x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ ​ലീ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ര​ംഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

വെബ് ഡെസ്ക്
Published: September 18, 2026 02:04 AM IST | Updated: September 18, 2026 02:04 AM IST

വി​വി​ധ​ത​രം കേ​ക്കു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ ന​ട​ത്തി​യ സം​രംഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി (ഡ​ബ്ല്യു​എ​സ്എ​സ്എ​സ്) സ്‌​മോ​ള്‍ ഇ​ന്‍​ഡ​സ്ട്രീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (സി​ഡ്ബി) കേ​ര​ള സ്‌​റ്റേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ക്ലൂ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍​സ് (ക​സാ​ഫി) എ​ന്നി​വ​യു​ടെ സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തോ​ടെ വീ ​ലീ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ​ത​രം കേ​ക്കു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.

വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​സാ​ഫി ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ര്‍ നി​മ്മി അ​ഗ​സ്റ്റി​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സി. ​ഫ​ഗ്മി​ത പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ഇ​വ വ്യാ​വ​സാ​യി​ക രീ​തി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള സ്വ​ക​ര്യ​ങ്ങ​ള്‍ വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, സ്മാ​ള്‍ ഇ​ന്‍​ഡ​സ്ട്രീ​സ് ഡെ​വ​ല​പ്‌​മെ​ന്‍റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (സി​ഡ്ബി), കേ​ര​ള സ്‌​റ്റേ​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​ക്ലൂ​ഷ​ന്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ന്‍​സ് (ക​സാ​ഫി) എ​ന്നി​വ​ര്‍ ഒ​രു​ക്കും.

പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ക​സാ​ഫി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. അ​രു​ണ്‍, വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​യു​ടെ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ചി​ഞ്ചു മ​രി​യ പീ​റ്റ​ര്‍, ജാ​ന്‍​സി ലി​ജോ, ആ​ലി​സ് സി​സി​ല്‍, ബി​ന്‍​സി വ​ര്‍​ഗീ​സ്, ജി​നി ഷി​നു, ലി​ജ കു​ര്യാ​ക്കോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : District News Nattuvishesham Entrepreneurship training program

Recent News

Corehub Up