x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഇ​ഡി​സി സ​മ്മി​റ്റ് 2026ന് ​സ​മാ​പ​നം

വെബ്ഡെസ്ക്
Published: September 29, 2026 03:57 AM IST | Updated: September 29, 2026 03:57 AM IST

മ​​​ന്ത്രി പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് ബി​​​ഷ​​​പ് മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍, എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ഡോ. ആ​​​ന്‍റോ ചു​​​ങ്ക

കൊ​​​ട​​​ക​​​ര: ന​​​വീ​​​ക​​​ര​​​ണം, നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി, ഉ​​​യ​​​ര്‍​ന്നു​​​വ​​​രു​​​ന്ന സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ൾ, സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ള്‍, സം​​​രം​​​ഭ​​​ക​​​ത്വം എ​​​ന്നി​​​വ​​​യെ ഒ​​​രേ​​​വേ​​​ദി​​​യി​​​ല്‍ അ​​​ണി​​​നി​​​ര​​​ത്തി സ​​​ഹൃ​​​ദ​​​യ കോ​​​ളേ​​​ജ് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ന്‍​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഐ​​​ഇ​​​ഡി​​​സി സ​​​മ്മി​​​റ്റ് 2026 ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ള്‍, യു​​​വ​​​സം​​​രം​​​ഭ​​​ക​​​ര്‍, സ്റ്റാ​​​ര്‍​ട്ട​​​പ്പ് സ്ഥാ​​​പ​​​ക​​​ർ, വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​ര്‍, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ർ, ഗ​​​വേ​​​ഷ​​​ക​​​ര്‍, നി​​​ക്ഷേ​​​പ​​​ക​​​ര്‍, മെ​​​ന്‍റ​​​ര്‍​മാ​​​ര്‍ എ​​​ന്നി​​​വ​​​രെ ഒ​​​രു​​​മി​​​ച്ചെ​​​ത്തി​​​ച്ച ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ലാ​​​യി 61 പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ന​​​ട​​​ന്ന​​​ത്. 14 ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ഐ​​​ഇ​​​ഡി​​​സി ശൃം​​​ഖ​​​ല​​​യു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​ച്ച​​​കോ​​​ടി​​​യി​​​ല്‍ 10,000ത്തി​​​ല​​​ധി​​​കം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും 250ല​​​ധി​​​കം സ്റ്റാ​​​ര്‍​ട്ട​​​പ്പു​​​ക​​​ളും 5,000ല​​​ധി​​​കം ആ​​​ശ​​​യ​​​ങ്ങ​​​ളും വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ല്‍ ഇ​​​ടം​​​പി​​​ടി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, കേ​​​ര​​​ള ഇ​​​ല​​​ക്‌ട്രോണി​​​ക്‌​​​സ് ആ​​​ന്‍​ഡ് ഐ​​​ടി വ​​​കു​​​പ്പ് സ്‌​​​പെ​​​ഷ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സീ​​​രാം സാം​​​ബ​​​ശി​​​വ റാ​​​വു, കേ​​​ര​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് മി​​​ഷ​​​ന്‍ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ അ​​​നൂ​​​പ് അം​​​ബി​​​ക, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ്പും ഐ​​​ഡി​​​ഇ​​​ടി ചെ​​​യ​​​ര്‍​മാ​​​നു​​​മാ​​​യ മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, സ​​​നീ​​​ഷ് കു​​​മാ​​​ര്‍ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ഐ​​​ബി​​​എം ഇ​​​ന്ത്യ സോ​​​ഫ്റ്റ്‌​​​വേര്‍ ലാ​​​ബ്‌​​​സി​​​ലെ പ്രോ​​​ഗ്രാം ഡ​​​യ​​​റ​​​ക്ട​​​റും എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് ലീ​​​ഡ​​​റു​​​മാ​​​യ മാ​​​ധു​​​രി ഡി. ​​​മാ​​​ധ​​​വ​​​ന്‍​പി​​​ള്ള, സീ​​​മെ​​​ന്‍​സ് ഹെ​​​ല്‍​ത്തി​​​നി​​​യേ​​​ഴ്‌​​​സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു എ​​​സ്‌​​​ഐ​​​എ​​​ച്ച്എ​​​ഫ്ടി ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ മേ​​​ധാ​​​വി ശ്യാം​​​നാ​​​ഥ് ഹ​​​രി​​​നാ​​​ഥ്, കേ​​​ന്ദ്ര ഡ്ര​​​ഗ്‌​​​സ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ക​​​ണ്‍​ട്രോ​​​ള്‍ ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ലെ ഡെ​​​പ്യൂ​​​ട്ടി ഡ്ര​​​ഗ്‌​​​സ് ക​​​ണ്‍​ട്രോ​​​ള​​​ര്‍ അ​​​സീം സാ​​​ഹു, സ​​​ഹൃ​​​ദ​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ.​​​ഡോ. ആ​​​ന്‍റോ ചു​​​ങ്ക​​​ത്ത്, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​ലി​​​യോ​​​ണ്‍ ഇ​​​ട്ടി​​​ച്ച​​​ൻ, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​രാം​​​കു​​​മാ​​​ര്‍ ശ്രീ​​​ധ​​​ര​​​ന്‍ നാ​​​യ​​​ർ, ഐ​​​ഇ​​​ഡി​​​സി സം​​​ഘാ​​​ട​​​ക സെ​​​ക്ര​​​ട്ട​​​റി ജി​​​ബി​​​ന്‍ ജോ​​​സ്, ഐ​​​ഇ​​​ഡി​​​സി സ​​​ഹൃ​​​ദ​​​യ ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ര്‍ മാ​​​ള​​​വി​​​ക ച​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ അ​​​റി​​​വും നൈ​​​പു​​​ണ്യ​​​വും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ബി​​​സി​​​ന​​​സ് ക്വി​​​സ്, ഡാ​​​റ്റാ സ​​​യ​​​ന്‍​സ് മ​​​ത്സ​​​രം, ക്വാ​​​ണ്ടം ഹാ​​​ക്ക​​​ത്ത​​​ണ്‍ തു​​​ട​​​ങ്ങി​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ബി​​​സി​​​ന​​​സ് ക്വി​​​സി​​​ന് ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ​​​മ്മാ​​​ന​​​ത്തു​​​ക​​​യും വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കാ​​​യി പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു.

Tags : Technology Entrepreneurship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash IEDC Summit Concludes

Recent News

Corehub Up