Kerala
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി.
ആറളം ഫാമിലെ ജനങ്ങള്‍ക്കാകെ ഈ ആന ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബൈജു പോള്‍ മാത്യൂസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ആറളം ഫാം വിഷയത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നു ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഓണ്‍ലൈനില്‍ വിളിച്ചുവരുത്തി നേരത്തേ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അക്രമാസക്തനായ ഈ ആന ഫെബ്രുവരിയില്‍ അനീഷ് എന്നയാളെ കൊലപ്പെടുത്തിയതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതിനുശേഷവും ആന അക്രമവാസന തുടരുകയാണ്.
ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നിരന്തര മേല്‍നോട്ടം ഉണ്ടാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നതായി ഹര്ജിക്കാരന് വിശദീകരിച്ചു. ആറളം ഫാം അഭിഭാഷകനും ഇതു ശരിവച്ചു. തുടര്‍ന്നാണ് നിരന്തര നിരീക്ഷണത്തിനു കോടതി നിര്‍ദേശിച്ചത്.
Kerala
തിരുവനന്തപുരം: വിരമിച്ച് മൂന്ന് വര്‍ഷമായിട്ടും സ്വകാര്യ കാറിലെ ഔദ്യോഗിക മുദ്ര മാറ്റാത്തതില്‍ മുന്‍ ഡിജിപി ടോമിന് തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ. സ്വകാര്യ വാഹനത്തില്‍ നക്ഷത്രമുദ്രവച്ച് തച്ചങ്കരി യാത്ര ചെയ്യുന്നതായി പരാതി ലഭിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോട്ടയം വിജിലന്‍സ് കോടതിയില്‍ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറില്‍ നമ്പര്‍ പ്ലേറ്റിനോടു ചേര്‍ന്ന് നക്ഷത്ര ചിഹ്നമുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. ബോര്‍ഡ് കറുത്ത തുണി വച്ചു മറച്ച നിലയിലായിരുന്നുവെങ്കിലും ഇതു നീക്കിയപ്പോള്‍ നക്ഷത്രങ്ങള്‍ വ്യക്തമായി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മറച്ചുവച്ചിരുന്ന ചിഹ്നം കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗ് സൗകര്യം ലഭിക്കാൻ ഡ്രൈവർ മാറ്റിയതാണെന്നും പറയുന്നു.
അതേസമയം, ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരി വിശദീകരിച്ചത്. തച്ചങ്കരി സേവനത്തിൽനിന്ന് വിരമിച്ച് മൂന്നു വർഷക്കാലവും ഈ ബോർഡ് വച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വച്ച് ഇത്തരത്തിൽ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു.
വാർത്ത വന്നതിനു പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതുകൂടാതെ, ടോമിൻ തച്ചങ്കരി ഇപ്പോഴും പോലീസിന്റെ ഔദ്യോഗിക സീരിസിലുള്ള ഫോൺ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ആരോപണമുണ്ട്. വിരമിച്ചതിനു ശേഷവും അദ്ദേഹം ഫോൺ നമ്പർ മാറ്റിയിട്ടില്ലത്രേ. ഈ നമ്പർ എങ്ങനെയാണ് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതിനെ സംബന്ധിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
International
റിയാദ്: ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ.റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി.
ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി വ്യക്തമാക്കി. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു.
അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് ഒമ്പതിന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Kerala
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടർ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നാല് കാര്യങ്ങളിൽ അന്വേഷണ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദേശിച്ചു.
തുടർ അന്വേഷണം ഭാഗികമായി മാത്രമാണ് അനുവദിച്ചത്. നവീൻ ബാബുവിന്റെ ഭാര്യ നല്കിയ ഹർജിയിലാണ് കോടതി നടപടി. പി.പി. ദിവ്യയുടെ മുഴുവൻ ഫോൺ വിവരങ്ങളും ശേഖരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിര്‍മിക്കാന്‍ ശ്രമിച്ചുവെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.
പി.പി. ദിവ്യയും പ്രശാന്തനുമായുള്ള ഫോൺ കോൾ രേഖകൾ, ചാറ്റുകൾ എന്നിവ എസ്ഐടി പരിശോധിച്ചില്ല, പി.പി. ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കണം, പ്രതിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വിവിധ തസ്തികകളിലേക്കു നടത്തുന്ന നിയമനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീംകോടതി നിർദേശം.
വിഷയവുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മാസം സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകൾ തീർപ്പാക്കുന്നതുവരെ നിയമനവുമായി മുന്നോട്ടുപോകരുതെന്ന് ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കേസിൽ മാർച്ച് പത്തിന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
തസ്തികകളിലേക്കുള്ള നിയമനം നടത്താൻ ഗുരുവായൂർ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്കാണ് നിയമസാധുത എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമനം ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: മൊത്തം ഗവൺമെന്റ് ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ ) 10 ശതമാനം കൂട്ടി സർക്കാർ ഉത്തരവായി. നിലവിലുള്ള 25 ശതമാനത്തിൽനിന്ന് 35 ശതമാനമായാണ് കൂട്ടിയത്.
താത്കാലിക ജീവനക്കാർക്കും വർധന ബാധകമാണ്. നിലവിൽ സർക്കാർ ശമ്പളം കിട്ടുന്ന ബോർഡുകൾക്കും കോർപ്പറേഷനും ബാധകമാകും. ഏപ്രിലിൽ കിട്ടുന്ന മാർച്ചിലെ ശമ്പളത്തോടൊപ്പം വർധിപ്പിച്ച ഡിഎ വിതരണം ചെയ്യും.
കഴിഞ്ഞയാഴ്ച മൂന്നു ശതമാനം ഡിഎ കൂട്ടി ഉത്തരവിറക്കിയിരുന്നു. ഇതോടെ ഡിഎ കുടിശിക പൂർണമായും നൽകിയെന്നാണ് കരുതുന്നത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
Kerala
കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. സ്വർണപാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, പി.എസ്. പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നിർദേശം നൽകി.
പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ചൊവ്വാഴ്ച ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്കി.
വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് ഹൈക്കോടതി അനുമതി. ഫെബ്രുവരി ഒമ്പതിന് വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
District News
കൊല്ലം: അഷ്ടമുടി കായൽ മലിനീകരണവും കൈയേറ്റവും ഫലപ്രദമായി തടയാൻ വിവിധ സർക്കാർ വകുപ്പുകളും എൻജിഒകളും അടക്കം 30 അംഗ അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണം എന്നു ഹൈക്കോടതി ഉത്തരവായി. അല്ലാത്ത പക്ഷം പരിസ്ഥിതി സെക്രട്ടറി സീറാം സാംബശിവ റാവു നേരിട്ടു കോടതിയിൽ ഹാജരാകണം.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സർക്കാർ കോടതി വിധി പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചെന്നും വിധി പഠിക്കുകയാണെന്നും വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഇതു തികഞ്ഞ കോടതിയലക്ഷ്യമാണെന്നും ശക്തമായ നടപടികൾക്ക് ഉദ്യോഗസ്ഥർ വിധേയമാകുമെന്നും കോടതി പറഞ്ഞു. സർക്കാരിനു ബാധകമായ കോടതി വിധി നടപ്പാക്കുന്നതിനു കമ്മിറ്റി രൂപീകരിച്ചു പഠിക്കുകയാണ് എന്ന വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു.
രണ്ടുമാസത്തിനകം അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്ന 2025 ജൂലൈ 29ലെ കേരള ഹൈക്കോടതി വിധി സർക്കാർ നാലുമാസമായിട്ടും നടപ്പാക്കിയില്ല എന്നതാണ് കോടതിയലക്ഷ്യ നടപടികളിലേക്ക് എത്തിച്ചത്. ഹർജികക്ഷിയായ അഡ്വ. ബോറിസ് പോൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ കേസിൽ അഡ്വ. എ.അജ്മൽ കരുനാഗപ്പള്ളി ഹർജികക്ഷിക്കുവേണ്ടി കോടതിയിൽ ഹാജരായി. കേസ് ഇന്നു വീണ്ടും പരിഗണിക്കു