പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി
പാലാ: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ കാര്‍ഷിക നഴ്സറികളുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കര്‍ഷകദള ഫെഡറേഷനും അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി സംഘടിപ്പിച്ച കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റില്‍ കത്തോലിക്കാ കോണ്‍ഗ്രസ്, പിതൃവേദി എന്നീ സംഘടനകളുടെ സഹകരണത്തോടെ സംരംഭക വികസന സംഗമം സംഘടിപ്പിച്ചു.
പിഎസ്ഡബ്ളുഎസ് ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. ഫെഡറേഷന് രക്ഷാധികാരി ഫാ. ജോസഫ് മണ്ണനാല് ഉദ്ഘാടനം ചെയ്തു. പിഎസ്ഡബ്ല്യുഎസ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ.ഫ്രാന്‍സീസ് ഇടത്തിനാല്‍, ഫാ. മാത്യു പുളിയ്ക്കപ്പറമ്പില്‍, ഫെഡറേഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡാന്റീസ് കൂനാനിക്കല്‍, പ്രൊജക്ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, അകലക്കുന്നം അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് ഫിലിപ്പ് ജോണ്‍, പാലാ ഹരിതം എഫ്പിഒ ചെയര്മാന് തോമസ് മാത്യു മണ്ഡപത്തില്‍, മൂഴൂര്‍ മിത്രം പ്രൊഡക്ഷന്‍ യൂണിറ്റ് മാനേജര്‍ രാജു മാത്യു പറഞ്ഞാട്ട് , കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, പിതൃവേദി പ്രസിഡന്റ് സജിമോന്‍ നാഗമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
രൂപത സംരംഭമായ സാന്തോം ഫുഡ് ഫാക്ടറിയുടെ പാലനോവ ഫുഡ്സിന്റെയും കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ കാന്വേ റംബുട്ടാന്റെ വിപണനോദ്ഘാടനവും നടന്നു. സര്‍ക്കാരില്‍ നിന്ന് ലഭിക്കാവുന്ന സബ്സിഡിയോടു കൂടിയ വായ്പകള്‍, ഗ്രാന്റുകള്‍, സാങ്കേതിക വിദ്യകള്‍, പരിശീലനപരിപാടികള്‍, വിപണന സൗകര്യങ്ങള്‍, സ്മാം പദ്ധതി പ്രകാരം കാര്‍ഷിക യന്ത്രങ്ങള്‍ക്കുള്ള എണ്പതു ശതമാനം സബ്സിഡി ലഭ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഗമത്തില്‍ വിശദീകരിച്ചു.
Tags : Nattuvishesham Local News Entrepreneurship Kanjiramatam Agri Fest