Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Entrepreneurship

Kottayam

കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രി ഫെ​സ്റ്റി​ല്‍ സം​രം​ഭ​ക വി​ക​സ​ന സം​ഗ​മം

പാ​ലാ: സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ അ​ഗ്രി​മ കാ​ര്‍​ഷി​ക ന​ഴ്‌​സ​റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കാ​ഞ്ഞി​ര​മ​റ്റം ക​ര്‍​ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​നും അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രി ഫെ​സ്റ്റി​ല്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്, പി​തൃ​വേ​ദി എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​രം​ഭ​ക വി​ക​സ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

പി​എ​സ്ഡ​ബ്‌​ളു​എ​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ.​ഫ്രാ​ന്‍​സീ​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​യ്ക്ക​പ്പ​റ​മ്പി​ല്‍, ഫെ​ഡ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​ന​ത്ത്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പ്രൊ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ ടോം ​ജേ​ക്ക​ബ് ആ​ല​യ്ക്ക​ല്‍, അ​ക​ല​ക്കു​ന്നം അ​ഗ്രോ ഫാ​ര്‍​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി ചെ​യ​ര്‍​മാ​ന്‍ ഫി​ലി​പ്പ് ജോ​ണ്‍, പാ​ലാ ഹ​രി​തം എ​ഫ്പി​ഒ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മാ​ത്യു മ​ണ്ഡ​പ​ത്തി​ല്‍, മൂ​ഴൂ​ര്‍ മി​ത്രം പ്രൊ​ഡ​ക്ഷ​ന്‍ യൂ​ണി​റ്റ് മാ​നേ​ജ​ര്‍ രാ​ജു മാ​ത്യു പ​റ​ഞ്ഞാ​ട്ട് , ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ര്‍​കു​ളം, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍ നാ​ഗ​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രൂ​പ​ത സം​രം​ഭ​മാ​യ സാ​ന്‍​തോം ഫു​ഡ് ഫാ​ക്ട​റി​യു​ടെ പാ​ല​നോ​വ ഫു​ഡ്സി​ന്‍റെ​യും കാ​ഞ്ഞി​ര​മ​റ്റം അ​ഗ്രോ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​യു​ടെ കാ​ന്‍​വേ റം​ബു​ട്ടാ​ന്‍റെ വി​പ​ണ​നോ​ദ്ഘാ​ട​ന​വും ന​ട​ന്നു. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ല​ഭി​ക്കാ​വു​ന്ന സ​ബ്‌​സി​ഡി​യോ​ടു കൂ​ടി​യ വാ​യ്പ​ക​ള്‍, ഗ്രാ​ന്‍റു​ക​ള്‍, സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍, പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ള്‍, വി​പ​ണ​ന സൗ​ക​ര്യ​ങ്ങ​ള്‍, സ്മാം ​പ​ദ്ധ​തി പ്ര​കാ​രം കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍​ക്കു​ള്ള എ​ണ്‍​പ​തു ശ​ത​മാ​നം സ​ബ്‌​സി​ഡി ല​ഭ്യ​ത ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സം​ഗ​മ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

 

Latest News

Corehub Up