പിലാത്തറ: കെസിബിസി ലേബര്‍ കമ്മീഷന്റെ കീഴില്‍ കണ്ണൂര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെന്റ് വനിതാ സംരംഭകത്വ പരിശീലനം തുടങ്ങി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് പിലാത്തറ സെന്റ് ജോസഫ് കോളജില്‍ തുടങ്ങിയത്.
തൊഴില്‍ പരിശീലനത്തിലൂടെയുള്ള വനിതാ ശക്തീകരണമാണ് തൊഴില്‍ സംരംഭകത്വ പരിശീലന ത്തിലൂടെ കെഎല്‍എം ലക്ഷ്യം വയ്ക്കുന്നത്. സാരി പ്രിന്റിംഗ്, പോട്ടറി പെയിന്റിംഗ്, സ്ക്രീന്‍ പ്രിന്റിംഗ്, സ്പ്രേ പെയിന്റിംഗ്, പാവ നിര്‍മാണം, മെഷീന് എബ്രോയ്ഡറി എന്നിവയിലാണ് ഈ മേഖലയിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തിയുള്ള പരിശീലനം നടക്കുന്നത്. അവധി ദിവസങ്ങളിലാണ് ഈ സംരംഭകത്വ പരിശീലനം നല്‍കുന്നത്.
പിലാത്തറ ഫൊറോന വികാരി ഫാ. തോംസണ്‍ കൊറ്റിയത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെഎല്‍എം കണ്ണൂര്‍ രൂപത പ്രസിഡന്റ് പീറ്റര്‍ കൊളക്കാട്, രൂപത സെക്രട്ടറി വില്‍സണ്‍ അംബ്രോസ്, പരിശീലകരായ ബിജു പാണപ്പുഴ, ബാബു പീറ്റര്‍ ഉളിക്കല്‍, ഡെയ്സി എന്നിവര്‍ പ്രസംഗിച്ചു. ഫോൺ: 80868 53100.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കെഎല്‍എം തൊഴിലാളി ഫോറം രൂപീകരണവും നടക്കും. നിര്‍മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് ക്ഷേമനിധി അംഗത്വത്തിനുള്ള നടപടികളും തെരഞ്ഞെടുക്കപ്പെട്ട നിര്‍മാണ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സാമഗ്രികകളുടെ വിതരണവും നടക്കും.കെഎല്‍എം വനിതാ സംരംഭകത്വ പരിശീലനം തുടങ്ങി
പിലാത്തറ: കെസിബിസി ലേബര്‍ കമ്മീഷന്റെ കീഴില്‍ കണ്ണൂര്‍ രൂപതയില്‍ പ്രവര്‍ത്തിക്കുന്ന കേരള ലേബര്‍ മൂവ്മെന്റ് വനിതാ സംരംഭകത്വ പരിശീലനം തുടങ്ങി. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് പിലാത്തറ സെന്റ് ജോസഫ് കോളജില്‍ തുടങ്ങിയത്.
തൊഴില്‍ പരിശീലനത്തിലൂടെയുള്ള വനിതാ ശക്തീകരണമാണ് തൊഴില്‍ സംരംഭകത്വ പരിശീലന ത്തിലൂടെ കെഎല്‍എം ലക്ഷ്യം വയ്ക്കുന്നത്. സാരി പ്രിന്റിംഗ്, പോട്ടറി പെയിന്റിംഗ്, സ്ക്രീന്‍ പ്രിന്റിംഗ്, സ്പ്രേ പെയിന്റിംഗ്, പാവ നിര്‍മാണം, മെഷീന് എബ്രോയ്ഡറി എന്നിവയിലാണ് ഈ മേഖലയിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തിയുള്ള പരിശീലനം നടക്കുന്നത്. അവധി ദിവസങ്ങളിലാണ് ഈ സംരംഭകത്വ പരിശീലനം നല്‍കുന്നത്.
പിലാത്തറ ഫൊറോന വികാരി ഫാ. തോംസണ്‍ കൊറ്റിയത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കെഎല്‍എം കണ്ണൂര്‍ രൂപത പ്രസിഡന്റ് പീറ്റര്‍ കൊളക്കാട്, രൂപത സെക്രട്ടറി വില്‍സണ്‍ അംബ്രോസ്, പരിശീലകരായ ബിജു പാണപ്പുഴ, ബാബു പീറ്റര്‍ ഉളിക്കല്‍, ഡെയ്സി എന്നിവര്‍ പ്രസംഗിച്ചു. ഫോൺ: 80868 53100.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കെഎല്‍എം തൊഴിലാളി ഫോറം രൂപീകരണവും നടക്കും. നിര്‍മാണ തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട തോട്ടം തൊഴിലാളികള്‍ എന്നിവര്‍ക്ക് ക്ഷേമനിധി അംഗത്വത്തിനുള്ള നടപടികളും തെരഞ്ഞെടുക്കപ്പെട്ട നിര്‍മാണ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ സാമഗ്രികകളുടെ വിതരണവും നടക്കും.