ഷാന് ഡിജിറ്റലിന്റെ "നിക്ഷാന് കെയറില്' ഒരുക്കിയിട്ടുണ്ട്.
Business
കൊച്ചി: പ്രീമിയം എക്സ്റ്റീരിയർ പെയിന്റ് രംഗത്തെ അത്യാധുനികമായ സെൽഫ് ക്ലീനിംഗ് സാങ്കേതികവിദ്യയുമായി ജോട്ടൂൺ പെയിന്റ്സ് ഇന്ത്യ ജോട്ടാഷീൽഡ് എറ്റേണ വിപണിയിലിറക്കി. ചുവരുകളിൽ പൊടിപടലങ്ങൾ പിടിക്കുന്നതു തടയുകയും മഴവെള്ളത്തിൽ അഴുക്കുകൾ ഇല്ലാതാകുകയും ചെയ്യുന്നതാണ് പ്രധാന സവിശേഷത.
12 വർഷത്തെ പെർഫോമൻസ് വാറന്റിയും 21 അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കറ്റുകളുമുള്ള ഈ ഉത്പന്നം 500ലധികം നിറങ്ങളിൽ ലഭ്യമാണെന്ന് ജോട്ടൂൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ വേണുഗോപാൽ പറഞ്ഞു
Business
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് കമ്പനി വിപണി അനുബന്ധ വളർച്ചയും ലൈഫ് കവറും നൽകുന്ന ടാറ്റ എഐഎ മൾട്ടിക്യാപ് ഓപ്പർച്യൂണിറ്റീസ് ഫണ്ടും പെൻഷൻ ഫണ്ടും അവതരിപ്പിച്ചു. റിസ്ക് കുറച്ച് വളർച്ചയിൽ പങ്കാളികളാകാൻ നിക്ഷേപകരെ സഹായിക്കുന്നവയാണ് ഈ ഫണ്ടുകള്.
രണ്ട് ഫണ്ടുകളും ഇന്നുമുതൽ 31 വരെയുള്ള ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റിന് 10 രൂപ എന്ന പ്രാരംഭവിലയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.