പ്രതീകാത്മക ചിത്രം
തൃശൂർ: മൂന്നു വയസുകാരി പാന്പുകടിയേറ്റു മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവു വരുത്തിയ ഡോക്ടർക്ക് സ്ഥലംമാറ്റം.
കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അഞ്ചു വർഷം മുന്‍പുണ്ടായ സംഭവത്തിൽ എല്ലാ റിപ്പോർട്ടുകളും ഡോക്ടർക്ക് എതിരായിട്ടും നടപടിയെടുത്തിരുന്നില്ല.
നിലവിൽ തളിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായ ഡോ.ബി.എസ്. ശ്രീരേഖയെയാണു മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിലേക്കു സ്ഥലംമാറ്റിയത്.
ഡെപ്യൂട്ടി ഡിഎംഒ ഡോ.എൻ.എ. ഷീജ, ജില്ലാ മെഡിക്കൽ ഓഫിസിലെ സീനിയർ സൂപ്രണ്ട് ഷൈൻകുമാർ, ജില്ലാ നഴ്സിംഗ് ഓഫീസർ എം.എസ്. ഷീജ എന്നിവർ 2024ൽ നടത്തിയ അന്വേഷണത്തിൽ ഡോക്ടർക്കെതിരേ നടപടിക്കു ശിപാർശ ചെയ്തിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആന്റിവെനം കൊടുത്തില്ലെന്നും സമയം നഷ്ടപ്പെടുത്തിയെന്നും കണ്ടെത്തി.
Tags : Snakebite Doctor Transferred Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash