x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എയിൽ പ്ര​ത്യേ​ക നി​യ​മ​സ​ഭാസ​മ്മേ​ള​നം വി​ളി​ക്കാ​തി​രു​ന്ന​ത് ഗു​രു​ത​ര വീ​ഴ്ച: ജോ​സ് കെ. ​മാ​ണി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: September 29, 2026 03:45 AM IST | Updated: September 29, 2026 03:45 AM IST

ജോ​​​​സ് കെ. ​​​​മാ​​​​ണി

പാ​​​​ലാ: പ​​​​രി​​​​സ്ഥി​​​​തി​​​​ലോ​​​​ല മേ​​​​ഖ​​​​ല സം​​​​ബ​​​​ന്ധി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ച പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ ഒ​​​​ന്പ​​​​ത് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 25 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ കൃ​​​​ഷി​​​​ഭൂ​​​​മി ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​ശ​​​​ങ്ക​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും ​വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക നി​​​​യ​​​​മ​​​​സ​​​​ഭാ​​​സ​​​​മ്മേ​​​​ള​​​​നം വി​​​​ളി​​​​ച്ചു​​​ചേ​​​​ര്‍​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത് ഗു​​​​രു​​​​ത​​​​ര വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് എം ​​​​ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ക​​​ഴി​​​ഞ്ഞ 24ന് ​​​​സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ച പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ 98 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 8,590.69 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ പ്ര​​​​ദേ​​​​ശ​​​​മാ​​​​ണു ഇ​​​​എ​​​​സ്എ​​​​യാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ കൃ​​​​ഷി​​​​ഭൂ​​​​മി​​​​യും ഉ​​​​ള്‍​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു ല​​​​ഭ്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

2014ല്‍ ​​​​സം​​​​സ്ഥാ​​​​ന​​​സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​യോ​​​​ഗി​​​​ച്ച ഉ​​​​മ്മ​​​​ന്‍ വി. ​​​​ഉ​​​​മ്മ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം 123 ഇ​​​​എ​​​​സ്എ വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ല്‍ പ​​​​ഞ്ചാ​​​​യ​​​​ത്ത്, വ​​​​നം, റ​​​​വ​​​​ന്യൂ, കൃ​​​​ഷി, സ​​​​ര്‍​വേ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര​​​​ട​​​​ങ്ങി​​​​യ അ​​​​ഞ്ചം​​​​ഗ​​​സ​​​​മി​​​​തി ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യ ഇ​​​​എ​​​​സ്എ ഭൂ​​​​മി 8,484.05 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​ണ്. ഇ​​​​തി​​​​ല്‍ 7,596.67 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വ​​​​ന​​​​വും 887.38 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ വ​​​​ന പ്ലാ​​​​ന്‍റേ​​​​ഷ​​​​നു​​​​മാ​​​​ണ്.

ഇ​​​​തി​​​​നു​​​വി​​​​പ​​​​രീ​​​​ത​​​​മാ​​​​യി നി​​​​ല​​​​വി​​​​ലെ പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ 8,590.69 ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തു ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കേ​​​​ണ്ട വി​​​​ഷ​​​​യ​​​​മാ​​​​ണ്. 2014ലെ ​​​​അ​​​​ഞ്ചം​​​​ഗ​​​സ​​​​മി​​​​തി ന​​​​ട​​​​ത്തി​​​​യ ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കേ​​​​ന്ദ്ര​​​​ത്തി​​​​നു സ​​​​മ​​​​ര്‍​പ്പി​​​​ച്ച ക​​​​ണ​​​​ക്കു​​​​ക​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള വ്യ​​​​ത്യാ​​​​സം സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്ക​​​​ണം.

ക​​​​ര​​​​ട് വി​​​​ജ്ഞാ​​​​പ​​​​നം വ​​​​ന്നി​​​​ട്ട് 60 ദി​​​​വ​​​​സ​​​​ത്തെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ 35 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​ല്ല. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​ത​​​​ല ഇ​​​​ട​​​​പെ​​​​ട​​​​ല്‍ മാ​​​​റ്റി​​​​നി​​​​ര്‍​ത്തി രാ​​​​ഷ്‌​​​ട്രീ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണു വേ​​​​ണ്ട​​​​ത്.​ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വം പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​താ​​​യും ജോ​​​സ് കെ. ​​​മാ​​​ണി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​​എ​​​​സ്എ സം​​​​ബ​​​​ന്ധി​​​​ച്ച സ​​​​മ​​​​ഗ്ര​​​​മാ​​​​യ ധ​​​​വ​​​​ള​​​​പ​​​​ത്രം സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക്കി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കൃ​​​​ത്യ​​​​മാ​​​​യ ക​​​​ണ​​​​ക്കു​​​​ക​​​​ളും വ​​​​സ്തു​​​​ത​​​​ക​​​​ളും പു​​​​റ​​​​ത്തു​​​​വി​​​​ട്ട് ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​ങ്ക​​​​ക​​​​ള്‍​ക്ക് പ​​​​രി​​​​ഹാ​​​​രം കാ​​​​ണാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

Tags : ESA JoseKMani AssemblySession

Recent News

Corehub Up