x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോബോട്ട് ഒളിമ്പ്യാഡിൽ മലയാളിത്തിളക്കം

വെബ്ഡെസ്ക്
Published: September 29, 2026 02:54 AM IST | Updated: September 29, 2026 02:54 AM IST

ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ് ഏ​ഷ്യ പ​സ​ഫി​ക് ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ഇ​ന്ത്യ​ൻ ടീം. ​മ​ല​യാ​ളി​യാ​യ ഇ​വാ​ൻ മെ​ർ​ജി​ൻ ജോ​സ് (ഉ​ൾ​ചി​ത്ര​ത്തി​ൽ)

ഹൈ​ദ​രാ​ബാ​ദ്: ലോ​ക റോ​ബോ​ട്ട് ഒ​ളി​മ്പ്യാ​ഡ് ഏ​ഷ്യ പ​സ​ഫി​ക് ഓ​പ്പ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യ​ട​ങ്ങി​യ ഇ​ന്ത്യ​ൻ ടീ​മി​ന് ച​രി​ത്ര​നേ​ട്ടം. 14 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ ‘ഫ്യൂ​ച്ച​ർ ഇ​ന്ന​വേ​റ്റേ​ഴ്സ് ജൂ​നി​യ​ർ’വി​ഭാ​ഗ​ത്തി​ലാ​ണ് മും​ബൈ​യി​ൽ​നി​ന്നു​ള്ള ടീം ​ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

മും​ബൈ​യി​ൽ പ​ഠി​ക്കു​ന്ന മ​ല​യാ​ളി​യാ​യ ഇ​വാ​ൻ മെ​ർ​ജി​ൻ ജോ​സ്, അ​ഗ​സ്ത്യ ഹു​ബ്ലി​ക​ർ, റെ​യാ​ൻ​ഷ് ജാ​ദ​വ് എ​ന്നി​വ​ര​ട​ങ്ങി​യ​താ​യി​രു​ന്നു ഇ​ന്ത്യ​ൻ ടീം. ​ഇ​വാ​ൻ മെ​ർ​ജി​ൻ ജോ​സ് തൃ​ശൂ​ർ കു​രിയ​ച്ചി​റ സ്വ​ദേ​ശി​യാ​ണ്. മെ​ർ​ജി​ൻ ജോ​സ് പൊ​ഴോ​ലി​പ്പ​റ​മ്പി​ൽ, അ​ശ്വ​തി മെ​ർ​ജി​ൻ എ​ന്നി​വ​രാണ് മാതാപിതാക്കൾ.

ഹൈ​ദ​രാ​ബാ​ദി​ലെ ജി​എം​ആ​ർ അ​റീ​ന​യി​ൽ 2-ന് ​സ​മാ​പി​ച്ച മ​ത്സ​ര​ത്തി​ൽ 20-ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 149 ടീ​മു​ക​ൾ മ​ത്സ​രി​ച്ചു. ‘റോ​ബോ​ട്ടു​ക​ൾ സം​സ്‌​കാ​ര​ത്തെ തൊ​ടു​മ്പോ​ൾ’ ​എ​ന്ന​താ​യി​രു​ന്നു മ​ത്സ​രപ്ര​മേ​യം. മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ ര​ണ്ടാം സ്ഥാ​ന​വും ഫി​ലി​പ്പീ​ൻ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

നൂ​റ്റാ​ണ്ടു​ക​ളി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ​ര​മ്പ​രാ​ഗ​ത നെ​യ്ത്ത് ക​ര​കൗ​ശ​ല വി​ദ്യ​യെ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള പ്രോ​ജ​ക്‌​ടാ​ണ് ഇ​ന്ത്യ​ൻ സം​ഘം അ​വ​ത​രി​പ്പി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കും പ​ര​മ്പ​രാ​ഗ​ത വൈ​ദ​ഗ്ധ്യ​ത്തി​നും മ​ങ്ങ​ലേ​ൽ​പ്പി​ക്കാ​തെ റോ​ബോ​ട്ടി​ക്സും ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ഈ ​സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Tags : Malayali Shine RobotOlympiad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up