കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച് പ്രത്യേക പദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി.
ശൗചാലയങ്ങള്‍ അടക്കം പ്രത്യേകമായി നിര്‍മിക്കണം. 409 ക്ഷേത്രങ്ങളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
സാധാരണ ദിവസങ്ങളിലും ഉത്സവ കാലത്തും എത്തിച്ചേരുന്ന ഭക്തരുടെ എണ്ണവും നിലവിലെ സൗകര്യങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം നല്‍കണമെന്നും ബോര്‍ഡിനും കമ്മീഷണര്‍ക്കും ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.
കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ദേവീ ക്ഷേത്രത്തിലെ അപര്യാപ്തകള്‍ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഉത്തരവ്.
Tags : temples Basic facilities Court preparation of plan orders