x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘താ​യ്മാ​മ​ന്‍ ത​ങ്കമോ​തി​രം’പദ്ധതി‌ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വി​ജ​യ്

വെബ്ഡെസ്ക്
Published: September 29, 2026 01:32 AM IST | Updated: September 29, 2026 01:32 AM IST

‘താ​​​​യ്മാ​​​​മ​​​​ന്‍ ത​​​​ങ്കമോ​​​​തി​​​​രം' പദ്ധതി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മ​​​​ധു​​​​ര: ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ള്‍​ക്ക് സ്വ​​​​ര്‍​ണ​​​​മോ​​​​തി​​​​രം സമ്മാനമായി നൽകുന്ന ‘താ​​​​യ്മാ​​​​മ​​​​ന്‍ ത​​​​ങ്കമോ​​​​തി​​​​രം' പദ്ധതി ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി സി. ​​​​ജോ​​​​സ​​​​ഫ് വി​​​​ജ​​​​യ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

ഇ​​​ന്ന​​​ലെ രാ​​​​ജാ​​​​ജി ആ​​​​ശു​​​​പ​​​​ത്രി ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍​വ​​​​ച്ച് 25 കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍​ക്ക് നേ​​​​രി​​​​ട്ട് ഒ​​രു ഗ്രാം ​​വ​​രു​​ന്ന സ്വ​​ർ​​ണ​​മോ​​​​തി​​​​രം ന​​​​ല്‍​കി​​​​യശേ​​​​ഷം, മു​​​​ഖ്യ​​​​മ​​​​ന്ത്രി പ്ര​​​​സ​​​​വ​​​​വാ​​​​ര്‍​ഡി​​​​ലെ​​​​ത്തി 10 ന​​​​വ​​​​ജാ​​​​ത​​​​ശി​​​​ശു​​​​ക്ക​​​​ള്‍​ക്കു​​കൂ​​​​ടി സ്വ​​​​ര്‍​ണ​​​​മോ​​​​തി​​​​ര​​​​ങ്ങ​​​​ള്‍ സ​​​​മ്മാ​​​​നി​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ജ​​​​നി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യി ആ​​​​ദ്യ​​​​ഘ​​​​ട്ട വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി 1.28 ല​​​​ക്ഷം സ്വ​​​​ര്‍​ണ​​​​മോ​​​​തി​​​​ര​​​​ങ്ങ​​​​ള്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. 755.83 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​ക്കാ​​​​യി വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​തൃ​​​​ത്വം ആ​​​​ദ​​​​രി​​​​ക്കു​​​​ക, സ്ത്രീ​​​​ക​​​​ളു​​​​ടെ ആ​​​​രോ​​​​ഗ്യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ക, കൂ​​​​ടു​​​​ത​​​​ല്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​രോ​​​​ഗ്യ​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് ആ​​​​ക​​​​ര്‍​ഷി​​​​ച്ച് ആ​​​​ശു​​​​പ​​​​ത്രി പ്ര​​​​സ​​​​വ​​​​ങ്ങ​​​​ള്‍ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

Tags : JosephVijay Launches ThaimamanThangamothiram Scheme Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up