x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂളുകളിലെ ശുചിത്വ സൗകര്യങ്ങളിൽ ഇന്ത്യ ഏറെ പിന്നിൽ

വെബ്ഡെസ്ക്
Published: September 29, 2026 03:35 AM IST | Updated: September 29, 2026 03:35 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ലോ​​​​​ക​​​​​ത്ത് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ അ​​​​​ടി​​​​​സ്ഥാ​​​​​ന ശു​​​​​ചി​​​​​ത്വ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ അ​​​​​ഞ്ചി​​​​​ലൊ​​​​​ന്ന് ഭാ​​​​​ഗ​​​​​വും (20 ശ​​​​​ത​​​​​മാ​​​​​നം) ഇ​​​​​ന്ത്യ​​​​​യി​​​​​ലാ​​​​​ണെ​​​​​ന്ന് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ലോ​​​​​കാ​​​​​രോ​​​​​ഗ്യ​​​​​ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ​​​​​യും യു​​​​​ണി​​​​​സെ​​​​​ഫി​​​​​ന്‍റെ​​​​​യും സം​​​​​യു​​​​​ക്ത​​​​​ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ലാ​​​​​ണു ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​ള്ള​​​​​ത്.

പ്രോ​​​​​ഗ്ര​​​​​സ് ഓ​​​​​ൺ ഡ്രി​​​​​ങ്കിം​​​​​ഗ് വാ​​​​​ട്ട​​​​​ർ, സാ​​​​​നി​​​​​റ്റേ​​​​​ഷ​​​​​ൻ ആ​​​​​ൻ​​​​​ഡ് ഹൈ​​​​​ജീ​​​​​ൻ ഇ​​​​​ൻ സ്കൂ​​​​​ൾ​​​​​സ് 2015-2025 എ​​​​​ന്ന പേ​​​​​രി​​​​​ൽ പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഈ ​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ അ‌​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​ത്. 2025ൽ ​​​​​ലോ​​​​​ക​​​​​ത്താ​​​​​ക​​​​​മാ​​​​​നം 24.4 കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കാ​​​​​ണ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ ശു​​​​​ചി​​​​​ത്വ​​​​​ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ അ​​​​​ഞ്ചു​ കോ​​​​​ടി​​​​​യോ​​​​​ളം കു​​​​​ട്ടി​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ലാ​​​​​ണ്.

നൈ​​​​​ജീ​​​​​രി​​​​​യി​​​​​ൽ 3.4കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും എ​​​​​ത്യോ​​​​​പ്യ​​​​​യി​​​​​ൽ 2.6കോ‌​​​​​ടി കു‌‌​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും സി​​​​​ആ​​​​​ർ കോം​​​​​ഗോ​​​​​യി​​​​​ൽ 1.1 കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കും സ്കൂ​​​​​ളി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ശു​​​​​ചി​​​​​ത്വ​​​​​സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ​​​​​യി​​​​​ൽ 80 ല​​​​​ക്ഷം കു​​​​​ട്ടി​​​​​ക​​​​​ളും പ്ര​​​​​തി​​​​​സ​​​​​ന്ധി നേ​​​​​രി​​​​​ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

ശു​​​​​ചി​​​​​ത്വ​​​​​ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്ലാ​​​​​ത്ത സ്കൂ​​​​​ളു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ 14 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ കു​​​​​റ​​​​​വ് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടു​​​​​ന്നു.

സോപ്പില്ല

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം ര​​​​​ണ്ട് കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ കൈ​​​​​ക​​​​​ഴു​​​​​കാ​​​​​നു​​​​​ള്ള സോ​​​​​പ്പ് ഉ​​​​​ൾ​​​​​പ്പ​​​​​ടെ​​​​​യു​​​​​ള്ള അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ലെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​രാ​​​​​മ​​​​​ർ​​​​​ശി​​​​​ക്കു​​​​​ന്നു.

വെള്ളമുണ്ട്

കു​​​​​ടി​​​​​വെ​​​​​ള്ള ല​​​​​ഭ്യ​​​​​ത​​​​​യു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ മി​​​​​ക​​​​​ച്ച പു​​​​​രോ​​​​​ഗ​​​​​തി നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 1.2 കോ​​​​​ടി കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്കു മാ​​​​​ത്ര​​​​​മാ​​​​​ണ് സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ കു​​​​​ടി​​​​​വെ​​​​​ള്ള ദൗ​​​​ർ​​​​ല​​​​ഭ്യ​​​​മു​​​​ള്ള​​​​ത്. ലോ​​​​​ക​​​​​ത്ത് കു​​​​​ടി​​​​​വെ​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​മി​​​​​ല്ലാ​​​​​ത്ത കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഇ​​​​​രു​​​​​പ​​​​​തി​​​​​ൽ ഒ​​​​​രാ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​ള്ള​​​​​ത്. 2030ഓ‌​​​​​ടെ സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും കു​​​​​ടി​​​​​വെ​​​​​ള്ളം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്ന 28 രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ന്നാ​​​​​യി ഇ​​​​​ന്ത്യ​​​​​യെ ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു.

Tags : India School Sanitation Facilities Lags Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up