x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ത​ല​പ്പൊ​ഴി​യി​ൽ വറ്റച്ചാ​ക​ര തു​ട​രു​ന്നു

വെബ് ഡെസ്ക്
Published: October 29, 2026 05:03 AM IST | Updated: October 29, 2026 05:03 AM IST

അ​ഞ്ചു​തെ​ങ്ങ് ഹാ​ർ​ബ​റി​ൽ വ​ലി​യ​തോ​തി​ൽ വ​റ്റ മ​ത്സ്യം ല​ഭി​ച്ച​പ്പോ​ൾ.


ചി​റ​യി​ൻ​കീ​ഴ്: അ​ഞ്ചു​തെ​ങ്ങ് മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ലെ ചാ​ക​ര തു​ട​രു​ന്നു. വ​റ്റ ഇ​ന​ത്തി​ൽ​പ്പെ​ട്ട മ​ത്സ്യ​മാ​ണ് വ​ലി​യ തോ​തി​ൽ ല​ഭ്യ​മാ​യി​രി​ക്കു​ന്ന​ത്. കു​റ​ഞ്ഞ വി​ല​യ്ക്ക് മു​ന്തി​യ ഇ​നം മ​ത്സ്യം ല​ഭി​ച്ച​തോ​ടെ മീ​ൻ വാ​ങ്ങു​വാ​നും വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ തു​ട​ങ്ങി​യ ചാ​ക​ര ബു​ധ​നാ​ഴ്ച​യും വൈ​കി​യും തു​ട​രു​ക​യാ​ണ്. ബോ​ട്ടു​ക​ളി​ൽ വ​ൻ​തോ​തി​ൽ മ​ത്സ്യം ല​ഭി​ച്ച​തോ​ടെ വ​ലി​യ വി​ല​ക്കു​റ​വും ഉ​ണ്ട്.

കി​ലോ​യ്ക്ക് 550 രൂ​പ​യ്ക്ക് മേ​ൽ മാ​ർ​ക്ക​റ്റി​ൽ വി​ല​യു​ണ്ടാ​യി​രു​ന്ന വ​റ്റ മ​ത്സ്യം നി​ല​വി​ൽ 120 രൂ​പ മു​ത​ൽ 150 രൂ​പ വ​രെ വി​ല​ക്കാ​ണ് ര​ണ്ടു​ദി​വ​സ​മാ​യി മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ൽ വി​ൽ​ക്കു​ന്ന​ത്. ഫ്ര​ഷ് മ​ത്സ്യം ഇ​ത്ര​യും വി​ല​ക്കു​റ​വി​ൽ ല​ഭി​ച്ച​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ മീ​ൻ വാ​ങ്ങു​വാ​ൻ മു​ത​ല​പ്പൊ​ഴി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. മ​ത്സ്യം വാ​ങ്ങു​വാ​ൻ വ​രു​ന്ന​വ​രു​ടെ തി​ര​ക്കി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി തീ​ര​ദേ​ശ റോ​ഡു​ക​ൾ ഗ​താ​ഗ​ത ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

വ​ലി​യ​തോ​തി​ൽ മ​ത്സ്യം ല​ഭി​ച്ചു​വെ​ങ്കി​ലും വി​ല​ക്കു​റ​വ് ബോ​ട്ട് ഉ​ട​മ​ക​ളു​ടെ ലാ​ഭം കു​റ​യ്ക്കു​ന്നു​ണ്ട്. വ​ലി​യ​തോ​തി​ൽ വ​റ്റ മ​ത്സ്യ​ത്തി​ന്‍റെ ചാ​ക​ര ല​ഭി​ച്ച​തോ​ടെ ബോ​ട്ട് ഉ​ട​മ​ക​ൾ​ക്ക് പു​റ​മേ മ​ത്സ്യം വെ​ട്ടി വൃ​ത്തി​യാ​ക്കി ന​ൽ​കു​ന്ന​വ​ർ​ക്കും ചാ​ക​ര ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ത്സ്യം വൃ​ത്തി​യാ​ക്കി ന​ൽ​കു​ന്ന​വ​ർ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം. സാ​ധാ​ര​ണ 200 രൂ​പ​യ്ക്ക് വെ​ട്ടി വൃ​ത്തി​യാ​ക്കി ന​ൽ​കി​യി​രു​ന്ന മ​ത്സ്യ​ത്തി​ന് നി​ല​വി​ൽ 500 രൂ​പ​യാ​ണ് അ​വ​ർ ഈ​ടാ​ക്കു​ന്ന​ത്. വ​ലി​യ​തോ​തി​ലു​ള്ള വ​റ്റ​യു​ടെ ചാ​ക​ര മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും മ​ത്സ്യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ന്തോ​ഷം പ​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

Tags :

Recent News

Corehub Up