x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ച​ര​ക്കു​ക​പ്പ​ലി​നു ര​ക്ഷ​ക​രാ​യി തീ​ര​സം​ര​ക്ഷ​ണ സേ​ന

വെബ്ഡെസ്ക്
Published: September 29, 2026 03:25 AM IST | Updated: September 29, 2026 03:25 AM IST

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലി​​​​​നു ര​​​​​ക്ഷ​​​​​ക​​​​​രാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ്.

ന്യൂ​​​​​ഡ​​​​​ല്‍​ഹി: ഒ​​​​​ഡീ​​​​​ഷ​​​​​യി​​​​​ലെ പാ​​​​​ര​​ദ്വീ​​​​​പ് തീ​​​​​ര​​​​​ത്ത് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ച​​​​​ര​​​​​ക്കു​​​​​ക​​​​​പ്പ​​​​​ലി​​​​​നു ര​​​​​ക്ഷ​​​​​ക​​​​​രാ​​​​​യി ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ്. 9,000 മെ​​​​​ട്രി​​​​​ക് ട​​​​​ണ്‍ പാം ​​​​​ഓ​​​​​യി​​​​​ല്‍ ക​​​​​യ​​​​​റ്റി​​​​​യ ‘എം.​​​​​ടി സീ​​​​​ഗ​​​​​ള്‍ 9’ എ​​​​​ന്ന ക​​​​​പ്പ​​​​​ല്‍ ഞാ​​​​​യ​​​​​റാ​​​​​ഴ്ച രാ​​​​​വി​​​​​ലെ ഏ​​ഴ​​ര​​യോ​​ടെ​​​​​യാ​​​​​ണ് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര സ​​​​​ഹാ​​​​​യ സ​​​​​ന്ദേ​​​​​ശം അ​​​​​യ​​​​​ച്ച​​​​​ത്.

പാ​​​​​രാ​​​​​ദ്വീ​​​​​പി​​​​​ന് 37 നോ​​​​​ട്ടി​​​​​ക്ക​​​​​ല്‍ മൈ​​​​​ല്‍ കി​​​​​ഴ​​​​​ക്ക്-​​​​​തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്കാ​​​​​യാ​​​​​ണു സം​​​​​ഭ​​​​​വം. ക​​​​​പ്പ​​​​​ലി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന എ​​​​​ൻ​​ജി​​​​​ന്‍ ത​​​​​രാ​​​​​റി​​​​​ലാ​​​​​യ​​​​​തും ബാ​​​​​ല​​​​​സ്റ്റ് ടാ​​​​​ങ്കി​​​​​ലേ​​​​​ക്ക് വെ​​​​​ള്ളം അ​​​​​തി​​​​​വേ​​​​​ഗം ഇ​​​​​ര​​​​​ച്ചു​​​​​ക​​​​​യ​​​​​റി ക​​​​​പ്പ​​​​​ല്‍ അ​​​​​പ​​​​​ക​​​​​ട​​​​​ക​​​​​ര​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ല്‍ ച​​​​​രി​​​​​ഞ്ഞ​​​​​തു​​​​​മാ​​​​​ണു വ​​​​​ന്‍ ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ​​​​​ത്.

വി​​​​​വ​​​​​രം ല​​​​​ഭി​​​​​ച്ച​​​​​യു​​​​​ട​​​​​ന്‍ ഐ​​​​​സി​​​​​ജി​​​​​എ​​​​​സ് ‘വി​​​​​ശ്വ​​​​​സ്ത്’എ​​​​​ന്ന ക​​​​​പ്പ​​​​​ല്‍ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ച്ചു. വി​​​​​ദ​​​​​ഗ്ധ സം​​​​​ഘ​​​​​വും ക​​​​​പ്പ​​​​​ലി​​​​​ലെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രും ചേ​​​​​ര്‍​ന്നു ന​​​​​ട​​​​​ത്തി​​​​​യ സം​​​​​യു​​​​​ക്ത പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ച​​​​​ര​​​​​ക്ക് മാ​​​​​റ്റ​​​​​ലും വെ​​​​​ള്ളം പു​​​​​റ​​​​​ന്ത​​​​​ള്ള​​​​​ലും ഒ​​​​​രേ​​​​​സ​​​​​മ​​​​​യം പൂ​​​​​ര്‍​ത്തി​​​​​യാ​​​​​ക്കി.

ഇ​​​​​തോ​​​​​ടെ ക​​​​​പ്പ​​​​​ലി​​​​​ന്‍റെ ച​​​​​രി​​​​​വ് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​നും മ​​​​​റി​​​​​യാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ച്ചു​​​​​വെ​​​​​ന്ന് തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു. വ​​​​​ലി​​​​​യൊ​​​​​രു സ​​​​​മു​​​​​ദ്ര ദു​​​​​ര​​​​​ന്ത​​​​​മാ​​​​​ണു കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡി​​​​​ന്‍റെ സ​​​​​മ​​​​​യോ​​​​​ചി​​​​​ത​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലി​​​​​ലൂ​​​​​ടെ ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നാ​​​​​യ​​​​​തെ​​​​​ന്ന് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Tags : CargoShip CoastGuard Rescue Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up