കൽപ്പറ്റ: റേഷൻ സന്പ്രദായത്തെ തകർക്കുന്ന സ്മാർട്ട് പോസ്റ്റ് സംവിധാനം ഒഴിവാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ(കഐസ്ആർആർഡിഎ) ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
റേഷൻ വ്യാപരികളുടെ കമ്മിഷൻ ഉയർത്തുക, സെയിൽസ്മാൻമാർക്ക് മിനിമം വേതനം ഉറപ്പാക്കുക, എഎവൈ കാർഡുകൾക്ക് ആളോഹരി റേഷൻ വിതരണം ഉപേക്ഷിക്കുക, എൻപിഎൻഎസ് വെള്ളക്കാർഡുകൾക്ക് മാസത്തിൽ കുറഞ്ഞത് 10 കിലോഗ്രാം അരി വിതരണം ചെയ്യുക, വെട്ടിക്കുറച്ച മണ്ണെണ്ണ, പഞ്ചസാര വിതരണം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സി. മുഹമ്മദ് ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാനന്തവാടി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എൻ.ഐ. ഗംഗാധരൻ-പ്രസിഡന്റ്, അബൂബക്കർ മാനന്തവാടി-വൈസ് പ്രസിഡന്റ്, ആർ. ഗണേശൻ-ജനറൽ സെക്രട്ടറി, സി.എച്ച്. റഷീദ്, എം.എ. ഷൗക്കത്തലി-ജോയിന്റ് സെക്രട്ടറിമാർ, ഇ.കെ. ഹമീദ്-ട്രഷറർ.
Tags :