x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​ക്ക​ണ്ണി മേ​ഖ​ല​യി​ല്‍ കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 29, 2026 06:21 AM IST | Updated: October 29, 2026 06:21 AM IST

പാ​ല​പ്പി​ള്ളി പു​ലി​ക്ക​ണ്ണി, ക​വ​രം​പി​ള്ളി, ന​ടാം​പാ​ടം മേ​ഖ​ല​ക​ളി​ല്‍ കു​ര​ങ്ങു​ക​ള്‍ ന​ശി​പ്പി​ച്ച തേ​ങ്ങ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.

വ​ര​ന്ത​ര​പ്പി​ള്ളി: കാ​ട്ടാ​ന​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി ക​ഴി​യു​ന്ന പാ​ല​പ്പി​ള്ളി പു​ലി​ക്ക​ണ്ണി, ക​വ​രം​പി​ള്ളി, ന​ടാം​പാ​ടം മേ​ഖ​ല​ക​ളി​ല്‍ കു​ര​ങ്ങു​ശ​ല്യ​വും രൂ​ക്ഷ​മാ​കു​ന്നു.

കൂ​ട്ട​മാ​യെ​ത്തു​ന്ന കു​ര​ങ്ങു​ക​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ തെ​ങ്ങു​ക​ളി​ല്‍​ക​യ​റി തേ​ങ്ങ​ക​ള്‍ മു​ഴു​വ​ന്‍ ന​ശി​പ്പി​ച്ച​തോ​ടെ ദു​രി​ര​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. കൂ​ട്ട​മാ​യെ​ത്തു​ന്ന കു​രു​ങ്ങു​ക​ള്‍ വീ​ടു​ക​ളി​ലെ ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ര​ങ്ങു​ക​ളെ തു​ര​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ പ​രാ​തി​ന​ല്‍​കി.

ഇ​തേ തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പി​ന്‍റെ ആ​ര്‍​ആ​ര്‍​ടി സം​ഘ​മെ​ത്തി കു​ര​ങ്ങു​ക​ളെ പ്ര​ദേ​ശ​ത്തു​നി​ന്ന് തു​ര​ത്തി. കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം തു​ട​ര്‍​ക്ക​ഥ​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൃ​ഷി​യും ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​വും സം​ര​ക്ഷി​ക്കാ​ന്‍ ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം.

Tags :

Recent News

Corehub Up