നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് വികസന നടപടികള്‍ പുരോഗമിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ വാഹനങ്ങളുടെ പാര്‍ക്കിംഗ് പെരുവഴിയില്‍.
തിരുവനന്തപുരം ജില്ലയിലെ പഴക്കംചെന്ന റെയില്‍വേ സ്റ്റേഷനായ നെയ്യാറ്റിന്‍കരയുടെ വികസന സ്വപ്നം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായി രണ്ടു വര്ഷംമുന്പാണു നടപടികള്‍ക്കു തുടക്കം കുറിച്ചതെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയിലുള്‍പ്പെട്ട സ്റ്റേഷനില്‍ കവാടങ്ങള്‍, പ്ലാറ്റ് ഫോമുകള്‍, പാര്‍ക്കിംഗ് സംവിധാനം എന്നിവയൊക്കെ യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്. നിലവില്‍ യാത്രക്കാര്‍ നേരിടുന്ന വിഷയം പാര്ക്കിംഗിന്റേതാണ്.
നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് വരെ ഇരുചക്രവാഹനങ്ങളില്‍ എത്തുന്ന നിരവധി യാത്രക്കാരുണ്ട്. തിരുവനന്തപുരത്തും മറ്റും ജോലി ചെയ്യുന്ന പലരും നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് പരിസരത്തു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടാണ് പോകുന്നത്.
എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ വാഹനങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള മണ്‍പാതയുടെ ഇരുവശത്തായാണ് പാര്‍ക്ക് ചെയ്യേണ്ടിവരുന്നത്. അവിടെ സ്ഥലം ലഭിക്കാതെ വരുന്പോള്‍ സമീപത്തെ റോഡിനു വശത്തായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നു. യാതൊരുവിധ സുരക്ഷയുമില്ലെന്നതു പകല്‍ പോലെ വ്യക്തം. വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്ത്തിക്കുകയും വാഹനങ്ങള്‍ക്കു സുരക്ഷിതമായ പാര്‍ക്കിംഗ് ഒരുക്കുകയും വേണമെന്നാണു യാത്രക്കാരുടെ ആവശ്യം.
Tags : nattu vishesham No parking facilities