Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Opportunities

Kottayam

സം​രം​ഭ​ക സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍

പാ​ലാ: പു​തു​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കാ​ന്‍ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍​ക്കും ഗ്രാ​മീ​ണ കൂ​ട്ടാ​യ്മ​ക​ള്‍​ക്കും സാ​ധി​ക്ക​ണ​മെ​ന്ന് പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ൽ. പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ സോ​ണ്‍ കൗ​ണ്‍​സി​ല്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തി​ല്‍ സം​രം​ഭ​ക വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം, സോ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഐ​സ​ക് പെ​രി​ങ്ങാ​മ​ല​യി​ൽ, പി​എ​സ്ഡ​ബ്ല്യു​എ​സ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ, ളാ​ലം പു​ത്ത​ന്‍​പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ൽ, പ​ഴ​യ​പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ട്ടു​ങ്ക​ൽ, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, ഡാ​ന്‍റി​സ് കൂ​നാ​നി​ക്ക​ല്‍, സി.​സി. ജോ​സ്, സൗ​മ്യ ജ​യിം​സ്, എ​സ്. നി​ത്യ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ദി​യ ബി​നു​വി​നെ​യും ശു​ശ്രൂ​ഷ മേ​ഖ​ല അ​മേ​രി​ക്ക​യി​ലേ​ക്ക് മാ​റു​ന്ന ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ലി​നെ​യും മി​ക​ച്ച സ്വാ​ശ്ര​യ സം​ഘം, എ​സ്എ​ച്ച്ജി, ക​ര്‍​ഷ​ക​ദ​ളം എ​ന്നി​വ​യ്ക്കും എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ​രു​മ​ല​ക്കു​ന്ന് ആ​യു​ഷ്മാ​ന്‍ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ​നി​ര്‍​ണ​യ ക്യാ​മ്പും മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ​ദി​നം പ്ര​മാ​ണി​ച്ച് സ​മൂ​ഹ പ്ര​തി​ജ്ഞ​യും ന​ട​ന്നു.

Latest News

Corehub Up