x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂവാറ്റുപുഴ ന​ഗ​ര​സ​ഭ​യി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഏ​റ്റു​മു​ട്ടൽ

വെബ് ഡെസ്ക്
Published: October 29, 2026 04:19 AM IST | Updated: October 29, 2026 04:19 AM IST

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി​യു​ടെ ക്യാ​ബി​നു മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി​യ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളെ പൊ​ലി​സ് മാ​റ്റു​ന്നു.

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​സ​ഭ​യി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ടി​ന്‍റെ വീ​തം വ​യ്പി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. കേ​ന്ദ്ര ഫ​ണ്ടി​ല്‍ നി​ന്നും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച ഫ​ണ്ട് വി​വി​ധ വാ​ര്‍​ഡു​ക​ള്‍​ക്ക് വീ​തം വ​യ്ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് കൃ​ത്യ​മാ​യി തു​ക അ​നു​വ​ദി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ കൗ​ണ്‍​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി പ്പോ​കു​ക​യും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ ക്യാ​ബി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് സ​മ​രം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. മു​ദ്രാ​വാ​ക്യ വി​ളി​ക​ളു​മാ​യി എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ സ​മ​രം തു​ട​രു​ന്ന​തി​നി​ടെ കൗ​ണ്‍​സി​ല്‍ യോ​ഗം അ​വ​സാ​നി​പ്പി​ച്ച് മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ ചെ​യ​ര്‍​പേ​ഴ്സ​ണും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രും ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ ക്യാ​ബി​നി​ലേ​ക്ക് പ്ര​വേ​ശി​ച്ചു.

ഇ​തി​നി​ടെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രെ ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ധി​ക്ഷേ​പി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ന്‍റെ ക്യാ​ബി​നി​ലു​ണ്ടാ​യി​രു​ന്ന ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​രും പു​റ​ത്ത് സ​മ​രം ചെ​യ്തി​രു​ന്ന എ​ല്‍​ഡി​എ​ഫ് - ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രും ത​മ്മി​ല്‍ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യി.
സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തോ​ടെ മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു​പ​ക്ഷ​ത്തെ​യും പി​ന്തി​രി​പ്പ​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​യി​രു​ന്നു.

പ്ര​ശ്ന​പ​രി​ഹാ​രം കാ​ണു​ന്ന​തു വ​രെ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് മ​ജീ​ദ് മ​ങ്ങാ​ട​ന്‍, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ ജി. ​മ​നോ​ജ് എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ​ത്തി​നൊ​ടു​വി​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി ഉ​ള്‍​പ്പ​ടെ​യു​ള്ള ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ളും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളും മൂ​വാ​റ്റു​പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. ഇ​രു​പ​ക്ഷ​ത്തി​ന്‍റെ​യും പ​രാ​തി​യി​ല്‍ മൂ​വാ​റ്റു​പു​ഴ പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags :

Recent News

Corehub Up