Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Facilities

പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണം: വേള്‍ഡ് മലയാളി കൗണ്‍സില്‍

കൊ​​​ച്ചി: പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശം കൂ​​​ടു​​​ത​​​ല്‍ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാ​​​ന്‍ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മ​​​ട​​​ക്കം അ​​​വ​​​ര്‍ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ നേ​​​താ​​​ക്ക​​​ള്‍ ബി​​​ജെ​​​പി ദേ​​​ശീ​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് രാം ​​​മാ​​​ധ​​​വു​​​മാ​​​യി ന്യൂ​​​ഡ​​​ല്‍ഹി​​​യി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

വേ​​​ള്‍ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍സി​​​ല്‍ ഗ്ലോ​​​ബ​​​ല്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​ബി. ബോ​​​സ്, ഇ​​​ന്ത്യ റീ​​​ജ​​​ൺ ചെ​​​യ​​​ര്‍മാ​​​ന്‍ അ​​​ഡ്വ. കെ.​​​വി. സാ​​​ബു എ​​​ന്നി​​​വ​​​രാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ള്‍ക്കു സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ബൂ​​​ത്തി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്താ​​​തെ വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ ഇ​​​ല​​​ക്്ട്രോ​​​ണി​​​ക് പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റ്, എം​​​ബ​​​സി, കോ​​​ണ്‍സു​​​ലേ​​​റ്റ് അ​​​ധി​​​ഷ്ഠി​​​ത വോ​​​ട്ടിം​​​​ഗ് അ​​​ല്ലെ​​​ങ്കി​​​ല്‍ മ​​​റ്റു സു​​​ര​​​ക്ഷി​​​ത സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് നേ​​​താ​​​ക്ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

എം​​​ബ​​​സി​​​ക​​​ളെ​​​യും കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളെ​​​യും പ്ര​​​വാ​​​സി​​​സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഏ​​​കീ​​​കൃ​​​ത ഡി​​​ജി​​​റ്റ​​​ല്‍ സ​​​ഹാ​​​യ സം​​​വി​​​ധാ​​​നം രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

District News

പാർക്കിംഗ് സൗകര്യമില്ല: റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം മ​ഴ​യും വെ​യി​ലു​മേ​റ്റു വാ​ഹ​ന​ങ്ങ​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വി​ക​സ​ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് പെ​രു​വ​ഴി​യി​ല്‍.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പ​ഴ​ക്കം​ചെ​ന്ന റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യ നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ വി​ക​സ​ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ര​ണ്ടു വ​ര്‍​ഷം​മു​ന്പാ​ണു ന​ട​പ​ടി​ക​ള്‍​ക്കു തു​ട​ക്കം കു​റി​ച്ച​തെ​ന്നു യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ന്‍ പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ട്ട സ്റ്റേ​ഷ​നി​ല്‍ ക​വാ​ട​ങ്ങ​ള്‍, പ്ലാ​റ്റ് ഫോ​മു​ക​ള്‍, പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം എ​ന്നി​വ​യൊ​ക്കെ യാ​ഥാ​ര്‍​ഥ്യ​മാ​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ല്‍ യാ​ത്ര​ക്കാ​ര്‍ നേ​രി​ടു​ന്ന വി​ഷ​യം പാ​ര്‍​ക്കിം​ഗി​ന്‍റേ​താ​ണ്.

നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റും ജോ​ലി ചെ​യ്യു​ന്ന പ​ല​രും നെ​യ്യാ​റ്റി​ന്‍​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്തി​ട്ടാ​ണ് പോ​കു​ന്ന​ത്.

എ​ന്നാ​ല്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ള്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​യ്ക്കു​ള്ള മ​ണ്‍​പാ​ത​യു​ടെ ഇ​രു​വ​ശ​ത്താ​യാ​ണ് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്. അ​വി​ടെ സ്ഥ​ലം ല​ഭി​ക്കാ​തെ വ​രു​ന്പോ​ള്‍ സ​മീ​പ​ത്തെ റോ​ഡി​നു വ​ശ​ത്താ​യും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്നു. യാ​തൊ​രു​വി​ധ സു​ര​ക്ഷ​യു​മി​ല്ലെ​ന്ന​തു പ​ക​ല്‍ പോ​ലെ വ്യ​ക്തം. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍​ക്കു സു​ര​ക്ഷി​ത​മാ​യ പാ​ര്‍​ക്കിം​ഗ് ഒ​രു​ക്കു​ക​യും വേ​ണ​മെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up