പാലാ സോഷ്യല്‍ വെല്‍ഫെയര്‍
പാലാ: പുതുതലമുറയെ സംരക്ഷിക്കാന്‍ സ്വാശ്രയ സംഘങ്ങള്‍ക്കും ഗ്രാമീണ കൂട്ടായ്മകള്‍ക്കും സാധിക്കണമെന്ന് പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സോണ്‍ കൗണ്‍സില്‍ വാര്‍ഷിക സമ്മേളനത്തില്‍ സംരംഭക വികസന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം, സോണല്‍ ഡയറക്ടര്‍ ഫാ. ഐസക് പെരിങ്ങാമലയിൽ, പിഎസ്ഡബ്ല്യുഎസ് മുന്‍ ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേൽ, ളാലം പുത്തന്‍പള്ളി വികാരി ഫാ. ജോര്‍ജ് മൂലേച്ചാലിൽ, പഴയപള്ളി അസിസ്റ്റന്റ് വികാരി ഫാ. കുര്യാക്കോസ് കൂട്ടുങ്കൽ, ഫാ. മാത്യു പുളിക്കപ്പറമ്പില്‍, ഡാന്റിസ് കൂനാനിക്കല്‍, സി.സി. ജോസ്, സൗമ്യ ജയിംസ്, എസ്. നിത്യ തുടങ്ങിയവര്‍ സംസാരിച്ചു.
ദിയ ബിനുവിനെയും ശുശ്രൂഷ മേഖല അമേരിക്കയിലേക്ക് മാറുന്ന ഫാ. തോമസ് കിഴക്കേലിനെയും മികച്ച സ്വാശ്രയ സംഘം, എസ്എച്ച്ജി, കര്‍ഷകദളം എന്നിവയ്ക്കും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.
പരുമലക്കുന്ന് ആയുഷ്മാന്‍ സെന്ററിന്റെ സഹകരണത്തോടെ ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പും മയക്കുമരുന്നു വിരുദ്ധദിനം പ്രമാണിച്ച് സമൂഹ പ്രതിജ്ഞയും നടന്നു.
Tags : nattu vishesham Entrepreneurship opportunities